49ആം വയസ്സിൽ ഈ മനുഷ്യൻ ഇതെന്തോന്ന് അടിയെടെ രാജാവ് എന്നും രാജാവ് തന്നെ

   

ഇതിഹാസം എന്ന വാക്കിന് ഒരു പ്രത്യേകതയുണ്ട്. കാലമെത്രകഴിഞ്ഞാലും ആ വാക്കിന്റെ പ്രൗഢി ഇല്ലാതാവില്ല. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് സച്ചിൻ ടെണ്ടുൽക്കർ. തന്റെ കരിയറിലുടനീളം മികച്ച പ്രകടനങ്ങൾ കൊണ്ട് ക്രിക്കറ്റ് ദൈവം എന്ന പേര് സമ്പാദിച്ച സച്ചിൻ ഇപ്പോൾ വീണ്ടും അഴിഞ്ഞാടുകയാണ്. ഒരു 49 കാരന്റെ പതർച്ച ഇല്ലാതെ മൈതാനത്ത് ആറാടുന്ന സച്ചിനെയാണ് റോഡ് സേഫ്റ്റി വേൾഡ് സീരീസിലെ ഇന്ത്യൻ ലെജൻസിന്റെ ഇംഗ്ലണ്ട് ടീമുമായുള്ള മത്സരത്തിൽ കണ്ടത്.

   

മത്സരത്തിൽ സച്ചിന്റെ ഒരു വെടിക്കെട്ട് ഇന്നിംഗ്സായിരുന്നു കാണാനായത്. മഴമൂലം തടസ്സപ്പെട്ട മത്സരം 15 ഓവറാക്കി ചുരുക്കിയിരുന്നു. ആദ്യം ബാറ്റ് ചെയ്യാൻ അവസരം ലഭിച്ച ഇന്ത്യയ്ക്കായി ടെണ്ടുൽക്കർ അടിച്ചുതകർത്തു. ഇംഗ്ലണ്ട് ബോളർമാർക്കെതിരെ മൈതാനത്തിന്റെ വിവിധഭാഗങ്ങളിലേക്ക് സച്ചിൻ ബോൾ തൊടുത്തു. ചില ഷോട്ടുകൾ 1990കളിലെ സച്ചിനെ ഓർമ്മിപ്പിച്ചപ്പോൾ, ചിലത് എ ബി ഡിവില്ലിയേഴ്സിനെ പോലെയുള്ള പുതിയ ക്രിക്കറ്റർമാരെ ഓർമിപ്പിച്ചു. തന്റെ വിന്റജ് സമയത്തെ ഓർമ്മിപ്പിച്ച സച്ചിൻ 20 പന്തുകളിൽ 40 റൺസായിരുന്നു മത്സരത്തിൽ നേടിയത്. ഈ ഇന്നിങ്സിൽ 3 ബൗണ്ടറികളും മൂന്ന് സിക്സറുകളും ഉൾപ്പെട്ടു.

   

സച്ചിൻ നൽകിയ ഈ തുടക്കം വളരെ ഭംഗിയായി തന്നെ വിനിയോഗിക്കുന്ന മറ്റു ബാറ്റർമാരെയും മത്സരത്തിൽ കാണുകയുണ്ടായി. 15 പന്തുകളിൽ 31 റൺസെടുത്ത യുവരാജ് സിംഗും, 11 പന്തുകളിൽ 27 റൺസെടുത്ത യൂസഫ് പത്താനും സച്ചിൻ കാട്ടിയ വഴി പിന്തുടർന്നതോടെ ഇന്ത്യ നിശ്ചിത 15 ഓവറിൽ 170 റൺസും നേടി.

   

മറുപടി ബാറ്റിങ്ങിൽ തരക്കേടില്ലാത്ത തുടക്കമായിരുന്നു ഇംഗ്ലണ്ടിന് ലഭിച്ചത്. ഓപ്പണർ ഫിൽ മസ്റ്റാർഡ്(29) ആഞ്ഞടിച്ചു തുടങ്ങിയത് ഇംഗ്ലണ്ടിനെ പ്രതീക്ഷകൾ സമ്മാനിച്ചു. എന്നാൽ ഇന്ത്യൻ സ്പിന്നർ രാജേഷ് പവർ കളം നിറഞ്ഞതോടെ ഇംഗ്ലണ്ട് തകർന്നടിഞ്ഞു. കേവലം 12 റൺസ് വിട്ടുനൽകി മൂന്ന് വിക്കറ്റുകളാണ് പവർ മത്സരത്തിൽ നേടിയത്. എന്തായാലും മത്സരത്തിൽ 40 റൺസിന്റെ കൂറ്റൻ വിജയമാണ് ഇന്ത്യ നേടിയത്.

Leave a Reply

Your email address will not be published. Required fields are marked *