ഇന്ത്യയ്ക്കായി ഏറ്റവും മോശം പ്രകടനം കാഴ്ചവയ്ക്കുന്നത് അവൻ ഇനിയും തുടർന്നാൽ ലോകകപ്പ് കിട്ടാൻ ബുദ്ധിമുട്ടാണ്

   

ഏഷ്യാകപ്പടക്കമുള്ള ടൂർണ്ണമെന്റുകളിലും മറ്റു പരമ്പരകളിലും കാണാനായത് ഇന്ത്യൻ ബോളിംഗ് നിരയുടെ മോശം പ്രകടനങ്ങൾ തന്നെയാണ്. അവസാന ഓവറുകളിൽ ബാറ്റർർമാർക്ക് അനായാസം റൺസ് വഴങ്ങുന്ന ബോളർമാർ ഇന്ത്യയുടെ കഴിഞ്ഞ മത്സരങ്ങളിലൊക്കെയും സ്ഥിരം കാഴ്ച തന്നെയായിരുന്നു. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിലും ഇതാവർത്തിച്ചു. ഇന്ത്യൻ നിരയിൽ ഏറ്റവും നിരാശാജനകമായ പ്രകടനം കാഴ്ചവെച്ച ക്രിക്കറ്റർ ഹർഷൽ പട്ടേലാണ് എന്നാണ് മുൻ ഇന്ത്യൻ താരം രീതിന്ദർ സോദി പറയുന്നത്.

   

ഇന്ത്യ ന്യൂസിനോട് സംസാരിക്കവെയാണ് സോദി ഹർഷലിന്റെ പ്രശ്നങ്ങളെപ്പറ്റി സംസാരിച്ചത്. “ഹർഷൽ പട്ടേലിന്റെ പ്രകടനങ്ങൾ നിരാശാജനകം തന്നെയാണ്. അയാൾക്ക് മികച്ച സ്ലോ ബോളുകൾ എറിയാനാവും. എന്നാൽ ഇത് അധികമായി ഉപയോഗിക്കുന്നതിനാൽ ബാറ്റർമാർക്ക് കാര്യങ്ങൾ എളുപ്പമാണ്. അവർക്ക് ഈ സ്ലോ ബോളുകൾ ഊഹിക്കാനും ആക്രമണം അഴിച്ചുവിടാനും സാധിക്കും. നമുക്ക് വേണ്ടത് വ്യത്യസ്ത വേരിയേഷനുകളാണ്.

   

എപ്പോഴും ഇന്ത്യക്കെതിരെ എതിർ ടീം 200 റൺസ് നേടുന്നത് അനുവദിക്കാനാവില്ല. അതിനാൽ ഹർഷൽ പെട്ടെന്ന് കാര്യങ്ങൾ മനസ്സിലാക്കേണ്ടത് ആവശ്യമാണ്.”- സോദി പറയുന്നു. ഇതോടൊപ്പം കഴിഞ്ഞ മത്സരങ്ങളിൽ ഹർഷൽ പട്ടേൽ അമിതമായി റൺസ് വഴങ്ങിയതിനെയും സോദി വിമർശിക്കുന്നുണ്ട്. “നമുക്ക് വേണ്ടത് മികച്ചൊരു ബൗളിംഗ് നിരയാണ്. അവർ തങ്ങളുടെ ഫീൽഡ് അനുസരിച്ച് ബോൾ ചെയ്യുന്നവരും കൃത്യമായി യോർക്കർ എറിയാൻ സാധിക്കുന്നവരും ആയിരിക്കണം.

   

അതിനാൽതന്നെ ഈ സ്ഥലങ്ങളിൽ ഹർഷൽ പരാജയപ്പെടുകയാണ് ചെയ്യുന്നത്. ഇത്തരം പ്രകടനങ്ങൾ തീർച്ചയായും അയാളുടെ ആത്മവിശ്വാസത്തെ ബാധിക്കും.”- സോദി കൂട്ടിച്ചേർക്കുന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ട്വന്റി20യിൽ 26 റൺസ് വഴങ്ങി ഹർഷൽ പട്ടേൽ രണ്ട് വിക്കറ്റുകൾ നേടിയിരുന്നു. എന്നാൽ അടുത്ത മത്സരത്തിൽ 45 റൺസായിരുന്നു ഹർഷൽ വാങ്ങിയത്. മൂന്നാം ട്വന്റി20യിൽ 49 റൺസ് വഴങ്ങി ഹർഷൽ മോശം പ്രകടനം തുടർന്നു.

Leave a Reply

Your email address will not be published. Required fields are marked *