ഒരു ടീമിനെ തച്ചുതകർത്ത് ഭസ്മമാക്കുന്ന ഒരു പോക്കറ്റ് ഡയനാമിറ്റ് !! ആരാണിത്?

   

ഓസ്ട്രേലിയ എന്ന രാജ്യം എന്നും വമ്പനടിക്കാരായ ഓപ്പണർമാരെ കൊണ്ട് പേരുകേട്ടതായിരുന്നു. മാത്യു ഹെയ്ഡനും ആദം ഗിൽക്രിസ്റ്റ്മൊക്കെ എതിർ ടീം ബോളർമാരെ തൂക്കിയടിക്കുന്ന നല്ല തട്ടുപൊളിപ്പൻ ഓപ്പണർമാർ തന്നെയായിരുന്നു. എന്നാൽ ഗിൽക്രിസ്റ്റീന്റെയും ഹെയ്ഡന്റെയുമൊക്കെ കാലത്തിനുശേഷം ഓസ്ട്രേലിയയ്ക്ക് ആവശ്യം ഒരു ടീമിനെയും ഭയമില്ലാതെ ഒരു പോക്കറ്റ് ഡൈനാമിറ്റിനെയായിരുന്നു. അങ്ങനെ ഓസ്ട്രേലിയൻ ടീമിലെത്തിയ ഒരു വെടിക്കെട്ട് വീരനാണ് ഡേവിഡ് വാർണർ.

   

1980ൽ ഓസ്ട്രേലിയയിലെ സിഡ്നിയിലാണ് ഡേവിഡ് വാർണർ ജനിച്ചത്. ചെറുപ്പംമുതൽ ക്രിക്കറ്റ് കളിച്ചു വളർന്ന വാർണർ തന്റെ ശൈലി പലപ്പോഴും മാറ്റാൻ ശ്രമിച്ചിരുന്നു. പതിമൂന്നാം വയസ്സിൽ താൻ വലംകയ്യനായി ബാറ്റുചെയ്തോട്ടെ എന്നു വാർണർ തന്റെ കോച്ചിനോട് ചോദിച്ചു. ഇടംകയ്യനായി ബാറ്റ് ചെയ്യുമ്പോൾ നിരന്തരം ബോൾ ബാറ്റിൽ തട്ടി ഉയരുന്നതായിരുന്നു കാരണം. എന്നാൽ മാതാപിതാക്കളുടെ നിർബന്ധത്തിനു വഴങ്ങിയാണ് വാർണർ ഇടങ്കയ്യനായി തന്നെ ബാറ്റിംഗ് തുടർന്നത്.

   

ആഭ്യന്തരക്രിക്കറ്റിൽ 2006 മുതൽ ന്യൂ സൗത്ത് വെയിൽസിനായി കളിച്ച വാർണർ ബിഗ് ബാഷ് ലീഗ്ലൂടെയാണ് ശ്രദ്ധ പിടിച്ചുപറ്റിയത്. എന്നാൽ വാർണറുടെ ബാറ്റിങ് ശൈലി പൂർണമായും ട്വന്റി 20 ക്രിക്കറ്റിന് മാത്രം യോജിച്ചതായിരുന്നു. 2009ൽ തന്റെ ആദ്യ അന്താരാഷ്ട്ര മത്സരം കളിച്ച വാർണർ പെട്ടെന്ന് തന്നെ ലോകക്രിക്കറ്റിലെ വമ്പനടിക്കാരുടെ പട്ടികയിൽ എത്തി. തന്റെ ആദ്യ ട്വന്റി20 മത്സരത്തിൽ 43 പന്തുകളിൽ 89 റൺസായിരുന്നു വാർണർ നേടിയത്. പിന്നീട് വാർണറുടെ കാര്യത്തിൽ വെച്ചടി കയറ്റമാണ് ഉണ്ടായത്. മികച്ച പ്രകടനങ്ങൾ വാർണറിനെ ഓസ്ട്രേലിയൻ ടീമിന്റെ ക്യാപ്റ്റൻ പോലുമാക്കി.

   

ആഭ്യന്തര ക്രിക്കറ്റിൽ ഡൽഹി, ഹൈദരാബാദ്, സെന്റ് ലുഷ്യ, ദർഹം തുടങ്ങിയ ടീമുകൾക്കായി വാർണർ കളിച്ചിട്ടുണ്ട്. ഓസ്ട്രേലിയയ്ക്കായി 96 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 7817 റൺസും, 138 ഏകദിനങ്ങളിൽ നിന്ന് 5799 റൺസും 91 ട്വന്റി20 മത്സരങ്ങളിൽ നിന്നും 2684 റൺസും വാർണർ നേടിയിരുന്നു. ഐപിഎല്ലിലെ സ്ഥിരതയുള്ള ബാറ്ററായ വർണർക്ക് ഇന്ത്യയിൽ ഒരുപാട് ആരാധകരുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *