ഇന്ത്യയ്ക്ക് പറ്റിയ തെറ്റ് അതാണ് ഇനിയും അത് ചെയ്‌താൽ പരമ്പര നഷ്ടമാവും

   

ഇന്ത്യയുടെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ഏകദിനത്തിൽ വളരെ മോശം പ്രകടനമായിരുന്നു ഇന്ത്യയുടെ പല മേഖലകളിൽ നിന്നും ഉണ്ടായത്. ഫീൽഡിലും മുൻനിര ബാറ്റിംഗിലും ഇന്ത്യൻ താരങ്ങൾ പൂർണമായും പരാജയപ്പെട്ടു. ഇത് ദക്ഷിണാഫ്രിക്കൻ ടീമിന് നന്നായി മുതലെടുക്കാനും സാധിച്ചു. പ്രത്യേകിച്ച് ഫീൽഡിങ്ങിലായിരുന്നു ഇന്ത്യൻ ടീം മോശം പ്രകടനം നടത്തിയത്. ആദ്യ ഇന്നിംഗ്സിൽ ഒരുപാട് ക്യാച്ചുകൾ ഇന്ത്യൻ താരങ്ങൾ നഷ്ടപ്പെടുകയുണ്ടായി. ഇത്തരം മോശം പ്രകടനമാണ് മത്സരത്തിൽ ഇന്ത്യയ്ക്ക് വിനയായത് എന്നാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് ആകാശ് ചോപ്ര പറയുന്നത്.

   

വളരെ മോശം ഫീൽഡിങ് പ്രകടനമാണ് ഇന്ത്യ മത്സരത്തിൽ കാഴ്ചവച്ചത് ആകാശ് ചോപ്ര പറയുന്നു. “ഈ നിലയിലെ വളരെ മോശമായ ഫീൽഡിങ് പ്രകടനമായിരുന്നു മത്സരത്തിൽ ഇന്ത്യ കാഴ്ചവച്ചത്. ഒരുപാട് ക്യാച്ച്കൾ അവർ നഷ്ടപ്പെടുകയുണ്ടായി. ഒപ്പം ദക്ഷിണാഫ്രിക്കൻ ബാറ്റർമാർക്ക് ഒരുപാട് അവസരങ്ങൾ നൽകുകയും ചെയ്തു. അങ്ങനെയാണ് അവർ 249 എന്ന സ്കോറിൽ എത്തിയത്.”- ആകാശ് ചോപ്ര പറയുന്നു.

   

ഇതോടൊപ്പം ഇന്ത്യയുടെ ബോളിങ് നിരയുടെ പ്രകടനത്തെയും ചോപ്ര കണക്കിലെടുക്കുന്നു. മാർക്രത്തിന്റെ വിക്കറ്റെടുത്ത കുൽദീപ് യാദവിന്റെ ബോളിങ്ങിനെ അഭിനന്ദിക്കുകയാണ് ചോപ്ര. “ഒരു ഇടംകൈയൻ സ്പിന്നർ എന്ന നിലയിൽ മാക്രത്തെ പുറത്താക്കിയ കുൽദീപിന്റെ ബോൾ ഒരു സ്വപ്ന ഡെലിവറിയായിരുന്നു. ആ സമയത്താണ് ദക്ഷിണാഫ്രിക്ക വലിയ പ്രതിസന്ധിയിലായത്.”- ചോപ്ര കൂട്ടിച്ചേർത്തു. ഇന്ത്യയുടെ ഫാസ്റ്റ് ബോളർമാരിൽ നിന്നും സാഹചര്യത്തിനൊത്ത പ്രകടമായിരുന്നില്ല ഉണ്ടായതെന്നും ചോപ്ര പറയുന്നു.

   

“ഞാൻ കരുതിയത് ഫാസ്റ്റ് ബൗളർമാർ ഈ പിച്ചിൽ നന്നായി ബോൾ ചെയ്യുമെന്നാണ്. എന്നാൽ ആവേഷ് ഖാനും സിറാജും പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ല. ശർദുൽ നന്നായി ബോൾ ചെയ്തു. എന്നിരുന്നാലും അടുത്ത മത്സരത്തിൽ ഇന്ത്യൻ ഫാസ്റ്റ് ബോളർമാരിൽ നിന്നും മികച്ചൊരു പ്രകടനമാണ് ഞാൻ പ്രതീക്ഷിക്കുന്നത്.”- ചോപ്ര പറഞ്ഞുവയ്ക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *