ഉറക്കത്തെ കൂടുതൽ മനോഹരമാക്കുന്നതാണ് സ്വപ്നങ്ങൾ. അതുകൊണ്ടുതന്നെ സ്വപ്നം കാണുമ്പോൾ നിങ്ങൾ ഒട്ടും ഭയപ്പെടേണ്ടതില്ല. നിങ്ങളുടെ ഓരോ സ്വപ്നങ്ങൾക്കും ഓരോ അർത്ഥങ്ങളാണ് ഉള്ളത്. നിങ്ങൾ കാണുന്ന ചില സ്വപ്നങ്ങൾ നിങ്ങളുടെ ജീവിതത്തിൽ വരാനിരിക്കുന്ന ചില കാര്യങ്ങളുടെ മുൻസൂചനയായി കണക്കാക്കാം. പ്രത്യേകിച്ച് നിങ്ങൾ കാണുന്ന സ്വപ്നങ്ങൾ ആരോടും വിവരിക്കാതിരിക്കുന്നതാണ് കൂടുതൽ നല്ലത്.
കാരണം ഈ ലഭിക്കാനിരിക്കുന്ന സൗഭാഗ്യത്തിന്റെ തീവ്രത നഷ്ടപ്പെടാൻ ഇത്തരത്തിൽ മറ്റുള്ളവരോട് പറയുന്നത് ഒരു കാരണമായേക്കാം. നിങ്ങൾ ഇങ്ങനെ കാണുന്ന സ്വപ്നങ്ങളിൽ മത്സ്യങ്ങളെ കാണുകയാണ് എങ്കിൽ തീർച്ചയായും നിങ്ങളുടെ ജീവിതത്തിൽ വരവിനെയാണ് ഇത് ലക്ഷണമായി കാണിക്കുന്നത്. സാമ്പത്തികമായുള്ള ഉയർച്ചയിൽ ഉണ്ടാകും എന്നാണ് ഇത്തരത്തിൽ മത്സ്യത്തെ സ്വപ്നം കാണുന്നതിലൂടെ മനസ്സിലാക്കേണ്ടത്. പച്ചക്കറികൾ പഴങ്ങളോ ആണ് നിങ്ങൾ സ്വപ്നത്തിൽ വരുന്നത് എങ്കിലും ഇതും സാമ്പത്തികമായ ഉയർച്ചയെ സൂചിപ്പിക്കുന്നു.
നിങ്ങൾ മരിച്ചു കിടക്കുന്നതോ, ച്ചിതയിൽ നിങ്ങളുടെ ശവശരീരം എരിയുന്നതോ ആയിട്ടുള്ള സ്വപ്നങ്ങൾ കാണുന്നുണ്ടെങ്കിൽ പലരും ഭയപ്പെട്ടു പോകാറുണ്ട്. എന്നാൽ യഥാർത്ഥത്തിൽ ഇങ്ങനെ സ്വപ്നം കാണുന്നത് ജീവിതത്തെ കൂടുതൽ സൗഭാഗ്യങ്ങൾ വന്നുചേരുന്നതിന്റെ ഭാഗമായിട്ടാണ്. തുടർച്ചയായ ദിവസങ്ങളിൽ നിങ്ങൾ ഭഗവതിയുടെയോ ദേവന്മാരുടെയോ ദേവികളുടെയും സ്വപ്നമാണ് കാണുന്നത് എങ്കിൽ ഇതും കൂടുതൽ ഐശ്വര്യങ്ങൾ ജീവിതത്തിൽ വന്നുചേരാൻ സാധ്യതയുണ്ടാക്കും.
കറുത്ത നിറത്തിലുള്ള പൂച്ചയെയും വെളുത്ത നിറത്തിലുള്ള പാമ്പിനെയും സ്വപ്നം കാണുന്നുണ്ട് എങ്കിൽ ഇതും നിങ്ങളുടെ ജീവിതത്തിൽ ഐശ്വര്യങ്ങളും സമൃദ്ധിയും ഉണ്ടാകുന്നതിന് മുൻ സൂചനയാണ്. മധുരമുള്ള വസ്തുക്കളോ മധുരപലഹാരങ്ങളും ആണ് നിങ്ങളുടെ സ്വപ്നത്തിൽ വരുന്നത് എങ്കിൽ വിദ്യാഭ്യാസപരമായ ഉയർച്ചയാണ് ഇത് കാണിക്കുന്നത്. ഏതു തരത്തിലുള്ള സ്വപ്നങ്ങളാണ് എങ്കിലും ഇതിന്റെ ഫലം കൂടുതലാകുന്നത് ഇത് മറ്റുള്ളവരോട് പറയാതിരിക്കുമ്പോഴാണ്.