വീണ്ടും ഇന്ത്യ എയുടെ രക്ഷകനായി സഞ്ജു 3ആം മത്സരത്തിൽ ഹാഫ് സെഞ്ച്വറി സഞ്ജു ടാ

   

ന്യൂസിലാൻഡ് എ ടീമിനെതിരെ മൂന്നാം മത്സരത്തിലും ഇന്ത്യക്കായി മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ചവച്ച് സഞ്ജു സാംസൺ. ആദ്യ രണ്ടു മത്സരങ്ങളിലും ഭേദപ്പെട്ട പ്രകടനങ്ങൾ കാഴ്ചവെച്ച മൂന്നാം മത്സരത്തിൽ ഇന്ത്യയെ മികച്ച സ്കോറിൽ എത്തിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. സഞ്ജുവിന്റെ മികവിൽ ഇന്ത്യ ഏറ്റവും മികച്ച ഒരു പ്രകടനം തന്നെ കാഴ്ചവയ്ക്കുകയുണ്ടായി.

   

മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. തരക്കേടില്ലാത്ത ബാറ്റിംഗ് പ്രകടനമാണ് ഇന്ത്യയുടെ ഓപ്പണർമാരായ അഭിമന്യു ഈശ്വരനും രാഹുൽ ത്രിപാതിയും ഇന്ത്യ എ യ്ക്ക് നൽകിയത്. അഭിമന്യു ഈശ്വരൻ 35 പന്തുകളിൽ 8 ബൗണ്ടറികളുടെ അകമ്പടിയോടെ 39 റൺസാണ് നേടിയത്. ആദ്യ വിക്കറ്റിൽ 55 റൺസ് കൂട്ടിച്ചേർത്ത ശേഷമായിരുന്നു ഈശ്വരൻ മടങ്ങിയതിന്. പിന്നാലെ രാഹുൽ ത്രിപാതിയും കൂടാരം കയറിയതോടെ ഇന്ത്യ പതുങ്ങി. എന്നാൽ സഞ്ജു സാംസൺ ഇന്ത്യൻ ടീമിന് മികച്ച ഒരു പ്ലാറ്റ്ഫോം ഉണ്ടാക്കുകയായിരുന്നു.

   

തിലക് വർമയ്ക്കൊപ്പം സ്കോറിംഗ് പതിയെ സഞ്ജു ചലിപ്പിച്ചു. 65ന് 2 എന്ന നിലയിൽ തകർന്ന ഇന്ത്യയെ സഞ്ജു കൈപിടിച്ചു കയറ്റി. മത്സരത്തിൽ ഒരു ക്യാപ്റ്റന്റെ ഇന്നിംഗ്സ് കളിച്ച സഞ്ജു 68 പന്തുകളിൽ 54 റൺസാണ് നേടിയത്. ഇനിങ്‌സിൽ ഒരു ബൗണ്ടറിയും രണ്ടു സിക്സറുകളും ഉൾപ്പട്ടു. മൂന്നാം വിക്കറ്റിൽ തിലക് വർമക്കൊപ്പം ചേർന്ന് 99 റൺസിന്റെ കൂട്ടുകെട്ടും സഞ്ജു കെട്ടിപടുക്കുകയുണ്ടായി. ശേഷം ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലെത്തിച്ച ശേഷമായിരുന്നു സഞ്ജു കൂടാരം കയറിയത്.

   

കഴിഞ്ഞ രണ്ട് ഏകദിനങ്ങളിലും ക്യാപ്റ്റനെന്ന നിലയിലും ബാറ്റർ എന്ന നിലയിലും മികച്ച പ്രകടനങ്ങൾ തന്നെയാണ് സഞ്ജു സാംസൺ കാഴ്ചവച്ചത്. ദക്ഷിണാഫ്രിക്കക്കെതിരായ ഇന്ത്യയുടെ ഏകദിന പരമ്പര ഒക്ടോബർ ആറിന് തുടങ്ങാനിരിക്കുന്ന സാഹചര്യത്തിൽ സഞ്ജുവിന്റെ ഈ മികച്ച പ്രകടനങ്ങൾ ശ്രദ്ധിക്കപ്പെടും എന്നാണ് കരുതുന്നത്. ആദ്യ രണ്ടു മത്സരങ്ങൾക്കും സമാനമായി മൂന്നാം മത്സരത്തിലും ആർപ്പുവിളികളോടെയായിരുന്നു സഞ്ജുവിനെ കാണികൾ വരവേറ്റത്.

Leave a Reply

Your email address will not be published. Required fields are marked *