അന്നത്തെ ധോണിയെപോലെയാണ് ഇപ്പോൾ കോഹ്ലി ലോകകപ്പിൽ അവൻ അടിക്കണം

   

വരാനിരിക്കുന്ന ട്വന്റി 20 ലോകകപ്പിൽ ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകർ കാത്തിരിക്കുന്ന ഒന്നാണ് വിരാട് കോഹ്ലിയുടെ ബാറ്റിംഗ്. നിലവിൽ തന്റെ പ്രതാപകാലം ഫോമിലേക്ക് തിരിച്ചു വന്നിരിക്കുകയാണ് വിരാട് കോഹ്‌ലി. കോഹ്ലി ലോകകപ്പിൽ നന്നായി ബാറ്റ് ചെയ്യേണ്ടതിന്റെ വ്യത്യസ്തമായ ചില കാരണങ്ങളെപ്പറ്റിയാണ് ഇംഗ്ലണ്ട് മുൻ ക്രിക്കറ്റർ ഗ്രേയിം സ്വാൻ പറയുന്നത്. ലോകകപ്പിൽ വിരാട് കോഹ്ലി നന്നായി ബാറ്റ് ചെയ്തില്ലെങ്കിൽ അത് ടീവി ടെലികാസ്റ്റിന്റെ റേറ്റിംഗിനെപോലും ബാധിക്കുമെന്ന പക്ഷമാണ് ഗ്രെയിം സ്വാന് ഉള്ളത്.

   

“വിരാട് കോഹ്ലി നന്നായി ബാറ്റ് ചെയ്യേണ്ടത് ഇന്ത്യയുടെ ആവശ്യമാണ്. ഞാൻ ഇപ്പോൾ ജോലി ചെയ്യുന്നത് ടിവിയിൽ ആണ്. അന്ന് ധോണി നന്നായി കളിക്കേണ്ടത് ടിവി റേറ്റിങ്ങിന് വളരെ അത്യാവശ്യമായിരുന്നു. അതുപോലെ തന്നെയാണ് ഇപ്പോൾ കോഹ്ലിയുടെ കാര്യവും. ഇത്തരം കളിക്കാർ നന്നായി കളിച്ചില്ലെങ്കിൽ ടിവി റേറ്റിംഗ് കുറയും. അതു ലോകകപ്പിനെ ബാധിക്കും.”- ഗ്രെയിം സ്വാൻ പറഞ്ഞു.

   

“വിരാട് കോഹ്ലി നന്നായി കളിക്കണം എന്ന് തന്നെയാണ് എന്റെ ആവശ്യം. ഇന്ത്യയ്ക്കെതിരെ കളിക്കുമ്പോൾ ഞാൻ അയാളുടെ ബാറ്റിംഗ് ഒരുപാട് കണ്ടിട്ടുണ്ട്. കോഹ്‌ലിയുടെ അടുത്തുനിന്ന് ബാറ്റിംഗ് കാണുന്നതാണ് എനിക്കിഷ്ടം. ടിവിയിലൊ ഗ്യാലറിയിലോ നിന്ന് അയാളുടെ ബാറ്റിംഗ് കാണുന്നതിലും ഭംഗിയാണ് മൈതാനത്ത് അടുത്തുനിന്ന് കാണുന്നത്.”* സ്വാൻ കൂട്ടിച്ചേർത്തു. ഇതോടൊപ്പം വിരാട് കോഹ്ലിയുടെ സെഞ്ച്വറിക്കെതിരെ ഉയർന്ന വിമർശനങ്ങൾക്ക് ചുട്ട മറുപടി നൽകാനും ഗ്രെയിം സ്വാൻ മറക്കുന്നില്ല.

   

“കഴിഞ്ഞ രണ്ട് മൂന്ന് വർഷങ്ങളിൽ കോഹ്ലി സെഞ്ചുറി നേടാതിരുന്നത് അത്ഭുതമാണ്. കാരണം അത്ര നല്ല കളിക്കാരനാണ് കോഹ്‌ലി. എന്തായാലും ഇപ്പോൾ അയാൾ ഫോമിലേക്ക് എത്തിയിട്ടുണ്ട്. ചില ആളുകൾ പറയുന്നത് അഫ്ഗാനിസ്ഥാനെതിരെ ആയതുകൊണ്ടാണ് കോഹ്‌ലി സെഞ്ച്വറി നേടിയതെന്നാണ്. അത് വളരെ മോശമായ കാര്യമാണ്. കാരണം അവർ മോശം ടീമല്ല. ഏഷ്യാകപ്പ് നേടിയ ശ്രീലങ്കയെ തോൽപ്പിച്ച ടീമാണ് അഫ്ഗാനിസ്ഥാൻ”- ഗ്രെയിം സ്വാൻ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *