എക്സ്ട്രാകവറിന് മുകളിൽ അയാൾ തീർത്ത സുന്ദരലോകം!! അതൊരു ജിന്നായിരുന്നു! ആരാണവൻ??

   

എക്സ്ട്രാ കവറിന് മുകളിലൂടെ ആകാശം മുട്ടെ പറക്കുന്ന ഷോട്ടുകൾക്ക് എന്നും സൗന്ദര്യം ഏറെയാണ്. പല വിദഗ്ദ്ധന്മാരും പ്രയാസമായി കണ്ട ഓവർ എക്സ്ട്രാ കവർ ഷോട്ടുകൾ അനായാസം കളിച്ചിരുന്ന ഒരു ക്രിക്കറ്റായിരുന്നു സുരേഷ് റെയ്ന. തന്റെ ഷോട്ടുകൾ തന്റെ സ്വന്തം ബ്രാൻഡാക്കി മാറ്റിയ കളിക്കാരൻ. 2005 ലായിരുന്നു റെയ്ന എന്ന ഉത്തർപ്രദേശുകാരൻ ഇന്ത്യൻ ടീമിലേക്ക് ആദ്യമായി ചുവടുവച്ചത്.

   

ഉത്തർപ്രദേശിനുവേണ്ടി ആഭ്യന്തരമത്സരങ്ങളിൽ വമ്പൻ പ്രകടനങ്ങൾക്കൊടുവിലാണ് ഇതുണ്ടായത്. 2005ൽ സച്ചിനും സേവാഗും ഗാംഗുലിയുമടങ്ങുന്ന വമ്പൻ ടീമിന്റെ സ്ഥിരസാന്നിധ്യമാകാൻ റെയ്‌നയ്ക്കായിരുന്നില്ല. റെയ്‌ന ടീമിൽ പലപ്പോഴും വന്നും പോയീം നിന്നു. പക്ഷേ ധോണി ഇന്ത്യൻ ക്യാപ്റ്റൻ ആയതോടെ റെയ്നയുടെ കരിയർ മാറിമറിയുന്നതാണ് കണ്ടത്. റെയ്‌നയുടെ ഓഫ് സ്പിന്നിനെയടക്കം ധോണി നന്നായിതന്നെ ഉപയോഗിച്ചു.

   

ഇതിനിടെ 2008-ലാണ് ഐപിഎൽ ആരംഭിച്ചത്. വമ്പന്മാരുടെ ടൂർണമെന്റിൽ ചെന്നൈ ടീമിലേക്ക് ചേക്കേറാൻ അവസരം ലഭിച്ച റെയ്‌ന അവിടെ അഴിഞ്ഞാടി. ധോണി നായകനായുള്ള ചെന്നൈ ടീമിന്റെ മൂന്നാം നമ്പരും നട്ടെല്ലുമായിരുന്നു റെയ്ന. കുറച്ചധികം വർഷങ്ങൾ റെയ്ന ചെന്നൈയുടെ തേരാളിയായി മാറി. ഇതിനൊപ്പം ഇന്ത്യൻ ടീമിൽ ഇടംപിടിക്കുകയും ചെയ്തു. ഇന്ത്യയെ ധോണിയുടെ അഭാവത്തിൽ നയിക്കാനും അവസരം ലഭിച്ചു. മാത്രമല്ല ഇന്ത്യയ്ക്കായി മൂന്ന് ഫോർമാറ്റുകളിലും സെഞ്ച്വറി നേടുന്ന ആദ്യ ക്രിക്കറ്ററായി റെയ്‌ന മാറിയിരുന്നു.

   

ചെന്നൈ ടീമിനുപുറമേ ഗുജറാത്ത് ലയൺസ് ടീമിന്റെ ക്യാപ്റ്റനായും റെയ്‌ന കളിക്കുകയുണ്ടായി. അന്താരാഷ്ട്ര കരിയറിൽ കളിച്ച 18 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 768 റൺസും, 226 ഏകദിന മത്സരങ്ങളിൽനിന്ന് 5615 റൺസും, 78 ട്വന്റി20കളിൽ നിന്ന് 1605 റൺസും ഇന്ത്യയ്ക്കായി റെയ്‌ന നേടി. തന്റെ കരിയറിൽ ഒരുപാട് റെക്കോർഡുകൾ സൃഷ്ടിച്ച ഈ ഇടങ്കയ്യൻ 2020 ഓഗസ്റ്റ് 15ന് എല്ലാത്തരം ക്രിക്കറ്റിൽ നിന്നും വിരമിച്ചു.

Leave a Reply

Your email address will not be published. Required fields are marked *