നന്ദി ബിസിസിഐ, പന്തിനെയും രാഹുലിനെയും പുറത്താക്കിയതിന്!! സൂപ്പർ തീരുമാനത്തിന് നന്ദി പറഞ്ഞു ആരാധകർ

   

ഇന്ത്യയുടെ ശ്രീലങ്കയ്ക്കെതിരായ ഏകദിന ട്വന്റി20 പരമ്പരകൾക്കുള്ള സ്ക്വാഡ് പ്രഖ്യാപിച്ചിരുന്നു. ഒരുപാട് ചിന്തിപ്പിക്കുന്ന സെലക്ഷൻ തന്നെയാണ് പരമ്പരകൾക്ക് നടത്തിയിരിക്കുന്നത്. ഇതിൽ പ്രധാനപ്പെട്ട കാര്യം സീനിയർ കളിക്കാരുടെ അഭാവമാണ്. ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിൽ മോശം ഫോമിൽ ബാറ്റ് ചെയ്ത ശിഖർ ധവാനെ ഇന്ത്യ പരമ്പരയിൽ നിന്ന് മാറ്റിനിർത്തി. ഒപ്പം കഴിഞ്ഞ കുറച്ചധികം സമയങ്ങളായി ഏകദിനങ്ങളിലും ട്വന്റി20കളിലും മോശം പ്രകടനങ്ങൾ ആവർത്തിക്കുന്ന പന്തിനെയും ഇന്ത്യ പുറത്താക്കിയിട്ടുണ്ട്.

   

ഒപ്പം വിരാട് കോഹ്ലിക്ക് ട്വന്റി20 പരമ്പരയിൽ നിന്ന് വീണ്ടും വിശ്രമം അനുവദിച്ചതും വലിയ ആശങ്ക തന്നെയുണ്ടാക്കുന്നു. കോഹ്ലിയുടെയും രാഹുലിന്റെയും അഭാവത്തിൽ സൂര്യകുമാർ യാദവാണ് ട്വന്റി20 പരമ്പരയിൽ ഇന്ത്യയുടെ ഉപനായകൻ. കഴിഞ്ഞ സമയങ്ങളിൽ ഇന്ത്യക്കായി ട്വന്റി20യിൽ മോശം രീതിയിൽ കളിച്ച രാഹുലിനെ ഒഴിവാക്കിയതും സെലക്ഷൻ കമ്മിറ്റിയുടെ മികച്ച തീരുമാനമായി മാത്രമേ കാണാൻ സാധിക്കൂ.

   

2023 വർഷത്തെ ഇന്ത്യയുടെ ആദ്യ പരമ്പരയാണ് ശ്രീലങ്കക്കെതിരെ നടക്കാൻ പോകുന്നത്. 3 ട്വന്റി20കളും മൂന്ന് ഏകദിനങ്ങളുമാണ് ശ്രീലങ്കയുടെ ഇന്ത്യൻ പര്യടനത്തിലുള്ളത്. ശിഖർ ധവാൻ, കെ എൽ രാഹുൽ, രോഹിത് ശർമ, വിരാട് കോഹ്ലി എന്നിവരുടെ അഭാവത്തിൽ ട്വന്റി20 പരമ്പരയ്ക്ക് ഇന്ത്യൻ യുവനിരയെ അണിനിരത്തുന്നത് ടീമിന് ഗുണം ചെയ്തേക്കും.

   

സീനിയർ കളിക്കാർ ട്വന്റി20കളിൽ കളിച്ചില്ലെങ്കിലും ഏകദിന പരമ്പരകളിൽ തിരിച്ചെത്തും 2023ൽ 50ഓവർ ലോകകപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ ഇന്ത്യ തങ്ങളുടെ ഏകദിന ടീമിൽ ശ്രദ്ധചെലുത്തേണ്ടത് അത്യാവശ്യമാണ്. മാത്രമല്ല ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലുണ്ടായ ഞെട്ടിക്കുന്ന പരാജയത്തിൽ നിന്ന് കരകയറാൻ ഇന്ത്യ ശ്രമിക്കുക തന്നെ വേണം.

Leave a Reply

Your email address will not be published. Required fields are marked *