ദൈവം കൂടെയുള്ളപ്പോൾ മാത്രം ജീവിതത്തിൽ ഉണ്ടാകുന്ന ചില അമൂല്യ ലക്ഷണങ്ങൾ ഉണ്ട്. അവ ഏതൊക്കെയെന്ന് നോക്കാം. പരാജയം- ദൈവം കൂടെയുണ്ടായിട്ടും എന്തുകൊണ്ട് പലപ്പോഴും പരാജയങ്ങൾ നേരിടേണ്ടി വരുന്നു എന്ന് ഒരു വ്യക്തി പലപ്പോഴും ചിന്തിച്ചു പോകാറുണ്ട്. എന്ത് കാര്യം എത്ര പ്രയത്നിച്ചാലും പരാജയമാണ് ആ വ്യക്തികൾക്ക് ഉണ്ടാകുക. നാം ആഗ്രഹിക്കുന്ന ഫലം നാം വിചാരിച്ചപോലെ ലഭിക്കണമെന്നില്ല.
ഇത് നാം ഏത് വഴിയിലാണ് എത്തിച്ചേരേണ്ടതെന്ന് അറിയാൻ ദൈവം ചെയ്യുന്നതാകുന്നു. അതായത് നമ്മൾ ഇപ്പോൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന മേഖലയല്ല നമുക്കുചിതമെന്നും മറ്റൊരു മേഖലയിലേക്ക് ദൈവം നമ്മെ കൈപിടിച്ച് ഉയർത്തുകയാണെന്നും ആണ് ഇതിലൂടെ മനസ്സിലാക്കേണ്ടത്. വിശ്വാസം- നമ്മുടെ കഴിവുകളിൽ മറ്റാരെക്കാൾ വിശ്വാസം അർപ്പിക്കേണ്ടത് നാം തന്നെയാകുന്നു.
എന്നാൽ ആ വിശ്വാസം നഷ്ടപ്പെടുന്നതും ദൈവം കൂടെയുള്ളപ്പോൾ തന്നെയാകുന്നു. എപ്പോഴും ജീവിതത്തിൽ ഇവർ ഒറ്റപ്പെടൽ അനുഭവിക്കുന്ന അവസ്ഥ ഉണ്ടാകുന്നു. ദുഃഖം- ഇതിലും വലുത് അനുഭവിക്കാൻ ഇല്ല എന്ന് വിചാരിക്കുമ്പോൾ അതിലും വലിയ ദുഃഖം നാം നേരിടേണ്ടതായി വരുന്നു. ഇങ്ങനെ ദുഃഖം അനുഭവിക്കുന്നതിലൂടെ ദൈവത്തോട് നാം കൂടുതൽ അടുക്കുന്നു.
പ്രതീക്ഷ- പ്രതീക്ഷ അസ്തമിക്കുമ്പോൾ നമ്മിലെ കുറവുകൾ കണ്ടെത്താനും നാം എന്തുകൊണ്ട് പരാജയപ്പെട്ടു എന്ന് തിരിച്ചറിയാനും കാരണമാകുന്നു. ജീവിതത്തിൽ തോറ്റ പല വ്യക്തികളും ഉയർച്ചയിൽ എത്തുന്നത് ഇതുകൊണ്ടുതന്നെയാണെന്ന് പറയാം. സ്വയം മാറുക- പുതിയ തിരിച്ചറിവുകൾ ഉണ്ടാകുമ്പോൾ ഓരോരുത്തരും സ്വയം മാറുന്നതാകുന്നു. കൂടുതൽ ലക്ഷണങ്ങൾ അറിയാൻ തുടർന്ന് വീഡിയോ കാണുക. Video credit : ക്ഷേത്ര പുരാണം