ഇന്ത്യയെ ആശങ്കയിലാക്കിയ രോഹിത്തിന്റെ പരിക്ക്!! ബോൾ കൊണ്ടത് കൈത്തണ്ടയിൽ

   

ഇന്ത്യ-ഇംഗ്ലണ്ട് ലോകകപ്പ് സെമിഫൈനലിനു മുമ്പ് ഇന്ത്യയ്ക്ക് ഒരു വലിയ തിരിച്ചടി. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്ക് പരിശീലനത്തിനിടയിൽ പരിക്കുപറ്റി എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. കൈത്തണ്ടക്ക് പരിക്കേറ്റ ശേഷം രോഹിത് പരിശീലനം അവസാനിപ്പിച്ച് സൈഡ് ലൈനിലേക്ക് പോവുകയായിരുന്നു. എന്തായാലും ഇന്ത്യയെ സംബന്ധിച്ച് വലിയൊരു ആഘാതം തന്നെയാണ് രോഹിത്തിന്റെ ഈ പരിക്കിലൂടെ സംഭവിച്ചിരിക്കുന്നത്.

   

ഇന്ത്യയുടെ ത്രോഡൗൺ എക്സ്പേർട്ട് എസ് രഘുവിനെ നെറ്റ്സിൽ നേരിടുകയായിരുന്നു രോഹിത് ശർമ. എന്നാൽ ഇടയ്ക്ക് ലെങ്ത് ഏരിയയിൽ നിന്നും മാറി ഒരു ഷോട്ട്ബോൾ വരികയാണുണ്ടായത്. അവിചാരിതമായി വന്ന ബോൾ രോഹിത്തിന്റെ കൈത്തണ്ടയിൽ കൊള്ളുകയായിരുന്നു. ഒരു നിമിഷം രോഹിത് വേദനയിൽ കൈ കുടയുകയും ശേഷം നെറ്റ് സെക്ഷൻ അവസാനിപ്പിക്കുകയുമാണ് ചെയ്തത്. ശേഷം ഒരു ഐസ് പാക്കിന്റെ സഹായം രോഹിത് തേടി.

   

ഇതിനുശേഷം കുറച്ചധികം സമയം കഴിഞ്ഞാണ് രോഹിത് പരിശീലനം പുനരാരംഭിച്ചത്. എന്നാൽ ഈ സംഭവത്തിന് ശേഷം കൂടുതലായി ഡിഫൻസീവ് ഷോട്ടുകളായിരുന്നു രോഹിത് നെറ്റ്സിൽ കളിച്ചത്. തന്റെ കൈയുടെ മൂവ്മെന്റ് പരിശോധിക്കനായിരുന്നു രോഹിത് പ്രതിരോധ ഷോട്ടുകൾ കളിച്ചത്. ശേഷം അധികം സമയം ട്രെയിനിങ് തുടരാതെ രോഹിത് മടങ്ങി. രോഹിത്തിന്റെ പരിക്കിന്റെ ആഴത്തെ സംബന്ധിച്ച് കൃത്യമായി വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല. നിലവിൽ ഇന്ത്യയുടെ മെഡിക്കൽ ടീമിന്റെ നിരീക്ഷണത്തിലാണ് രോഹിത്. വൈകാതെ രോഹിതിന്റെ പരിക്കിനെപറ്റിയുള്ള കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

   

ഇന്ത്യയെ സംബന്ധിച്ച് സെമി ഫൈനലിലേക്ക് കടക്കുമ്പോൾ രോഹിത്തിന്റെ സാന്നിധ്യം അത്യാവശ്യമാണ്. ഇന്ത്യയ്ക്കായി ടൂർണമെന്റിൽ ഇതുവരെ വലിയ ബാറ്റിംഗ് പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടില്ലെങ്കിൽ തന്നെ, നായകൻ എന്ന നിലയിൽ ഇന്ത്യയ്ക്ക് രോഹിത്തിന്റെ സാന്നിധ്യം അത്യന്താപേക്ഷിതമാണ്. വ്യാഴാഴ്ചയാണ് ഇന്ത്യയുടെ ഇംഗ്ലണ്ടിനെതിരായ സെമിഫൈനൽ മത്സരം നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *