ഇന്ത്യ 2023ലെ ലോകകപ്പും നേടില്ല!! പ്രചോദനത്തിനായി ഇംഗ്ലണ്ടിനെ കണ്ടുപഠിക്കണം – മൈക്കിൾ വോൺ

   

2022ലെ ട്വന്റി20 ലോകകപ്പിന് അവസാനം കുറിച്ചിരിക്കുന്നു. ഇനി നടക്കാനുള്ള വലിയ ടൂർണമെന്റ് 2023ലെ 50 ഓവർ ലോകകപ്പാണ്. ഇന്ത്യയിൽ വച്ചാണ് 50 ഓവർ ലോകകപ്പ് നിശ്ചയിച്ചിരിക്കുന്നത്. ഇതിനുമുമ്പ് 2011ലായിരുന്നു 50 ഓവർ ലോകകപ്പ് ഇന്ത്യയിൽ നടന്നത്. അന്ന് ധോണിയുടെ നേതൃത്വത്തിൽ ഇന്ത്യൻ ടീം ലോകകപ്പ് ജേതാക്കളായിരുന്നു. അതിനാൽതന്നെ 2023ലെ 50 ഓവർ ലോകകപ്പിലും സാധ്യത ടീമുകളിൽ ഒന്നാം സ്ഥാനത്ത് ഇന്ത്യ തന്നെയാണ്.

   

എന്നാൽ ലോകകപ്പ് ഇന്ത്യക്ക് ലഭിക്കില്ല എന്നാണ് ഇംഗ്ലണ്ട് മുൻ താരം മൈക്കിൾ വോൺ പറയുന്നത്. “അടുത്ത വലിയ ടൂർണമെന്റ് ഇന്ത്യയിൽ നടക്കുന്ന 50 ഓവർ ലോകകപ്പ് ആണ്. അത് വിജയിക്കുക എന്നതാണ് ടീമുകളുടെ ലക്ഷ്യം. ഇന്ത്യയെ സംബന്ധിച്ച് അവർക്ക് മികച്ച സ്പിന്നർമാരുണ്ട്. അതിനാൽതന്നെ ടൂർണമെന്റിന്റെ പ്രിയപ്പെട്ട ടീമായി എല്ലാവരും ഇന്ത്യയെ കാണും. കാരണം മത്സരത്തിന് ആതിഥേയത്വം അവരാണല്ലോ.

   

പക്ഷേ അത് ശുദ്ധ അസംബന്ധമാണ്. ഒരു ചോദ്യവുമില്ല, ഇംഗ്ലണ്ടിനെയാണ് അവർ ടൂർണമെന്റിൽ ഭയപ്പെടേണ്ടത്. അതായിരിക്കും കുറച്ചധികം വർഷങ്ങളിൽ ഇന്ത്യ നേരിടുന്ന വെല്ലുവിളിയും “- വോൺ പറയുന്നു. “നിലവിലെ ഇംഗ്ലണ്ടിന്റെ ഏകദിന ട്വന്റി20 ടീമുകൾ അതിശക്തമാണ്. ലോകത്തിലെ മറ്റു ടീമുകൾക്കായി അവർ ഒരുപാട് ട്രെൻഡ് തന്നെ ഉണ്ടാക്കിയിരിക്കുന്നു. ഞാനായിരുന്നു ഇന്ത്യൻ ടീമിന് ഒപ്പം ഉണ്ടായിരുന്നെങ്കിൽ പ്രചോദനത്തിനായി ഇംഗ്ലണ്ട് ടീമിനെ കണ്ടുപിടിക്കാൻ ശ്രമിച്ചേനെ”-വോൺ കൂട്ടിച്ചേർക്കുന്നു.

   

2011ലാണ് ഇന്ത്യ അവസാനമായി ഒരു ലോകകപ്പ് സ്വന്തമാക്കിയത്. ശേഷം 2013ൽ ചാമ്പ്യൻസ് ട്രോഫി ജേതാക്കളായിരുന്നു. പക്ഷേ മറ്റു ലോകകപ്പുകൾ സ്വന്തമാക്കാൻ പിന്നീട് ഇന്ത്യക്ക് സാധിച്ചില്ല. വരുന്ന വർഷങ്ങളിൽ ഇത് സാധ്യമാകും എന്നാണ് പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *