കോഹ്ലിയെയും രോഹിത്തിനെയും പോലല്ല, ആദ്യ 30 പന്തുകളിൽ 60-70 റൺസ് നേടാൻ അവന് കഴിയും – ഇന്ത്യൻ താരത്തെ പറ്റി ഹർഭജൻ

   

ലോകകപ്പിലെ ഇന്ത്യൻ ടീമിന്റെ പ്രധാന ശക്തി കെട്ടുറപ്പുള്ള ബാറ്റിംഗ് നിരയാണ് എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. കെ എൽ രാഹുൽ ഫോമിലല്ലയെങ്കിൽ കൂടി കഴിഞ്ഞ രണ്ടു മത്സരങ്ങളിലും കാണാതായത് ബാറ്റിംഗ് നിരയുടെ മികച്ച പ്രകടനം തന്നെയായിരുന്നു. ഇതിൽ എടുത്തുപറയേണ്ടത് സൂര്യകുമാർ യാദവിന്റെ പ്രകടനമാണ്. പാക്കിസ്ഥാനെതിരെ വമ്പൻ ഇന്നിങ്സ് കളിക്കാൻ സാധിക്കാതെ വന്ന സൂര്യ നെതർലാൻസിനെതിരെ ആ ക്ഷീണം തീർത്തിരുന്നു. ഇന്ത്യയെ സംബന്ധിച്ച് സൂര്യകുമാർ യാദവ് എത്രമാത്രം പ്രാധാന്യമുള്ള ക്രിക്കറ്ററാണ് എന്ന് സംസാരിക്കുകയാണ് മുൻ ഇന്ത്യൻ താരം ഹർഭജൻ സിംഗ്.

   

“സൂര്യകുമാർ ഇന്ത്യയെ സംബന്ധിച്ച് വലിയൊരു കളിക്കാരൻ തന്നെയാണ്. സൂര്യ മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കുന്ന അത്ര സമയവും ഇന്ത്യൻ ടീം അവിടെത്തന്നെ കാണും. സൂര്യയ്ക്ക് പ്രകടനങ്ങൾ നടത്താനാവാതെ വരുന്ന മത്സരങ്ങളിൽ ഇന്ത്യ കുറച്ച് പ്രയാസപ്പെട്ടേക്കാം. ഇന്ത്യയ്ക്ക് ഇതേ നിലവാരത്തിൽ ടൂർണമെന്റിൽ തുടരണമെങ്കിൽ സൂര്യകുമാറിന്റെ മികച്ച പ്രകടനങ്ങൾ അത്യാവശ്യമാണ്.”- ഹർജൻ പറയുന്നു.

   

ഇന്ത്യൻ ഇന്നിങ്സിന് താളം കണ്ടെത്തുന്നതിൽ സൂര്യകുമാർ യാദവിന് പ്രത്യേക സ്ഥാനമുണ്ട് എന്നാണ് ഹർഭജൻ പറയുന്നത്. “വിരാട് കോഹ്ലിയും രോഹിത് ശർമയും തങ്ങളുടെ ആദ്യ 30 ബോളുകൾ നേരിടുന്നത് ശ്രദ്ധിക്കൂ. അവർ വ്യത്യസ്തമായ ഒരു ക്രിക്കറ്റാണ് ആ സമയത്ത് കളിക്കുന്നത്.എന്നാൽ ആദ്യ 30 ബോളുകളിൽ സൂര്യകുമാർ യാദവിന് 60-70 റൺസ് നേടാനാവും. അതാണ് സൂര്യയും മറ്റു ക്രിക്കറ്റർമാരും തമ്മിലുള്ള വ്യത്യാസം.”- ഹർഭജൻ കൂട്ടിച്ചേർക്കുന്നു.

   

നെതർലൻസിനെതിരായ മത്സരത്തിൽ 12 ഓവറിൽ 84ന് 2 എന്ന നിലയിൽ ഇന്ത്യ നിൽക്കുമ്പോഴായിരുന്നു സൂര്യകുമാർ ക്രീസിൽ എത്തിയത്. മത്സരത്തിൽ തന്റെ ആദ്യബോൾ മുതൽ അടിച്ചുതകർത്ത സൂര്യ 25 പന്തുകളിൽ 51 റൺസാണ് നേടിയത്. ഈ ഇന്നിങ്സ് ഇന്ത്യയുടെ വിജയത്തിൽ വളരെ പ്രാധാന്യമുള്ളതായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *