ഓസ്ട്രേലിയയിൽ കണ്ണഞ്ചിപ്പിക്കുന്ന കവർ ഷോട്ടുമായി കോഹ്ലി വീഡിയോ കണ്ട് നോക്ക്

   

2022 ലോകകപ്പ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ നെറ്റ് സ്റ്റേഷൻ പരിശീലനത്തിനിറങ്ങി ഇന്ത്യൻ താരങ്ങൾ. പെർത്തിലെ വാക്കയിലാണ് ഇന്ത്യ തങ്ങളുടെ നെറ്റ് സ്റ്റേഷനായി ഇറങ്ങിയത്. കെ എൽ രാഹുലും വിരാട് കോഹ്ലിയുമാണ് നെറ്റ് സെഷനിൽ ആദ്യമിറങ്ങിയ വമ്പൻ താരങ്ങൾ. ഇരുവരും കുറച്ചധികം സമയം നെറ്റ്സിൽ ചെലവഴിച്ച ശേഷമാണ് തങ്ങളുടെ പരിശീലനം അവസാനിപ്പിച്ചത്. ഇതിനോടകംതന്നെ വിരാടിന്റെ നെറ്റ് സ്റ്റേഷൻ വീഡിയോ ട്വിറ്ററിൽ ശ്രദ്ധ നേടിയിട്ടുണ്ട്.

   

പിച്ചിലെ ബൗൺസിനോപ്പം ബാറ്റ് ചെയ്യുന്ന വിരാട് കോഹ്‌ലിയെയാണ് നമുക്ക് വീഡിയോയിൽ കാണാനാവുന്നത്. മികച്ച നിയന്ത്രണത്തോടെ ബോൾ അടിച്ചകറ്റുന്ന കോഹ്‌ലിയാണ് വീഡിയോയുടെ ഉള്ളടക്കം. ഹൂക്ക് ഷോട്ടുകളും ഫ്ലിപ് ഷോട്ടുകളുമായി വളരെ എനർജിയിലാണ് കോഹ്ലി പരിശീലനം തുടർന്നത്. വീഡിയോയിലെ അവസാനബോളിൽ ഒരു കിടിലൻ കവർ ഡ്രൈവ് വിരാട് കോഹ്ലി കളിക്കുന്നുണ്ട്. കോഹ്‌ലിക്കൊപ്പം രാഹുലിന്റെ ദൃശ്യങ്ങളും വീഡിയോയിൽ കാണാനാവും.

   

നിലവിലെ ഇന്ത്യൻ കളിക്കാരൻ ഏറ്റവുമധികം പ്രതീക്ഷയുള്ള ക്രിക്കറ്ററാണ് കോഹ്ലി. ഏഷ്യാകപ്പിലൂടെ തന്റെ ഫോമിൽ തിരിച്ചെത്തിയ കോഹ്ലി കഴിഞ്ഞ മത്സരങ്ങളിലൊക്കെയും വമ്പൻ പ്രകടനങ്ങൾ തന്നെയാണ് കാഴ്ചവച്ചിട്ടുള്ളത്. ഓസ്ട്രേലിയൻ മണ്ണിൽ ഇതുവരെ 11 ട്വന്റി20കളാണ് വിരാട് കോഹ്ലി കളിച്ചിട്ടുള്ളത്. ഇതിൽനിന്ന് 64 റൺസ് ശരാശരിയിൽ 451 റൺസ് കോഹ്ലി നേടിയിട്ടുണ്ട്. അഞ്ചു അർദ്ധസെഞ്ചുറികളും കോഹ്ലി ഓസ്ട്രേലിയയിൽ നേടിയിട്ടുണ്ട്.

   

കഴിഞ്ഞ ലോകകപിലോക്കെയും മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ച കോഹ്ലി 2022 ലോകകപ്പിലും ഇന്ത്യയുടെ തേരാളിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്തായാലും ലോകകപ്പിന് മുന്നോടിയായുള്ള അവസാനഘട്ട പരിശീലനത്തിലാണ് ഇന്ത്യൻ ടീം. നിലവിൽ ഓസ്ട്രേലിയയിൽ നടക്കാനിരിക്കുന്ന ലോകകപ്പ് ജേതാക്കളാവാൻ സാധ്യതയുള്ള ടീം തന്നെയാണ് ഇന്ത്യ.

Leave a Reply

Your email address will not be published. Required fields are marked *