ശ്രീലങ്കയെ നിലം തൊടാതെ പറപ്പിച്ച് ഇന്ത്യൻ പെൺപുലികൾ ഏഷ്യ കപ്പിൽ തീപാറും വിജയം

   

ഏഷ്യാകപ്പിൽ അപ്രതീക്ഷിതമായ ഒന്നായിരുന്നു ശ്രീലങ്കയോടേറ്റ ഇന്ത്യയുടെ പരാജയം. പലകാരണങ്ങൾകൊണ്ടും മത്സരത്തിൽ ഇന്ത്യ തന്നെയായിരുന്നു മുൻപിൽ. എന്നാൽ കളിക്കളത്തിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ ഇന്ത്യയുടെ പുരുഷ ടീമിന് സാധിച്ചില്ല.ഇപ്പോൾ ഇതിനുള്ള പ്രതികാരം ചെയ്തിരിക്കുകയാണ് ഇന്ത്യയുടെ വനിതാ പുലിക്കുട്ടികൾ. വനിത ഏഷ്യാകപ്പിൽ തങ്ങളുടെ ആദ്യമത്സരത്തിൽ ശ്രീലങ്കൻ വനിത ടീമിനെതിരെ 41 റൺസിന്റെ കൂറ്റൻ വിജയമാണ് ഇന്ത്യയുടെ പെൺപട നേടിയത്.

   

ഇന്ത്യൻ ബാറ്റർ ജമിമ റോഡ്രിഗസിന്റെ തട്ടുപൊളിപ്പൻ ബാറ്റിങ്ങിന്റെ ബലത്തിലായിരുന്നു ഇന്ത്യ മത്സരത്തിൽ വിജയം കണ്ടത്.പരിക്കുമൂലം കഴിഞ്ഞ മത്സരങ്ങളിൽ നിന്ന് വിട്ടുനിന്ന റോഡ്രിഗസ് ശ്രീലങ്കയ്ക്കെതിരെ മൈതാനത്ത് അഴിഞ്ഞാടി. മറ്റു ബാറ്റർമാർ കഷ്ടപ്പെട്ട പിച്ചിൽ കൊടുംചൂടിലും അനായാസം റൺസ് നേടുന്ന റോഡ്രിഗസിനെയാണ് മത്സരത്തിൽ കണ്ടത്. എന്തായാലും ഈ വിജയത്തോടെ പുരുഷ ടീമിന് നേടാനാവാതെ പോയ ഏഷ്യകപ്പ് വനിതാ ടീം നേടുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

   

മത്സരത്തിൽ ടോസ് നേടിയ ശ്രീലങ്ക ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന ഓപ്പണർമാർ ഷഫാലി വർമ്മയെയും സ്മൃതി മന്ദനയെയും തുടക്കത്തിൽതന്നെ കൂടാരം കയറ്റാൻ ശ്രീലങ്കയ്ക്ക് സാധിച്ചു. ശേഷമാണ് റോഡ്രിഗസ് ക്രീസിലെത്തിയത്. ക്യാപ്റ്റൻ ഹർമൻപ്രീറ്റ് കൗറിനെ കാഴ്ചക്കാരിയാക്കി റോഡ്രിഗസ് അടിച്ചുതൂക്കി. 53 പന്തുകളിൽ 11 ബൗണ്ടറികളും ഒരു സിക്സറുമടക്കം 76 റൺസായിരുന്നു റോഡ്രിഗസ് നേടിയത്.

   

150 എന്ന വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്കൻ ടീമിനെ ദീപ്തി ശർമ വീറപ്പിച്ചു. കൃത്യമായ സമയങ്ങളിൽ ഇന്ത്യൻ ബൗളർമാർ വിക്കറ്റുകൾ കൊയ്തതോടെ ശ്രീലങ്കയുടെ സ്കോറിങ് വേഗത കുറഞ്ഞു. ശ്രീലങ്കൻ നിരയിൽ 30 റൺസെടുത്ത പേരേര മാത്രമാണ് അൽപമെങ്കിലും പിടിച്ചുനിന്നത്. അങ്ങനെ മത്സരത്തിൽ ഇന്ത്യ 41 റൺസിന് വിജയം കാണുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *