മറ്റാർക്കുമില്ല ഇത്ര മികച്ച റെക്കോർഡ് സഞ്ജുവിനെ വിലകുറച്ച് കണ്ട ബിസിസിഐയ്ക്കുള്ള മറുപടി

   

2022 ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ സ്‌ക്വാഡിൽ എന്തുകൊണ്ടും പേര് വരേണ്ട ക്രിക്കറ്റർ തന്നെയായിരുന്നു സഞ്ജു. എന്തുകൊണ്ടാണ് സെലക്ടർമാർ സഞ്ജുവിനെ ഈ ടൂർണമെന്റൽ നിന്ന് അവഗണിച്ചതെന്ന് ഇപ്പോഴും പുറത്തുവരാത്ത കാര്യമാണ്. തന്റെ കരിയറിൽ ലഭിച്ച അവസരങ്ങളിലൊക്കെയും അങ്ങേയറ്റം ആത്മാർത്ഥതയോടെ കളിച്ച ചരിത്രമേ സഞ്ജുവിനുള്ളൂ. എന്നാൽ ഇത്തരം അവഗണനങ്ങൾ സഞ്ജുവിന്റെ കരിയറിൽ സാധാരണയായി മാറി. പക്ഷേ ട്വന്റി20 സ്ക്വാഡിൽ നിന്നുള്ള ഈ അവഗണന സഞ്ജുവിന്റെ രോമത്തെ പോലും സ്പർശിക്കില്ല എന്ന് വിളിച്ചോതുന്ന പ്രകടനമായിരുന്നു സഞ്ജു സാംസൺ പിന്നീടുള്ള മത്സരങ്ങളിൽ കാഴ്ചവച്ചത്.

   

ട്വന്റി20യിൽ നിന്ന് അവഗണിക്കപ്പെട്ടപ്പോൾ ഏകദിനങ്ങളിൽ തന്റേതായ ഒരു യൂണിവേഴ്സ് സൃഷ്ടിക്കാൻ സഞ്ജുവിന് സാധിച്ചു. പത്തു മത്സരങ്ങളടങ്ങിയ തന്റെ ഏകദിന കരിയറിൽ സഞ്ജു തീർത്തത് അത്ഭുതകരമായ കുറച്ച് റെക്കോർഡുകളായിരുന്നു. കഴിഞ്ഞ 10 ഏകദിനങ്ങളിൽ സഞ്ജു നേരിട്ടത് 277 ബോളുകളാണ്. ഇതിൽനിന്ന് നേടിയത് 294 റൺസും. അതിനാൽതന്നെ സഞ്ജുവിന്റെ സ്ട്രൈക്ക് റേറ്റ് 106 ആണ്.

   

കളിച്ച പത്ത് ഇന്നിങ്സുകളിൽ 5 എണ്ണത്തിലും സഞ്ജു പുറത്താവാതെ നിന്നു. അതിനാൽതന്നെ 73.5 എന്ന അത്ഭുത ശരാശരിയാണ് സഞ്ജു സാംസണ് ഉള്ളത്. നിലവിൽ മറ്റൊരു താരത്തിനും ഇത്തരം വലിയ ശരാശരി ഇല്ല എന്നത് വസ്തുതയാണ്. തന്റെ കരിയറിൽ രണ്ട് അർത്ഥസെഞ്ച്വറികളും സഞ്ജു ഇതുവരെ നേടിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ഏകദിനത്തിൽ നേടിയ 86 റൺസാണ് സഞ്ജുവിന്റെ ഏകദിന കരിയറിലെ ഏറ്റവുമുയർണ വ്യക്തിഗത സ്കോർ.

   

ഈ പ്രകടനങ്ങൾ വിരൽചൂണ്ടുന്നത് സഞ്ജു എന്ന മാസ്മരിക ക്രിക്കറ്ററുടെ ബാറ്റിംഗ് കഴിവിലേക്ക് തന്നെയാണ്. പലപ്പോഴും ഇന്ത്യൻ ടീം സഞ്ജുവിനെ അവഗണിക്കുമ്പോഴും ഇത്തരം ഒരു തിരിച്ചുവരവ് അവർ പ്രതീക്ഷിച്ചുകാണില്ല. എന്തായാലും 2023ലെ 50 ഓവർ ലോകകപ്പ് ടീമിലേക്കുള്ള ഒരു വലിയ പടി കൂടെയാണ് സഞ്ജു വെച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *