ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിൽ ചരിത്രപരമായ വിജയമായിരുന്നു ഇന്ത്യൻ വനിത ടീം നേടിയത്. പരമ്പര 3-0ന് ഇന്ത്യ തൂത്തുവാരുകയാണുണ്ടായത്. ഗോസ്വാമിയുടെ കരിയറിലെ അവസാന മത്സരത്തിൽ 16നായിരുന്നു ഇന്ത്യ വിജയം കണ്ടത്. മത്സരത്തിൽ ഇന്ത്യൻ പേസർ രേണുകാ സിംഗാണ് കളിയിലെ താരമായത്. പക്ഷേ പ്രധാന ചർച്ചാ വിഷയമായത് ഇന്ത്യൻ ഓൾറൗണ്ടർ ദീപ്തി ശർമ ആയിരുന്നു. ഇതിനുകാരണം ദീപ്തി ശർമയുടെ വിവാദപരമായ ഒരു മങ്കാഡ് റൺഔട്ടായിരുന്നു.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 169 റൺസ് നേടുകയും മറുപടി ബാറ്റിങ്ങിൽ ഇംഗ്ലണ്ട് ഒരു സമയത്ത് 29ന് 4 എന്ന നിലയിൽ തകരുകയും ചെയ്തു. മത്സരത്തിന്റെ ഏറ്റവും അവസാനമായിരുന്നു വിവാദപരമായ ഈ സംഭവം ഉണ്ടായത്. 118ന് 9 എന്ന നിലയിൽ തകർന്ന ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് അടുപ്പിച്ചത് ചാർലി ഡിനിന്റെ ബാറ്റിംഗ് മികവായിരുന്നു. 47 റൺസായിരുന്നു ഡീൻ മത്സരത്തിൽ നേടിയത്. അതിനു ശേഷമാണ് നിർണായക സമയത്ത് ദീപ്തി ശർമ ഡീനിനെ മങ്കാഡ് ചെയ്തത്.
ആളുകളിൽനിന്ന് മിശ്രിതമായ അഭിപ്രായമാണ് ദീപ്തി ശർമയുടെ ഈ മങ്കാഡിന് ലഭിച്ചത്. മത്സരത്തിൽ ഇന്ത്യ വിജയിച്ചെങ്കിലും ഈ സംഭവത്തിലെ നീതിയെ സംബന്ധിച്ച രണ്ടുതരം ചർച്ചകൾ ഉണ്ടായി. എന്നിരുന്നാലും മുൻപ് മങ്കാഡ് നിയമത്തിന് എംസിസി വരുത്തിയ ഭേദഗതികളാൽ ഇതിനെ അനീതി എന്ന് പറയാൻ സാധിക്കില്ല. എംസിസി മങ്കാഡിങ്ങിനെ റൺഔട്ട് വിഭാഗത്തിലും ഫെയർപ്ലെ വിഭാഗത്തിലും ഉൾപ്പെടുത്തിയിരുന്നു.
എന്നിരുന്നാലും നിലവിൽ പലർക്കും ഇത്തരം പുറത്താക്കൽ അംഗീകരിക്കാൻ സാധിക്കുന്നില്ല. എന്തായാലും മത്സരത്തിന്റെ നിർണായക സമയത്ത് തന്നെയാണ് ദീപ്തി ശർമയുടെ ഈ മങ്കാട് നടന്നത്. ഇതോടെ വിജയത്തിലേക്ക് കുതിച്ച് ഇംഗ്ലണ്ടിന് തടയിടാൻ ഇന്ത്യയ്ക്ക് സാധിച്ചു. അവസാന വിക്കറ്റ് ഇതിലൂടെ നഷ്ടമായ ഇംഗ്ലണ്ടിന് 16 റൺസിന് ഇന്ത്യയോട് പരാജയം സമ്മതിക്കേണ്ടി വന്നിരുന്നു.
This is going to create a lot of controversy in the cricket world, but Deepti Sharma is well within her rights to run Charlie Dean out by backing up too much. Period.
England whitewashed 3-0 by India!#ENGvIND #DeeptiSharma #BCCI pic.twitter.com/W4nGi3T6xQ
— Journalist (@rohit_tirdiya) September 24, 2022