കളക്ടർക്ക് യൂണിനോടുള്ള ബന്ധം അവിഹിതം ആണെന്ന് എല്ലാവരും കരുതി എന്നാൽ സത്യാവസ്ഥ അറിഞ്ഞപ്പോൾ എല്ലാവരും ഞെട്ടി.

   

പുതിയതായി ചാർജ് എടുത്തതായിരുന്നു സേതുലക്ഷ്മി കളക്ടറായി ഓഫീസിൽ. അവിടെ പ്യൂൺ ആയി ജോലി ചെയ്യുന്ന രാമനാഥനുമായി സേതുലക്ഷ്മിക്ക് വളരെയധികം അടുപ്പം ഉണ്ടായിരുന്നു അത് മറ്റ് ഉദ്യോഗസ്ഥന്മാർക്ക് അതുപോലെ ജോലി ചെയ്യുന്ന കൂടെയുള്ളവർക്കും എല്ലാം വലിയ സംസാരങ്ങളിലേക്കാണ് ഇടവരുത്തിയത് അവർ തമ്മിൽ സംസാരിക്കുന്നതും അടുപ്പം കാണിക്കുന്നതും എല്ലാം തന്നെ അവരിൽ ഒരുപാട്.

   

കഥകൾ പരത്തി അവിഹിതം ആണെന്ന് പോലും അവർ പരത്തി ഉണ്ടാക്കി. ഒടുവിൽ സൂപ്രണ്ട് തന്റെ മറ്റു ജോലിക്കാരോട് കൂടി ഭക്ഷണം കഴിക്കുന്നതിന്റെ ഇടയിലാണ് കളക്ടർ സേതുലക്ഷ്മിയും പ്യൂണും തമ്മിൽ അവിഹിതബന്ധമാണെന്ന രീതിയിലുള്ള സംസാരങ്ങൾ നടന്നത് ഉടനെ അവിടേക്ക് കയറി വന്ന കളക്ടർ അവരോടായി പറഞ്ഞു നിങ്ങൾ വിചാരിക്കുന്നത് പോലെയല്ല പ്യൂൺ രാമനാഥൻ എന്റെ ഭർത്താവാണ്.

എന്താ നിങ്ങൾക്ക് വിശ്വാസമാകുന്നില്ല അല്ലേ എന്നാൽ അതാണ് സത്യം. രാമേട്ടൻ എന്നെ പെണ്ണുകാണാൻ വരുമ്പോൾ എനിക്ക് തുടർന്ന് പഠിക്കണം എന്നെല്ലാം വലിയ ആഗ്രഹം ഉണ്ടായിരുന്നു തന്റെ പെങ്ങമ്മാരെ നോക്കാനുള്ളതുകൊണ്ട് ആദ്യം വലിയ പതിപ്പൊന്നും പഠിച്ചില്ല എങ്കിലും കിട്ടിയ സർക്കാർ ജോലിക്ക് രാമേട്ടൻ പോയിരുന്നു. പഠിച്ച വലിയ കളക്ടർ ആയി ആദ്യത്തെ പോസ്റ്റ് ഇങ്ങോട്ടേക്കാണെന്ന്.

   

അറിഞ്ഞപ്പോൾ ഞാൻ പറഞ്ഞതാണ് ഞാൻ എവിടെയെങ്കിലും സ്ഥലം മാറി പോകാമെന്ന് രാമേട്ടൻ സമ്മതിച്ചില്ല പിന്നെ രാമേട്ടൻ എന്റെ ഭർത്താവാണെന്ന് പറയരുതെന്നും അദ്ദേഹം എന്നോട് പറഞ്ഞു കാരണം പിന്നീട് കളക്ടറുടെ ഭർത്താവ് എന്ന രീതിയിൽ ആയിരിക്കും എല്ലാവരും എന്നെ കാണുക എന്ന് പക്ഷേ നിങ്ങളുടെ ഈ വർത്താനം കേട്ട് എനിക്ക് പറയാതിരിക്കാൻ തോന്നിയില്ല അതുകൊണ്ടാണ് ഞാൻ പറഞ്ഞത്.