കളി മാറ്റിമറിച്ച സഞ്ജുവിന്റെ ക്യാപ്റ്റൻസി തന്ത്രം ധോണി മാത്രമേ മുമ്പ് ഈ തന്ത്രം ഉപയോഗിച്ചിട്ടുള്ളു

   

ന്യൂസിലാൻഡ് എയ്ക്ക് എതിരായ രണ്ടാം ഏകദിനത്തിൽ വമ്പൻ പ്രകടനം തന്നെയായിരുന്നു സഞ്ജു സാംസൺ ക്യാപ്റ്റനായ ഇന്ത്യ എ ടീം കാഴ്ചവച്ചത്. മത്സരത്തിന്റെ എല്ലാ ഭാഗത്തും തിളങ്ങിയ ഇന്ത്യ എ വിജയം കൈപ്പിടിയിലൊതുക്കുയിരുന്നു. ബോളിങ്ങിൽ കുൽദീപ് യാദവിന്റെ മികച്ച പ്രകടനവും ബാറ്റിംഗിൽ പൃഥ്വി ഷായുടെയും സഞ്ജുവിന്റെയും വെടിക്കെട്ടുമായിരുന്നു ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. എന്നാൽ മത്സരത്തിൽ സഞ്ജു ഉപയോഗിച്ച ഒരു ഉഗ്രൻ ക്യാപ്റ്റൻസി തന്ത്രമാണ് ഇതിനകം ചർച്ചയായിരിക്കുന്നത്.

   

ന്യൂസിലാൻഡ് ഇന്നിംഗ്സിൽ സഞ്ജു സ്പിന്നർ കുൽദീപ് യാദവിനെ ഉപയോഗിച്ച രീതി ശ്രദ്ധേയമായിരുന്നു. സാധാരണ ഗതിയിൽ ഏകദിനങ്ങളിൽ സ്പിന്നർമാരെ 45 ഓവറിന് മുൻപ് തങ്ങളുടെ കോട്ട പൂർത്തീകരിക്കാൻ അനുവദിക്കാറുണ്ട്. എന്നാൽ ഇവിടെയാണ് സഞ്ജു വ്യത്യസ്തമായത്. സഞ്ജു ഇന്നിംഗ്സിന്റെ അവസാനത്തേക്ക് കുൽദീപിന്റെ ഒരു ഓവർ മാറ്റിവെച്ചു. ശേഷം 47ആം ഓവർ കുൽദീപിന് നൽകി. ആ ഓവറിൽ കുൽദീപ് ന്യൂസിലാൻഡ് എ ടീമിന്റെ വാലാറ്റത്തെ ചുരുട്ടികെട്ടുന്നതാണ് കണ്ടത്.

   

ആ ഓവറിൽ ഒരു തകർപ്പൻ ഹാട്രിക്കായിരുന്നു കുൽദീപ് നേടിയത്. ഓവറിലെ തുടർച്ചയായ മൂന്ന് ബോളുകളിൽ വാൻ ബിക്കിനെയും ജോ വോക്കറെയും ജേക്കബ് ഡഫിയെയും കുൽദീപ് കൂടാരം കയറ്റി. ഇതോടെ ന്യൂസിലാൻഡ് ഇന്നിങ്സ് 219 എന്ന സ്കോറിൽ അവസാനിക്കുകയായിരുന്നു. മത്സരത്തിൽ നിശ്ചിത 10 ഓവറിൽ 51 റൺസ് വഴങ്ങി നാലു വിക്കറ്റുകളാണ് കുൽദീപ് നേടിയത്.

   

മുൻപ് ധോണി മാത്രമായിരുന്നു ഇത്തരം സ്പിൻ തന്ത്രങ്ങൾ ഇന്ത്യക്കായി പയറ്റിയിരുന്നത്. സ്പിന്നിനെ അനുകൂലിക്കുന്ന പിച്ചുകളിൽ ധോണി അശ്വിനെയും ജഡേജയെയും അവസാന ഓവറുകൾ ഉപയോഗിച്ചിരുന്നു. എന്നാൽ സഞ്ജു ഇവിടെ പയറ്റിയ തന്ത്രവും ധോണിയുടേതിനോട് സാമ്യമുണ്ട്. എന്തായാലും രണ്ടു മത്സരങ്ങളും വിജയിച്ച ഇന്ത്യ എ പരമ്പര നേടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *