ഇന്ത്യയുടെ ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള സ്ക്വാഡിനെ പ്രഖ്യാപിച്ച് ഇന്ത്യ. സ്ക്വാഡിലെ പ്രധാനമാറ്റം രവീന്ദ്ര ജഡേജയും മുഹമ്മദ് ഷാമിയുമില്ല എന്നുള്ളതാണ്. ഇരുവർക്കും പകരക്കാരായി ഫാസ്റ്റ് ബോർഡർ നവദീപ് സൈനിയെയും ഓൾ റൗണ്ടർ സൗരവ് കുമാറിനെയുമാണ് ഇന്ത്യ സ്‌ക്വാഡിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. രണ്ട് ടെസ്റ്റുകളടങ്ങുന്ന പരമ്പരയിലെ ആദ്യ ടെസ്റ്റ് ഈ മാസം 14 മുതൽ 18 വരെ ചിറ്റോഗ്രാമിലാണ് നടക്കുന്നത്.
ഷാമിയും ജഡേജയും തങ്ങളുടെ പരിക്കിൽ നിന്നും മോചിതരായിട്ടില്ല എന്ന വിവരവും ബിസിസിഐ ഞായറാഴ്ച പുറത്തുവിട്ടിരുന്നു. ഇതേത്തുടർന്നാണ് ഇന്ത്യ ഇരുവരെയും ടെസ്റ്റു സ്‌ക്വാഡിൽ നിന്ന് ഒഴിവാക്കിയത്. ഒപ്പം സൗരാഷ്ട്രയുടെ ബോളറായ ജയദേവ് ഉനാദ്കട്ടിനെയും ഇന്ത്യ സ്‌ക്വാഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിരലിനു പരിക്കേറ്റ രോഹിത് ശർമ ആദ്യ ടെസ്റ്റിൽ കളിക്കില്ല എന്ന കാര്യവും ബിസിസിഐ ഉറപ്പുവരുത്തിയിട്ടുണ്ട്. രോഹിത്തിന്റെ അഭാവത്തിൽ കെഎൽ രാഹുലാവും ഇന്ത്യയെ നയിക്കുക. ഒപ്പം ചെതേശ്വർ പൂജാര ടീമിന്റെ ഉപനായകനായും കളിക്കും.
“ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനത്തിനിടെ ഇന്ത്യയുടെ നായകൻ രോഹിത് ശർമയുടെ ഇടതു കൈവിരലിന് പരിക്കേറ്റിരുന്നു. അതിനാൽതന്നെ ആദ്യ ടെസ്റ്റിൽ രോഹിത് കളിക്കില്ല. രണ്ടാമത്തേതും അവസാനത്തേതുമായ ടെസ്റ്റിൽ രോഹിത് കളിക്കുമോ എന്ന കാര്യം ബിസിസിഐ മെഡിക്കൽ ടീം സംസാരിച്ചിട്ടില്ല. ഈ വിവരം പിന്നീട് അറിയിക്കുന്നതായിരിക്കും.”- ബിസിസിഐ പറയുന്നു.
ആദ്യ ടെസ്റ്റിൽ രോഹിത് ശർമയ്ക്കു പകരം ബംഗാൾ ടീം നായകനായ അഭിമന്യു ഈശ്വരനാവും കളിക്കുന്നത്. ഒപ്പം കെഎസ് ഭരതും ഉമേഷ് യാദവും ഇന്ത്യയുടെ സ്ക്വാഡിലുണ്ട്. ഏകദിന പരമ്പര 2-1ന് നഷ്ടമായ ഇന്ത്യയെ സംബന്ധിച്ച് ഏത് വിധേനയും ടെസ്റ്റ് പരമ്പര വിജയിക്കുക തന്നെയാണ് ലക്ഷ്യം.