ഓസിസിനായി ഒരു സാമ്രാജ്യം കെട്ടിപ്പടുത്ത ധിക്കാരി!! ആരാണിയാൾ??

   

ഓസ്ട്രേലിയൻ ടീമിന് ഒരു പ്രതാപകാലമുണ്ടായിരുന്നു. ഒരു ടീം മുഴുവൻ മാച്ച് വിന്നർമാരുടെ ഒരു കാലം. ഷെൽഫിൽ അടക്കിവെച്ചിരിക്കുന്ന ഒരു കൂട്ടം ട്രോഫികൾ കണ്ടുണരുന്ന ഓസ്ട്രേലിയൻ കളിക്കാരുടെ കാലം. സ്റ്റീവ് വോയിൽ നിന്ന് റിക്കി പോണ്ടിങ്ങിലേക്കും മൈക്കിൾ ക്ലാർക്കിലെക്കുമൊക്കെ അവർ തങ്ങളുടെ പാരമ്പര്യ സ്വത്ത് കൈമാറിയപ്പോൾ ക്രിക്കറ്റ് ലോകം ഓസ്ട്രേലിയയെ നന്നായി പേടിച്ചിരുന്നു. മറ്റൊരു ടീമിനും അവരെ തൊടാൻ പോലും സാധിക്കാത്ത ഒരു സാഹചര്യം ഉണ്ടാക്കിയ ഒരു വെടിക്കെട്ട് ബാറ്റർ അക്കാലത്ത് അവരോടൊപ്പം ഉണ്ടായിരുന്നു. എപ്പോഴൊക്കെ ഓസ്ട്രേലിയ വീഴ്ചയിൽ എത്തുമ്പോഴും അവരെ സഹായിക്കുന്ന ഒരു മുതൽ. അതായിരുന്നു ആൻഡ്രൂ സൈമൺസ്.

   

1975ൽ ഇംഗ്ലണ്ടിലായിരുന്നു റോയ് എന്ന സൈമൺസ് ജനിച്ചത്. ശേഷം സൈമൺസ് കുടുംബവുമായി ഓസ്ട്രേലിയയിലേക്ക് പറന്നു. ചെറുപ്പംമുതലേ സ്കൂൾ ക്രിക്കറ്റിൽ സൈമൺസ് സജീവമായിരുന്നു. അങ്ങനെ തന്റെ പാഠവങ്ങൾ ഉൾക്കൊണ്ട് സൈമൺസ് 1993ൽ ആഭ്യന്തര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചു. ക്യൂൻസ്ലാൻഡ് ടീമിന്റെ സാന്നിധ്യമായിരുന്ന സൈമൺസ് തന്റെ ഷോട്ട് മേക്കിങ് പവർ കൊണ്ട് ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

   

അങ്ങനെ 1998ൽ സൈമൺസിന് ഓസ്ട്രേലിയൻ ടീമിലേക്ക് വിളി വന്നു. 1998l പാകിസ്ഥാനെതിരെയായിരുന്നു സൈമൺസ് തന്റെ ആദ്യ അന്താരാഷ്ട്ര മത്സരം കളിച്ചത്. ഏകദിന മത്സരങ്ങളിൽ 90ന് മുകളിൽ സ്ട്രൈക്ക് റേറ്റ് ഉള്ള ചുരുക്കം ചില ക്രിക്കറ്റർമാരിൽ ഒരാളായിരുന്നു സൈമൺസ്. തന്റെ ആദ്യ മത്സരങ്ങളിൽ സൈമൺസിന് താളംതെറ്റിയെങ്കിലും 2003 ലോകകപ്പിൽ സൈമൺസ് ഓസ്ട്രേലിയയുടെ പ്രധാന കളിക്കാരനായി.

   

2003 ലോകകപ്പിൽ അഞ്ച് മത്സരങ്ങളിൽ നിന്നും 326 റൺസാണ് സൈമൺസ് നേടിയത്. 163 ആയിരുന്നു സൈമണ്ട്സിനെ ശരാശരി. ഓസ്ട്രേലിയയ്ക്കായി സൈമൺസ് 26 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 1462 റൺസും, 198 ഏകദിനങ്ങളിൽ നിന്ന് 5088 റൺസും നേടി. എന്നാൽ ടീമിനെ അനുസരിക്കാത്ത സൈമൺസ് പലതവണ ചട്ടലംഘനം നടത്തി. അങ്ങനെ ക്രിക്കറ്റിൽ നിന്ന് പതിയെ മാറി. 2022ൽ ഒരു കാർ അപകടത്തിൽ തന്റെ 46ആം വയസിൽ സൈമൺസ് മരണപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *