വെട്ടിനിരത്തി ചരിത്രം സൃഷ്ടിക്കാൻ സഞ്ജുവും ധവാനും ഇന്നിറങ്ങും പരമ്പര നേടിയാൽ ചരിത്രം

   

ഇന്ത്യയുടെ ദക്ഷിണാഫ്രിക്കരായ മൂന്നാമത്തേതും അവസാനത്തെതുമായ ഏകദിനം ഇന്ന് ഉച്ചയ്ക്ക് 1.30ന് നടക്കും. ഡൽഹിയിലാണ് മത്സരം നടക്കുന്നത്. ട്വന്റി20 പരമ്പര 1-0ന് സ്വന്തമാക്കിയ ഇന്ത്യയെ സംബന്ധിച്ച് ഏകദിന പരമ്പരയിലും ആധിപത്യം കാട്ടാനുള്ള അവസരമാണ് മൂന്നാം ഏകദിനം. മറുവശത്ത് കുറച്ചധികം പോസിറ്റീവുകളുണ്ടായിട്ടും മികച്ച രീതിയിൽ ഉപയോഗിക്കാൻ ദക്ഷിണാഫ്രിക്കയ്ക്ക് സാധിച്ചിട്ടില്ല. ഇക്കാരണങ്ങൾകൊണ്ട് തന്നെയും ഒരു ഉഗ്രൻ ഫിനിഷിംഗിനാണ് ഇരുടീമുകളും തയ്യാറാകുന്നത്.

   

പരമ്പരയിലെ ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്ക ഒമ്പത് റൺസിനായിരുന്നു വിജയിച്ചത്. മഴമൂലം 40 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ സഞ്ജു സാംസൺ ഇന്ത്യക്കായി കിണഞ്ഞു പരിശ്രമിച്ചെങ്കിലും ദക്ഷിണാഫ്രിക്ക വിജയം നേടുകയായിരുന്നു. എന്നാൽ റാഞ്ചിയിൽ നടന്ന രണ്ടാം മത്സരത്തിൽ എല്ലാത്തരത്തിലും ഇന്ത്യ ദക്ഷിണാഫ്രിക്കയെ പിടിച്ചുകെട്ടുന്നതാണ് കണ്ടത്. ശ്രേയസ് അയ്യരുടെയും ഇഷാൻ കിഷന്റെയും മികച്ച ഇന്നിങ്സുകളുടെ ബലത്തിലായിരുന്നു ഇന്ത്യ വിജയം കണ്ടത്. അത് ആവർത്തിക്കുക എന്ന ലക്ഷ്യത്തോടെയാവും ഇന്ത്യൻ നിര മൂന്നാം ഏകദിനത്തിന് ഇറങ്ങുന്നത്.

   

ഡൽഹിയിലെ കാലാവസ്ഥ മത്സരത്തിന് ചെറിയ രീതിയിൽ ഭീഷണി ഉണ്ടാക്കുന്നുണ്ട്. ഒക്ടോബർ ഏഴിന് ശേഷം ഡൽഹിയിൽ തുടർച്ചയായി മഴ പെയ്യുന്നുണ്ട്. എന്നിരുന്നാലും കഴിഞ്ഞ കുറച്ചു ദിവസങ്ങളിൽ മഴയുടെ തോത് കുറഞ്ഞത് ആശ്വാസം പകരുന്നു. മത്സരത്തിൽ ടോസ് നേടുന്ന ടീം ഫീൽഡിങ് തെരഞ്ഞെടുക്കാനാണ് സാധ്യത. മത്സരത്തിന്റെ ആദ്യ പകുതിയിൽ പിച്ച് ബാറ്റിംഗിനെ തുണയ്ക്കും. രണ്ടാം പകുതിയിൽ മഞ്ഞുതുള്ളികൾ സ്വാധീനമാവുകയും ചെയ്യും. പലപ്പോഴും ഡൽഹിയിലെ പിച്ച് സ്പിന്നിനെ തുണയ്ക്കുകയും ചെയ്യാറുണ്ട്.

   

മത്സരത്തിൽ വിജയം കണ്ട് മികച്ച ഫോമോടെ ട്വന്റി20 ലോകകപ്പിനുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കാനാവും ദക്ഷിണാഫ്രിക്കൻ ടീം ശ്രമിക്കുക. എന്നാൽ ഇന്ത്യയെ സംബന്ധിച്ച് ഏകദിന ടീമിലെ ഭൂരിപക്ഷം കളിക്കാരും ലോകകപ്പിനില്ല. മത്സരം ഉച്ചയ്ക്ക് 1.30 മുതൽ സ്റ്റാർ സ്പോർട്സ് നെറ്റ്‌വർക്കിലും ഹോട്ട്സ്റ്റാറിലും കാണാം.

Leave a Reply

Your email address will not be published. Required fields are marked *