വെള്ളിയാഴ്ച ദിവസം ഇങ്ങനെ ചെയ്യുകയാണ് എങ്കിൽ നിങ്ങൾക്ക് എന്തെന്നില്ലാത്ത ഉയർച്ചയും ഐശ്വര്യവും ലക്ഷ്മി കടാക്ഷവും വന്നുചേരുന്നതാണ്. നമ്മുടെ വീട്ടിൽ വിളക്കുകൾ കത്തിക്കുന്നതിന്റെ അടിസ്ഥാനമായ കാര്യം എന്ന് പറയുന്നത് ലക്ഷ്മി ദേവിയുടെ സാന്നിധ്യം ഉറപ്പുവരുത്തുക എന്നതാണ്. നിലവിളക്കിന്റെ താഴത്തെ ഭാഗം എന്ന് പറയുന്നത് നമ്മൾ ബ്രഹ്മാവിനെയും തണ്ട് മഹാവിഷ്ണുവിനെയും മുകളിലത്തെ ഭാഗം പരമശിവനെയും ആണ് സൂചിപ്പിക്കുന്നത്.
അതുപോലെതന്നെ വിളക്കിന്റെ നാളം ലക്ഷ്മി ദേവിയെയും പ്രകാശം സരസ്വതി ദേവിയെയും ചൂട് എന്ന് പറയുന്നത് പാർവതി ദേവിയെയും സൂചിപ്പിക്കുന്നതായാണ് കണക്കാക്കപ്പെടുന്നത്. വെള്ളിയാഴ്ച ദിവസം എന്ന് പറയുന്നത് ലക്ഷ്മിദേവിയെ ആരാധിക്കുന്ന ദിവസമാണ്. ദേവീക്ഷേത്രങ്ങൾ എല്ലാം വളരെ വിശേഷപ്പെട്ട ദിവസമാണ്.
അതിനാൽ ഈ ദിവസം ലക്ഷ്മി ദേവിയെ പ്രാർത്ഥിക്കുന്നത് പ്രത്യേകം അഭിവൃദ്ധി ഉണ്ടാകുമെന്നാണ് വിശ്വാസം. വെള്ളിയാഴ്ചകളിൽ വീടുകളിൽ വിളക്ക് കത്തിക്കുമ്പോൾ നെയ്യ് വിളക്കാണ് കത്തിക്കേണ്ടത്. ഇത് രണ്ടു നേരവും കത്തിക്കുക രാവിലെയും വൈകുന്നേരവും. ഇങ്ങനെ വിളക്ക് കത്തിക്കുന്നതിലൂടെ എന്ത് ആഗ്രഹമാണ് നമ്മൾ വിചാരിക്കുന്നത് അത് സാധിച്ചു എടുക്കാൻ കഴിയും.
അടുപ്പിച്ച് ഇരുപത്തി ഒന്ന് ദിവസം കത്തിക്കുന്നതിലൂടെ നമുക്ക് ഏത് നടക്കാത്ത ആഗ്രഹവും നടക്കും. കൂടാതെ ഈ വെള്ളിയാഴ്ച ദിവസങ്ങളിൽ ദേവിക്ക് ഒരു നൈവേദ്യം കൂടി സമർപ്പിച്ചാൽ അത് ഏറ്റവും പുണ്യമായ കാര്യമാണ് എന്ന് പറയാം. നൈവേദ്യമെന്ന് പറയുമ്പോൾ ദേവിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് പായസമാണ്. കൂടുതൽ അറിയാൻ തുടർന്ന് വീഡിയോ കാണുക.