ഉപനായകനായ ശേഷം സൂര്യകുമാറിന് പിതാവ് നൽകിയ സന്ദേശം ഇതാണ്!! സൂര്യ വെളിപ്പെടുത്തുന്നു!!

   

ഇന്ത്യയുടെ കഴിഞ്ഞ ട്വന്റി20 ലോകകപ്പിലെ നായകൻ രോഹിത് ശർമയും ഉപനായകൻ കെ എൽ രാഹുലും ആയിരുന്നു. എന്നാൽ ലോകകപ്പിൽ ഇന്ത്യൻ പരാജയമറിഞ്ഞതോടെ ഇന്ത്യ ട്വന്റി20യിൽ കൂടുതൽ യുവതാരങ്ങളെ അണിനിരത്താൻ തുടങ്ങി. ജനുവരി 3ന് ആരംഭിക്കുന്ന ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിലും ഇത് നമുക്ക് കാണാൻ സാധിക്കും. സ്കാഡിലെ ഏറ്റവും അത്ഭുതപ്പെടുത്തിയ കാര്യം ഇന്ത്യ സൂര്യകുമാർ യാദവിനെ പരമ്പരയിൽ ഉപനായകനായി പ്രഖ്യാപിച്ചതായിരുന്നു. ഇതേപ്പറ്റി സൂര്യകുമാർ യാദവ് പറയുകയുണ്ടായി.

   

ഈ വാർത്ത സത്യത്തിൽ തനിക്ക് ഞെട്ടലാണ് ഉണ്ടാക്കിയത് എന്നാണ് സൂര്യകുമാർ പറയുന്നത്. “ഞാൻ ഒരിക്കലും ഇത് പ്രതീക്ഷിച്ചിരുന്നില്ല. എന്നിരുന്നാലും കഴിഞ്ഞ ഒരു വർഷത്തെ എന്റെ പ്രകടനം കണക്കിലെടുത്ത് എനിക്ക് ലഭിച്ച പ്രതിഫലമായിയാണ് ഞാൻ ഈ സ്ഥാനത്തെ കാണുന്നത്. എനിക്കതിൽ സന്തോഷമുണ്ട്. ഞാൻ മുൻപിലേക്ക് പോകാൻ തന്നെ ശ്രമിക്കുന്നു. ഇത് അറിഞ്ഞ നിമിഷം ഞാൻ കണ്ണുകളടച്ച് എന്നോട് തന്നെ ചോദിച്ചു “ഇത് സ്വപ്നമാണോ”- സൂര്യകുമാർ പറയുന്നു.

   

തന്നോട് ഈ വിവരം പറഞ്ഞത് തന്റെ പിതാവാണെന്നും സൂര്യകുമാർ പറയുകയുണ്ടായി. “എന്റെ പിതാവാണ് എനിക്ക് ഇക്കാര്യം അയച്ചുതന്നത്. അദ്ദേഹം എപ്പോഴും സോഷ്യൽ മീഡിയയിലാണ്. ശേഷം ഞങ്ങൾ പരസ്പരം സംസാരിച്ചു. അദ്ദേഹം എനിക്കൊരു ചെറിയ സന്ദേശവും നൽകി. ‘സമ്മർദ്ദത്തിൽ പെടരുത്. ബാറ്റിംഗ് ആസ്വദിക്കുക'”- സൂര്യകുമാർ യാദവ് പറയുന്നു.

   

ഇന്ത്യക്കായി ട്വന്റി20കളില്‍ സൂര്യകുമാർ യാദവിന്റെ ഒരു അഴിഞ്ഞാട്ടം തന്നെയായിരുന്നു ഈ വർഷം കണ്ടത്. കേവലം 31 ട്വന്റി20കളിൽ നിന്ന് 1164 റൺസാണ് സൂര്യമാർ ഈ വർഷം നേടിയത്. 46ആണ് ട്വന്റി20ലെ സൂര്യയുടെ ഈ വർഷത്തെ സ്ട്രൈക്ക് റേറ്റ്. രഞ്ജി ട്രോഫിയിൽ മുംബൈക്കായും സൂര്യകുമാർ മികച്ച പ്രകടനങ്ങൾ നടത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *