ശ്രീലങ്കയ്ക്കെതിരെ സഞ്ജു കളിക്കണം!! ഇനിയെങ്കിലും ഇന്ത്യ അവന് സ്ഥിരമായി അവസരം നൽകണം!! വസീം ജാഫർ

   

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിൽ വിജയം നേടിയതോടെ ഇന്ത്യ തങ്ങളുടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ സാധ്യതകൾ നിലനിർത്തിയിട്ടുണ്ട്. അടുത്തതായി ഇന്ത്യ നേരിടേണ്ടത് ശ്രീലങ്കയെയാണ്. ഏകദിനപരമ്പരയും ട്വന്റി20യുടങ്ങുന്ന ശ്രീലങ്കയുടെ ഇന്ത്യൻ പര്യടനം ജനുവരി മൂന്നിന് ആരംഭിക്കും. ഇതിലേക്കായുള്ള സ്ക്വാഡിന്റെ അനൗൺസ്മെന്റ് നാളെയാണ് നടക്കുന്നത്. ശ്രീലങ്കയ്ക്കും ന്യൂസിലാൻഡിനുമേതിരെ നടക്കുന്ന ഇന്ത്യയുടെ പരമ്പരകളിൽ മലയാളി താരം സഞ്ജു സാംസനെ ഉൾപ്പെടുത്തുമോ എന്നത് ഒരു ചോദ്യമായി നിലനിൽക്കുകയാണ്. ഇതിൽ തന്റെ പ്രതീക്ഷ അറിയിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുൻ ഇന്ത്യൻ താരം വസീം ജാഫർ.

   

സഞ്ജു സാംസനെ ഇന്ത്യ തങ്ങളുടെ വരുന്ന പരമ്പരകളിൽ ഉൾപ്പെടുത്തണമെന്നാണ് വസിം ജാഫർ പറയുന്നത്. സഞ്ജു തുടർച്ചയായി അവസരങ്ങൾ അർഹിക്കുന്നുണ്ട് എന്നും ജാഫർ പറയുന്നു. “ഇന്ത്യയുടെ ശ്രീലങ്കയ്ക്കും ന്യൂസിലാൻഡിനുമെതിരായ ഏകദിന ട്വന്റി20 സ്ക്വാഡുകളിൽ സഞ്ജു സാംസൺ ഉണ്ടാകുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. അവന് സ്ഥിരമായി ടീമിൽ സ്ഥാനം ലഭിക്കുമെന്നും ഞാൻ കരുതുന്നു.”- ജാഫർ പറയുന്നു.

   

കഴിഞ്ഞ കുറച്ചധികം കാലങ്ങളായി ഇന്ത്യൻ നിരയിൽ സ്ഥിരമായി അവസരങ്ങൾ നിഷേധിക്കപ്പെട്ട ക്രിക്കറ്ററാണ് സഞ്ജു സാംസൺ. മികച്ച പ്രകടനങ്ങൾ നടത്തിയിട്ടും സഞ്ജുവിന് ടീമിൽ കൃത്യമായി ഇടം കിട്ടിയിരുന്നില്ല. എന്നാൽ ചേതൻ ശർമയുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി വരുന്ന ട്വന്റി20 ഏകദിന പരമ്പരകളിൽ സഞ്ജുവിനെ ഉൾപ്പെടുത്തുമെന്നാണ് പ്രതീക്ഷ.

   

എന്തായാലും ശ്രീലങ്കയ്ക്കെതിരായി ട്വന്റി20 പരമ്പരയിൽ രോഹിത് ശർമ, ബുമ്ര, രവീന്ദ്ര ജഡേജ എന്നിവർ കളിക്കില്ല എന്ന കാര്യത്തിൽ സ്ഥിരീകരണം എത്തിയിട്ടുണ്ട്. എന്നിരുന്നാലും മൂന്നുപേരും ഏകദിന പരമ്പരയിൽ തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നു. നാളെയാണ് പരമ്പരകൾക്കുള്ള സ്ക്വാഡ് വിവരം പുറത്തുവിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *