ഒരു ഓലക്കീറോ വെള്ളത്തുണിയോ തരൂ, മൂടാൻ ഇന്ത്യയുടെ ഡെത്ത് ബോളിംഗിന്റെ അവസ്ഥ

   

ഓസ്ട്രേലിയയ്ക്കെതിരായ ട്വന്റി20 പരമ്പര അവസാനിക്കുമ്പോഴും ഇന്ത്യയുടെ പ്രധാന ഭീഷണിയായി ഡെത്ത് ഓവർ ബോളിങ്ങിലെ മോശം പ്രകടനങ്ങൾ നിലനിൽക്കുകയാണ്. ആദ്യ രണ്ട് മത്സരങ്ങളിലേതുപോലെ തന്നെ മൂന്നാം മത്സരത്തിലും അവസാന ഓവറുകളിൽ ഇന്ത്യൻ ബൗളർമാരെ ബാറ്റർമാർ പഞ്ഞിക്കിടുകണ്ടായി. ഇന്ത്യൻ ടീമിനെ സംബന്ധിച്ച് ഏറ്റവും പരിചയസമ്പന്നനായ ജസ്പ്രീത് ബുംറയും ഭുവനേശ്വർ കുമാറുമായിരുന്നു ബോളിംഗ് ചെയ്തത്. എന്നാൽ ഇരുവരുടെയും 7 ഓവറുകളിൽ 89 റൺസാണ് ഓസിസ് ബാറ്റർമാർ അടിച്ചുകൂട്ടിയത്.

   

അവസാന ഓവറുകളിൽ തന്നെ ലെങ്ത് മറക്കുന്ന സ്വഭാവം ഭുവനേശ്വർ കുമാർ തുടരുകയാണ്. മൂന്നാം ട്വന്റി20യിലും ഇത് ആവർത്തിക്കുകയും ടിം ഡേവിഡ് പലതവണ ഭുവനേശ്വറിനെ ആകാശം മുട്ടെ പറപ്പിക്കുകയും ചെയ്തിരുന്നു. യോർക്കറുകൾ പലപ്പോഴും ഫുൾടോസ്സും ഹാഫ്വോളികളുമായി പോകുന്നതാണ് അവസാന ഓവറുകളിൽ നേരിടുന്ന പ്രധാന പ്രശ്നം. ബുംറയുടെ കാര്യവും മത്സരത്തിൽ വ്യത്യസ്തമായിരുന്നില്ല. മത്സരത്തിൽ ബുമ്ര തന്റെ നിശ്ചിത നാല് ഓവറുകളിൽ 50 റൺസിലധികം വഴങ്ങുകയുണ്ടായി. തന്റെ കരിയറിൽ ആദ്യമായാണ് ബുമ്ര ട്വന്റി20യിൽ 50 റൺസിലധികം വഴങ്ങുന്നത്.

   

സാമൂഹ്യ മാധ്യമങ്ങളിൽ ഇരുവരുടേയും ബോളിംഗ് പരാജയത്തിനെതിരെ ഒരുപാട് ട്രോളുകൾ ഉയരുകയുണ്ടായി. 123ന് 6 എന്ന നിലയിൽ തകർന്ന ഓസീസിന് മികച്ച സ്കോർ നൽകുന്നതിൽ ഇരുവരും നല്ല സ്ഥാനം വഹിച്ചു എന്നാണ് ട്വിറ്റെർ ഉപഭോക്താക്കൾ പറയുന്നത്. കഴിഞ്ഞ മത്സരങ്ങളിൽ ഭൂവനേശ്വർ കുമാർ 5 ഡെത്ത് ഓവറുകളിൽ നിന്ന് 84 റൺസ് വിട്ടുകൊടുത്തതായും ട്വീറ്റുകൾ പറയുന്നു.

   

കഴിഞ്ഞകാലങ്ങളിൽ ഇന്ത്യൻ ബോളിംഗിന്റെ സ്ഥിര സാന്നിദ്ധ്യമായിരുന്നു ഭുവനേശ്വർ. നിലവിൽ അദ്ദേഹം തല്ലു വാങ്ങുന്ന അവസ്ഥയാണുള്ളത്. ഇന്ത്യൻ സീം ബോളർമാരുടെ ഈ മോശം ഫോം ലോകകപ്പിലേക്ക് പോകുമ്പോൾ ഇന്ത്യയെ സാരമായി ബാധിക്കാൻ സാധ്യതയുണ്ട്. എന്തായാലും ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി20കളിലൂടെ ഇന്ത്യൻ ഡെത്ത് ഓവർ ബോളർമാർ തങ്ങളുടെ താളം കണ്ടെത്തും എന്ന് തന്നെ പ്രതീക്ഷിക്കാം.

Leave a Reply

Your email address will not be published. Required fields are marked *