ലോകത്തിൽ ഒന്നേ കാണുള്ളൂ ഇങ്ങനൊരു മുതൽ!! റിസ്വാന്റെ റെക്കോർഡ് മറികടന്ന് സൂര്യകുമാർ!!

   

ഇന്ത്യയുടെ നെതർലൻസിനെതിരായ സൂപ്പർ 12 മത്സരത്തിൽ കണ്ടത് ഇന്ത്യൻ മുൻനിരയുടെ ഒരു താണ്ഡവം തന്നെയായിരുന്നു. ഇന്ത്യക്കായി രോഹിത് ശർമയും വിരാട് കോഹ്ലിയും സൂര്യകുമാറും മികച്ച ബാറ്റിംഗ് കാഴ്ചവച്ചു. ഇതിൽ എടുത്തുപറയേണ്ടത് സൂര്യകുമാർ യാദവിന്റെ ഇന്നിംഗ്സായിരുന്നു. മത്സരത്തിന്റെ നിർണായക സമയത്ത് ക്രീസിലെത്തിയ സൂര്യ ഇന്ത്യയ്ക്ക് മികച്ച ഫിനിഷാണ് നൽകിയത്. 25 പന്തുകളിൽ 51 റൺസ് നേടിയ സൂര്യയുടെ ഇന്നിംഗ്സിൽ ഏഴു ബൗണ്ടറികളും ഒരു സിക്സറും ഉൾപ്പെട്ടു. ഈ ഇന്നിങ്സിലൂടെ ഒരു തകർപ്പൻ റെക്കോർഡ് സൂര്യകുമാർ മറികടക്കുകയുണ്ടായി.

   

ഈ വർഷം ട്വന്റി20 ക്രിക്കറ്റിൽ ഏറ്റവുമധികം റൺസ് നേടിയ ക്രിക്കറ്റർ എന്ന റെക്കോർഡാണ് സൂര്യകുമാർ സ്വന്തമാക്കിയത്. ഇതുവരെ 25 ട്വന്റി20 മത്സരങ്ങൾ ഈ വർഷം സൂര്യ ഇന്ത്യക്കായി കളിക്കുകയുണ്ടായി. ഇതിൽനിന്ന് 867 റൺസാണ് സൂര്യകുമാർ യാദവ് നേടിയത്. പാകിസ്ഥാൻ ബാറ്റർ മുഹമ്മദ് റിസ്വാനെയാണ് സൂര്യകുമാർ യാദവ് പിന്തള്ളിയത്. റിസ്വാൻ ഈ വർഷം കളിച്ച പത്തൊമ്പത് ഇന്നിംഗ്സുകളിൽ നിന്ന് 825 റൺസ് നേടിയിരുന്നു.

   

2022ൽ ഒരു സെഞ്ച്വറിയും 7 അർത്ഥസെഞ്ചറിയുമാണ് സൂര്യകുമാർ യാദവ് തന്റെ ട്വന്റി20 ഇന്നിങ്സുകളിൽ നേടിയിട്ടുള്ളത്. ഇംഗ്ലണ്ടിനെതിരെയായിരുന്നു സൂര്യയുടെ തകർപ്പൻ സെഞ്ചുറി പിറന്നത്. ഇന്ത്യക്കായി ഒരു വർഷം 1000 റൺസിലധികം ട്വന്റി20യിൽ നേടുന്ന ആദ്യ ക്രിക്കറ്ററാവാൻ സൂര്യകുമാറിന് വലിയ ദൂരമില്ല. വരുന്ന മത്സരങ്ങളിൽ മികച്ച പ്രകടനങ്ങൾ നടത്തി ഇത് സാക്ഷാത്കരിക്കാൻ സൂര്യയ്ക്ക് സാധിക്കും.

   

നെതർലാൻഡ്സിനെതിരെ സൂര്യകുമാറിന്റെ ഒരു വെടിക്കെട്ട് തന്നെയാണ് കാണാനായത്. വ്യത്യസ്തമായ ഷോട്ടുകൾ കൊണ്ട് സൂര്യകുമാർ കളം നിറഞ്ഞു. പാക്കിസ്ഥാനെതിരായ ആദ്യ മത്സരത്തിൽ വലിയ ഇന്നിംഗ്സ് കളിക്കാൻ സാധിക്കാതിരുന്ന സൂര്യയുടെ ഒരു മടങ്ങിവരവ് കൂടിയാണ് നെതർലാൻസിനെതിരെ കണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *