അത്ഭുതകരമായ ക്യാച്ച് അനായാസം കൈപ്പിടിയിലൊതുക്കി ദക്ഷിണാഫ്രിക്കൻ യുവതാരം ട്രിസ്റ്റണ്‍ സ്റ്റബ്സ്.. ഇംഗ്ലണ്ടിനെതിരായ ദക്ഷിണാഫ്രിക്കയുടെ മൂന്നാം ട്വന്റി20യിലാണ് സ്റ്റബ്സ് ഈ അത്ഭുതകരമായ ക്യാച്ച് നേടിയത്.
ഇംഗ്ലണ്ട് ബാറ്റിംഗിന്റെ പത്താം ഓവറിലാണ് ഈ അത്ഭുതക്യാച്ച് ഉണ്ടായത്… എയ്ഡന്‍ മാക്രമെറിഞ്ഞ ബോള്‍ ഇംഗ്ലണ്ട് ഒാള്‍റൗണ്ടർ മൊയീന്‍ അലിയുടെ ബാറ്റിന്റെ എഡ്ജിൽ തട്ടി ഉയർന്നു…. എന്നാൽ സുരക്ഷിതമായ സ്ഥലത്ത് ബോൾ വീഴുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്നെങ്കിലും, വായുവിലൂടെ പറന്ന സ്റ്റബ്സ് ക്യാച്ച് സ്വന്തമാക്കുകയാണുണ്ടായത്.
ഈ അത്ഭുത ക്യാച്ചിന് വലിയ രീതിയിലുള്ള പ്രശംസയാണ് ലോകമെമ്പാടുനിന്നും ലഭിച്ചത്.. വീഡിയോ ഷെയർ ചെയ്ത ശേഷം ”ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും മികച്ച ക്യാച്ച്” എന്നായിരുന്നു England Cricket ട്വിറ്ററിൽ കുറിച്ചത്… അതോടൊപ്പം ലോകത്താകമാനമുള്ള ക്രിക്കറ്റ് ആരാധകർ ‘സൂപ്പർമാൻ ക്യാച്ച്’ എന്നും ഇതിനെ വിലയിരുത്തി.
മത്സരത്തിലേക്ക് കടന്നുവന്നാൽ ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്ക റീസ ഹെന്‍റിക്സിന്റെയും (70) എയ്ഡന്‍ മാക്രത്തിന്റെയും (54) ബാറ്റിംഗ് മികവില്‍ 191 റൺസാണ് നിശ്ചിത 20 ഒാവറുകളില്‍ നേടിയത്.. മറുപടി ബാറ്റിംഗിൽ ഇംഗ്ലണ്ട് ബാറ്റിംഗ് നിര പൂർണമായും തകർന്നു.. തത്ഫലമായി 101 റൺസിന് ഇംഗ്ലണ്ട് ഓൾഔട്ട് ആവുകയും ദക്ഷിണാഫ്രിക്ക 90 റൺസിന് വിജയം കാണുകയും ചെയ്തു.
One of the best catches you’ll ever see 👏
Scorecard/clips: https://t.co/kgIS4BWSbC
🏴 #ENGvSA 🇿🇦 pic.twitter.com/FBlAOf3HUM
— England Cricket (@englandcricket) July 31, 2022