അവനൊപ്പം കളിക്കുക എന്നതാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം അവൻ മറ്റൊരു രാജ്യക്കാരൻ : ബിഷ്ണോയി

   

നിലവിൽ ഇന്ത്യയുടെ സ്പിന്നർമാരിൽ ഏറ്റവും മികച്ച കളിക്കാരനാണ് രവി ബിഷ്ണോയി. ഐപിഎല്ലിലെ മികച്ച പ്രകടനങ്ങളിലൂടെ ഇന്ത്യൻ ടീമിൽ എത്തുകയും ഇന്ത്യൻ ടീമിൽ ഭേദപ്പെട്ട പ്രകടനങ്ങൾ കാഴ്ചവെക്കുകയും ചെയ്തിട്ടുണ്ട് രവി ബിഷ്ണോയി. ഐപിഎല്ലിൽ ആദ്യം പഞ്ചാബ് കിംഗ്സ് കളിക്കാരനായിരുന്ന ബിഷ്ണോയി കഴിഞ്ഞ സീസണിൽ ലക്നൗ ടീമിലേക്ക് ചേക്കേറിയിരുന്നു. ഇപ്പോൾ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ബിഷ്ണോയി. അഫ്ഗാനിസ്ഥാൻ സ്പിൻ ബോളർ റാഷിദ് ഖാനൊപ്പം ബോൾ ചെയ്യണമെന്ന ആഗ്രഹമാണ് ബിഷ്ണോയി വെളിപ്പെടുത്തിയിരിക്കുന്നത്.

   

ഇന്ത്യൻ ടീമിനെ തന്റെ സ്പിൻ പാർട്ണറായ യൂസവെന്ദ്ര ചാഹലിനെക്കുറിച്ച് സംസാരിക്കാനും ബിഷ്ണോയി മടികാട്ടുന്നില്ല. “യുസ്‌വേന്ദ്ര ചാഹലിനൊപ്പം ബോൾ ചെയ്യുന്നത് ഞാൻ വളരെ ഇഷ്ടപ്പെടുന്നുണ്ട്. നിലവിൽ ലോക ക്രിക്കറ്റിലെ മികച്ച 5 സ്പിന്നർമാരിൽ ഒരാൾ കൂടിയാണ് ചാഹൽ. ഭാഗ്യമുണ്ടെങ്കിൽ, അഫ്ഗാനിസ്ഥാൻ സ്പിന്നർ റാഷിദ് ഖാനൊപ്പം ബോൾ ചെയ്യണം എന്നതാണ് എന്റെ ആഗ്രഹം. കാരണം അതിലൂടെ പാർട്ണർഷിപ്പിൽ എങ്ങനെ ബോൾ ചെയ്യാം എന്നെനിക്ക് പഠിക്കാനാകും.”- ബിഷ്ണോയി പറയുന്നു.

   

ബിഷ്ണോയിയുടെ വ്യക്തിജീവിതത്തിൽ ഐപിഎൽ എത്രമാത്രം സഹായകരമായെന്നും അദ്ദേഹം പറയുകയുണ്ടായി. “ഐപിഎൽ എനിക്ക് ഒരുപാട് പിന്തുണ നൽകിയിട്ടുണ്ട്. കാരണം മറ്റു ക്രിക്കറ്റ് ഫോർമാറ്റുകളിൽ എന്റെ പ്രായമുള്ളവരോ എന്നെക്കാൾ പ്രായം കുറഞ്ഞവരോ ആണ് കൂടെ കളിക്കുക. എന്നാൽ ഐപിഎല്ലിൽ അത്തരമൊരു പ്രായവ്യത്യാസമില്ല. സീനിയർ കളിക്കാർക്കും അന്താരാഷ്ട്ര കളിക്കാർക്കുമൊപ്പം ഡ്രസിങ് റൂം ഷെയർ ചെയ്യാൻ അവസരം ലഭിക്കുന്നതിലൂടെ പ്രകടനങ്ങൾ ഒരുപാട് മെച്ചപ്പെടുത്താൻ സാധിക്കും. മാത്രമല്ല ഒരുപാട് ഇതിഹാസങ്ങൾക്കെതിരെ ബോൾ ചെയ്യാനും സാധിക്കും.”- ബിഷ്ണോയി കൂട്ടിച്ചേർക്കുന്നു.

   

ഇന്ത്യക്കായി ഇതുവരെ 10 മത്സരങ്ങൾ കളിച്ച ബിഷ്ണോയി 16 വിക്കറ്റുകളാണ് വീഴ്ത്തിയിട്ടുള്ളത്. എന്നിരുന്നാലും 2022 ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ സ്‌ക്വാഡിൽ ഇടം കണ്ടെത്താൻ ബിഷണോയ്ക്ക് സാധിച്ചില്ല. പക്ഷെ ഇന്ത്യൻ സ്‌ക്വാഡിലെ റിസർവ് കളിക്കാരിൽ ഒരാൾ തന്നെയാണ് ബിഷ്ണോയി.

Leave a Reply

Your email address will not be published. Required fields are marked *