പന്ത് ആഭ്യന്തരക്രിക്കറ്റിൽ കളിച്ച് കഴിവ് തെളിയിക്കണം!! ശേഷം ഇന്ത്യൻ ടീമിൽ എടുത്താൽ മതി – രാജ്‌കുമാർ ശർമ

   

ഇന്ത്യൻ ടീമിൽ വിക്കറ്റ് കീപ്പർ ബാറ്റർ റിഷാഭ് പന്തിന്റെ സ്ഥാനത്തെ സംബന്ധിച്ച് വലിയ രീതിയിലുള്ള ചർച്ചകൾ നടക്കുകയാണ്. സമീപകാലത്ത് തുടർച്ചയായി മോശം പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടും ഇന്ത്യ പന്തിന് വീണ്ടും അവസരങ്ങൾ നൽകുന്നത് പലരെയും ചോടിപ്പിച്ചിട്ടുണ്ട്. ഇതിനെക്കുറിച്ചാണ് വിരാട് കോഹ്ലിയുടെ ചെറുപ്പകാല കോച്ചായ രാജകുമാർ ശർമ ഇപ്പോൾ പറയുന്നത്. ഏകദിന ട്വന്റി20 ക്രിക്കറ്റിൽ പന്തിന്റെ പ്രകടനങ്ങൾ തന്നെ ഒരുതരത്തിലും തൃപ്തനാക്കുന്നില്ല എന്നാണ് രാജ്കുമാർ ശർമ പറയുന്നത്.

   

“പന്തിന്റെ മൈതാനത്തെ പ്രകടനങ്ങൾ ഒരുതരത്തിലും സംതൃപ്തി നൽകുന്നതല്ല. അത് വളരെ നിർഭാഗ്യകരം തന്നെയാണ്. കാരണം ഇന്ത്യൻ ടീം മാനേജ്മെന്റ് ഒരുപാട് അവസരങ്ങൾ പന്തിന് നൽകി കഴിഞ്ഞു. വിരാടിന്റെ നായകത്വ സമയത്താണെങ്കിലും അയാൾ പന്തിനെ ഒരുപാട് വിശ്വസിച്ചിരുന്നു. അതിനുശേഷം പന്തിന് ഒരുപാട് അവസരങ്ങൾ ലഭിക്കുകയുണ്ടായി. ടെസ്റ്റ് ക്രിക്കറ്റിൽ ഭേദപ്പെട്ട പ്രകടനങ്ങൾ നടത്തിയപ്പോഴും ഏകദിനത്തിൽ പന്ത് പരാജയപ്പെടുന്നതാണ് കാണാനായത്.”- ശർമ്മ പറഞ്ഞു.

   

ഇതോടൊപ്പം പന്ത് ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റിലേക്ക് പോയി കഴിവ് തെളിയിക്കണമെന്നും രാജകുമാര്‍ ശർമ്മ പറയുകയുണ്ടായി. “നിങ്ങൾ ഫോമിലല്ലാത്ത സമയത്ത് ആഭ്യന്തര ക്രിക്കറ്റിൽ കളിക്കുന്നത് മോശമായ കാര്യമൊന്നുമല്ല. നമ്മുടെ അടിസ്ഥാനത്തിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നത് നല്ലതാണ്. മികച്ച ഷോട്ടുകൾ കളിക്കുന്നതിനും അത് സഹായകരമാകും. പന്ത് ഇനിയും ആഭ്യന്തര ക്രിക്കറ്റിൽ കളിക്കുകയും ശേഷം ദേശീയ ടീമിലേക്ക് തിരികെ എത്തുകയും ചെയ്യണം.”- രാജ്കുമാർ ശർമ്മ കൂട്ടിച്ചേർത്തു.

   

ഇന്ത്യയുടെ ന്യൂസിലാൻഡ് പര്യടനത്തിൽ വളരെ മോശം ബാറ്റിംഗ് പ്രകടനം തന്നെയായിരുന്നു പന്ത് കാഴ്ചവച്ചത്. പര്യടനത്തിൽ 2 ട്വന്റി20കളിൽ നിന്നായി 17 റൺസും 2 ഏകദിനങ്ങളിൽ നിന്നായി 25 റൺസും മാത്രമായിരുന്നു പന്ത് നേടിയത്.

Leave a Reply

Your email address will not be published. Required fields are marked *