അവൻ നല്ല ബാറ്ററാണ്, പക്ഷെ ഹാർദിക് പാണ്ട്യയുടെ അടുത്തുപോലും എത്തില്ല.!!

   

നിലവിൽ ഇന്ത്യയുടെ ലോകകപ്പ് സ്‌ക്വാഡിലെ പ്രധാന അംഗമാണ് ഓൾറൗണ്ടർ ഹർദിക് പാണ്ഡ്യ. ഇന്ത്യയെ ബോൾ കൊണ്ടും ബാറ്റുകൊണ്ടും പലപ്പോഴും സഹായിക്കാറുള്ള പാണ്ഡ്യ പകരംവെക്കാനില്ലാത്ത ക്രിക്കറ്ററുമാണ്. എന്നാൽ കഴിഞ്ഞ കുറച്ചു കാലങ്ങളിൽ ഇന്ത്യയുടെ സ്പിന്നർ രവിചന്ദ്രൻ അശ്വിനെയും ഹാർദിക് പാണ്ട്യയെയും താരതമ്യം ചെയ്ത് കുറച്ച് ക്രിക്കറ്റർമാർ മുൻപിലേക്ക് വരികയുണ്ടായി. ഒരു ഓൾറൗണ്ടർ ആണെങ്കിൽതന്നെ ഹാർദിക് പാണ്ട്യയുടെ ബാറ്റിംഗ് കഴിവിനോട്‌ താരതമ്യം ചെയ്യാനാവാത്ത ക്രിക്കറ്ററാണ് രവിചന്ദ്രൻ അശ്വിൻ എന്നാണ് വിരാട് കോഹ്ലിയുടെ മുൻ കോച്ചായ രാജ്കുമാർ ശർമ പറയുന്നത്.

   

ഐപിഎൽ 2022 സീസണിൽ രാജസ്ഥാൻ റോയൽസ് ടീമിനായി മികച്ച ബാറ്റിംഗ് പ്രകടനങ്ങൾ അശ്വിൻ കാഴ്ചവെച്ചിരുന്നു. പലപ്പോഴും രാജസ്ഥാൻ ടീമിന്റെ മൂന്നാം നമ്പർ ബാറ്ററായിപോലും അശ്വിൻ ഇറങ്ങുകയുണ്ടായി. എന്നാൽ പാണ്ട്യയുടെ വമ്പനടികൾ നടത്താനുള്ള കഴിവ് അശ്വിനില്ല എന്നാണ് രാജ്കുമാർ ശർമ്മ പറയുന്നത്. “അശ്വിന് ഇന്ത്യൻ ടീമിന് ബാറ്റിംഗിൽ നല്ല സംഭാവനകൾ നൽകാൻ സാധിച്ചേക്കും.

   

കഴിഞ്ഞ കുറച്ചു ട്വന്റി20കളിൽ അശ്വിൻ അത് തെളിയിച്ചിട്ടുമുണ്ട്. എന്നാൽ പാണ്ട്യയുടെ പകരക്കാരനായോ ബാക്കപ്പായോ അശ്വിനെ ടീമിൽ ഉൾപ്പെടുത്താനാവില്ല.”- രാജ്കുമാർ ശർമ പറയുന്നു. “നമുക്ക് ജയിക്കാനാവശ്യം നാല് ഓവറുകളിൽ 50 റൺസാണെന്ന് വയ്ക്കുക. അവിടെ നമുക്ക് ആവശ്യം ഹർദിക് പാണ്ഡ്യയെയാണ്. അല്ലാതെ അശ്വിനെ അല്ല.

   

അതിനാൽതന്നെ രണ്ടു കളിക്കാരും തങ്ങളുടെ റോളുകളിൽ വളരെ വ്യത്യസ്തരായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്.”- രാജ്കുമാർ ശർമ കൂട്ടിച്ചേർത്തു. രാജസ്ഥാനായി മൂന്നാം നമ്പറിൽ പലതവണ കളിച്ചിട്ടുള്ള ബാറ്ററാണ് രവിചന്ദ്രൻ അശ്വിൻ. പലപ്പോഴും തുടരെ വിക്കറ്റുകൾ നഷ്ടമാവുമ്പോൾ ടീമുകൾ അശ്വിനെ ആശ്രയിക്കാറുണ്ട്. എന്നാൽ വമ്പനടികൾ നടത്തുന്നതിൽ അശ്വിൻ പരാജയപ്പെടുകയാണ് പതിവ്. ഇക്കാരണങ്ങൾ കൊണ്ടുതന്നെ ഒരു ബോളിംഗ് ഓൾറൗണ്ടറാണ് അശ്വിൻ.

Leave a Reply

Your email address will not be published. Required fields are marked *