ഷാമിയ്ക്ക് പരിക്ക്, ബംഗ്ലാദേശിനെതിരായ പരമ്പരയിൽ കളിക്കില്ല! പകരക്കാരനായി ഈ യുവ പേസർ!!

   

ഇന്ത്യയുടെ ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പര നാളെയാണ് ആരംഭിക്കുന്നത്. 2023ലെ ലോകകപ്പിലേക്കായുള്ള ഇന്ത്യയുടെ പ്രധാന മത്സരങ്ങൾക്കാണ് ഈ പരമ്പരയോടെ തുടക്കം കുറിക്കുന്നത്. എന്നാൽ മത്സരം ആരംഭിക്കൻ മണിക്കൂറുകൾ ശേഷിക്കെ ഒരു വമ്പൻ തിരിച്ചടി ഇന്ത്യക്കേറ്റു. ഇന്ത്യയുടെ സ്റ്റാർ പേസർ മുഹമ്മദ് ഷാമി തോളിനേറ്റ പരിക്ക് മൂലം പുറത്താക്കപ്പെട്ടു. ബിസിസിഐ പ്രസ് മീറ്റിലാണ് ഇക്കാര്യം അറിയിച്ചത്.

   

“ഇന്ത്യയുടെ ഫാസ്റ്റ് ബോളർ മുഹമ്മദ് ഷാമിക്ക് പരിശീലനത്തിനിടെ തോളിന് പരിക്കേറ്റിട്ടുണ്ട്. ഇന്ത്യയുടെ ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരക്ക് മുൻപുള്ള പരിശീലനത്തിനിടെയാണ് പരിക്കേറ്റത്. നിലവിൽ ഷാമി ഇപ്പോൾ ബിസിസിഐയുടെ മെഡിക്കൽ വിഭാഗത്തിന്റെ കീഴിൽ ബംഗലൂരുവിലെ എൻസിഎയിലാണുള്ളത്. അതിനാൽതന്നെ ബംഗ്ലാദേശിനെതിരായ മൂന്നു മത്സരങ്ങളടങ്ങുന്ന ഏകദിന പരമ്പരയിൽ മുഹമ്മദ് ഷാമി കളിക്കുന്നതല്ല.”- ബിസിസിഐ ശനിയാഴ്ച നടത്തിയ പത്രസമ്മേളനത്തിൽ പറയുകയുണ്ടായി.

   

ഇതിനുശേഷം പകരക്കാരനായി ബംഗ്ലാദേശ് പരമ്പരയിലേക്കായി ഇന്ത്യയുടെ സൂപ്പർഫാസ്റ്റ് യുവബോളർ ഉമ്രാൻ മാലിക്കിനെയും ഓൾ ഇന്ത്യ സീനിയർ സെലക്ഷൻ കമ്മിറ്റി നിശ്ചയിച്ചിട്ടുണ്ട്. എന്നിരുന്നാലും ഷാമിയുടെ അഭാവം ബംഗ്ലാദേശിനെതിരെ ഇന്ത്യയെ ബാധിക്കുമെന്ന് ഉറപ്പാണ്. കാരണം 2023 ലോകകപ്പിൽ ഇന്ത്യയുടെ പ്രധാന ബോളറായി മാറേണ്ട ക്രിക്കറ്റർ തന്നെയാണ് മുഹമ്മദ് ഷാമി.

   

ഏകദിന പരമ്പരയേക്കാൾ ഷാമിയുടെ അഭാവം ഇന്ത്യയെ അലട്ടുന്നത് ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിൽ തന്നെയായിരിക്കും. കാരണം വരാനിരിക്കുന്ന മുഴുവൻ ടെസ്റ്റ് മത്സരങ്ങളിലും വിജയം കണ്ടാൽ മാത്രമേ ഇന്ത്യയ്ക്ക് ജൂണിൽ നടക്കുന്ന ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ ഇടംകണ്ടെത്താൻ സാധിക്കൂ. എന്തായാലും ഷാമി പരിക്കിൽ നിന്ന് ഉടൻ തിരികെയെത്തുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *