ഇന്ത്യയുടെ ശ്രീലങ്കക്കെതിരായ ട്വന്റി20 പരമ്പര ജനുവരി മൂന്നിന് ആരംഭിക്കുകയാണ്. 3 ട്വന്റി20കൾ അടങ്ങുന്ന പരമ്പരയുടെ സ്ക്വാഡ് ഉടൻതന്നെ പ്രഖ്യാപിക്കും. സീനിയർ താരങ്ങളിൽ പലരും ഇല്ലാത്ത പരമ്പരയിൽ ഇന്ത്യയുടെ യുവനിര തന്നെയാവും അണിനിരക്കുക. ട്വന്റി20 പരമ്പരയിൽ റിഷഭ് പന്തിന് പകരം സഞ്ജു സാംസനും ഇഷാൻ കിഷനും കളിക്കും എന്ന സൂചനകളാണ് പുറത്തുവരുന്നത്. ട്വന്റി20 പരമ്പരയിൽ നിന്ന് പന്തിന് വിശ്രമം നൽകാനാണ് ഇന്ത്യൻ ടീമിന്റെ തീരുമാനം. ഈ അവസരത്തിൽ മികച്ച ഫോമിലുള്ള സഞ്ജു സാംസനും ഇഷാൻ കിഷനും ടീമിൽ അവസരങ്ങൾ ലഭിച്ചേക്കും.
“ഋഷഭ് പന്ത് ടെസ്റ്റ് മത്സരങ്ങളിൽ മികവാർന്ന പ്രകടനങ്ങൾ തന്നെയാണ് കാഴ്ച വെച്ചിട്ടുള്ളത്. അയാൾ ഫോമിലുമാണ്. പക്ഷേ ട്വന്റി20കളില് മതിയായ രീതിയിൽ റൺസ് കണ്ടെത്താൻ പന്തിന് സാധിക്കുന്നില്ല. അയാൾ ഏകദിന പരമ്പരയിൽ തിരിച്ചെത്തും. ഓസ്ട്രേലിയക്കെതിരായ പാരമ്പരയിൽ നമ്മുടെ നിർണായക കളിക്കാരനാണ് പന്ത്. ട്വന്റി20കളിൽ നമുക്ക് പന്തിനു പകരം കുറച്ചധികം ഓപ്ഷനുകൾ ഉണ്ട്.
ഇഷാൻ കിഷനും സഞ്ജു സാംസനുമൊക്കെ ആഭ്യന്തര ക്രിക്കറ്റിൽ മികച്ച രീതിയിൽ റൺസ് കണ്ടെത്തിയിട്ടുമുണ്ട്.”- ഒരു ബിസിസിഐ ഇതിവൃത്തം അറിയിച്ചു. ഇന്ത്യയുടെ ട്വന്റി20 ലോകകപ്പ് ക്യാമ്പയിനിലടക്കം മോശം ഫോമിൽ തന്നെയായിരുന്നു പന്ത് കളിച്ചിരുന്നത്. ഇപ്പോഴും ടെസ്റ്റ് ഫോർമാറ്റിൽ മികവാർന്ന പ്രകടനങ്ങൾ കാഴ്ചവെക്കുന്നുണ്ടെങ്കിലും ഏകദിനങ്ങളിലും ട്വന്റി20കളിലും പന്ത് മോശം പ്രകടനങ്ങൾ തന്നെ തുടരുന്നു. എന്നിട്ടും 2022ൽ 25 ട്വന്റി20 മത്സരങ്ങളിൽ കളിക്കാൻ പന്തിന് ഇന്ത്യ അവസരം നൽകുകയുണ്ടായി. ഇതിൽ നിന്ന് ഒരു അർത്ഥസെഞ്ച്വറി മാത്രമാണ് പന്ത് നേടിയത്.
മറുവശത്ത് സഞ്ജു സാംസൺ അഞ്ചു ട്വന്റി20കൾ മാത്രമാണ് ഇന്ത്യക്കായി ഈ വർഷം കളിച്ചത്. ഇതിൽനിന്നായി ഒരു അർത്ഥസെഞ്ചറിയും നേടി 16 ഇന്നിംഗ്സുകൾ കളിച്ച ഇഷാൻ കിഷൻ മൂന്ന് അർത്ഥസെഞ്ച്വറികളും നേടിയിട്ടുണ്ട്.