ഈശ്വരനോട് ഏറ്റവും അടുത്ത വ്യക്തികൾ രണ്ടുതരത്തിൽ ഉണ്ടാകുന്നു. എപ്പോഴും ഈശ്വരനോട് അല്ലെങ്കിൽ ഇഷ്ടദേവതയോട് ഇഷ്ടം കൊണ്ട് നടക്കുന്നവരും മറ്റൊരു വിഭാഗം ആളുകൾ തങ്ങളുടെ ഇഷ്ടദേവതയുടെ അനുഗ്രഹത്തിനായി നിത്യവും പൂജ ചെയ്യുന്നവരും മന്ത്രങ്ങൾ ജപിക്കുന്നവരും ആകുന്നു. നിത്യവും മന്ത്രം ജപിക്കുന്നവർക്ക് പോലും ചില സന്ദർഭങ്ങളിൽ മന്ത്രജപം പൂർത്തിയാക്കാൻ സാധിക്കുന്നതല്ല.
എത്ര ശ്രമിച്ചാലും എന്തെങ്കിലും ബുദ്ധിമുട്ടുകൾ വന്നുചേരുന്നത് ആകുന്നു. ഈശ്വരനോട് പ്രാർത്ഥിക്കുമ്പോൾ അറിയാതെ കണ്ണിൽ നിന്നും കണ്ണുനീർ വരുക അതേപോലെ കോട്ടുവായി വരുക എന്നിവ ഇത്തരം കാര്യങ്ങളിൽ വരുന്നതാണ്. എന്തുകൊണ്ട് നമ്മൾ പ്രാർത്ഥിക്കുമ്പോൾ കോട്ടുവായി വരുന്നു എന്ന് ഇതിലൂടെ മനസ്സിലാക്കാം. നമ്മുടെ ശരീരത്തിൽ വസിക്കുന്ന ആത്മാവിനാണ് ദിവ്യത്വം ഉള്ളത്. ഈ ദിവ്യത്വം നിറഞ്ഞ ആത്മാവ് നമ്മുടെ ശരീരത്തിൽ ഉള്ളതിനാൽ.
നമ്മുടെ ശരീരത്തിനും ദിവ്യത്വം വന്നുചേരുന്നു. നമ്മുടെ ശരീരം പഞ്ചഭൂതങ്ങളോട് കൂടി നിർമിക്കപ്പെട്ടിരിക്കുന്നു. നാം മന്ത്രങ്ങൾ ജപിക്കുമ്പോൾ നമ്മുടെ ശരീരത്തിൽ പ്രത്യേക തരത്തിലുള്ള വൈബ്രേഷൻ ഉണ്ടാവുകയും അതിനാൽ ഈ പഞ്ചഭൂതങ്ങളുടെ സ്വാതന്ത്ര്യം നഷ്ടപ്പെടുകയും ഏകീകരണം ആരംഭിക്കുകയും ചെയ്യുന്നു.
എപ്പോൾ നമ്മുടെ ശരീരം അനങ്ങാതെ ഇരിക്കുന്നുവോ സ്വാഭാവികമായും ക്ഷീണം അനുഭവപ്പെടുന്നതാകുന്നു. അതിനാൽ നമ്മൾ ശരീരം അനക്കാതെ അല്പം നേരം ഇരുന്ന് പ്രാർത്ഥിക്കുകയോ മന്ത്രം ജപിക്കുകയോ ചെയ്യുമ്പോൾ സ്വാഭാവികമായും കോട്ടുവായ പോലുള്ള ക്ഷീണത്തിന്റെ ലക്ഷണങ്ങൾ നമ്മുടെ ശരീരത്തിന് വരുന്നതാണ്. ധാരാളം പരീക്ഷണങ്ങൾ ദൈവത്തോട് അടുക്കുംതോറും നമുക്ക് വരുന്നതാണ്. കൂടുതൽ അറിയാൻ തുടർന്ന് വീഡിയോ കാണുക. Video credit : ക്ഷേത്ര പുരാണം