നിങ്ങൾ ശിവഭക്തരാണോ എങ്കിൽ വീട്ടിൽ നിർബന്ധമായും സൂക്ഷിക്കേണ്ട വസ്തുക്കൾ.

   

നിങ്ങൾ ശിവഭക്തരാണെങ്കിൽ വീട്ടിൽ നിർബന്ധമായും സൂക്ഷിക്കേണ്ട ചില വസ്തുക്കളെ പറ്റിയാണ് പറയാൻ പോകുന്നത് ഭഗവാന്റെ അനുഗ്രഹം നിങ്ങളിൽ എപ്പോഴും നിറഞ്ഞു നിൽക്കുവാൻ ഈ വസ്തുക്കളുടെ സാന്നിധ്യം വീട്ടിലുണ്ടായിരിക്കേണ്ടത് വളരെ അത്യാവശ്യമാണ്. പൂജാമുറിയിൽ ശിവ കുടുംബചിത്രം വയ്ക്കുന്നത് അത്യുത്തമം ആകുന്നു ഇതിലൂടെ കുടുംബത്തിൽ ഐക്യവും സമാധാനവും സന്തോഷവും ഉണ്ടാകുന്നതായിരിക്കും. ശിവ കുടുംബ ചിത്രം പഴയതാവുകയോ കേടുപാടുകൾ സംഭവിക്കുകയോ.

   

ചെയ്താൽ ശിവരാത്രി ദിവസം അത് മാറ്റി പുതിയത് വയ്ക്കാവുന്നതാണ് വീടിന്റെ പ്രധാന കവാടത്തിന് അഭിമുഖമായിട്ടോ അല്ലെങ്കിൽ പൂജാമുറിയിലും വെക്കുന്നത് വളരെ നല്ലതാണ്. അതുപോലെ ശിവലിംഗം പൂജാമുറിയിൽ സ്ഥാപിക്കുന്നത് വളരെ നല്ലതാണ് ശിവലിംഗം വയ്ക്കുമ്പോൾ വളരെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. ജലധാര നടത്തുന്നതും പാലു ഉപയോഗിച്ച് താര നടത്തുന്നതും വളരെ നല്ലതാണ്.

അതോടൊപ്പം പഞ്ചാക്ഷരി മന്ത്രം പറയുന്നതും വളരെ നല്ലതാണ്. ശിവലിംഗം പൂജാമുറിയിൽ വയ്ക്കുകയാണ് എങ്കിൽ തീർച്ചയായും നന്ദിദേവന്റെ വിഗ്രഹം കൂടി വയ്ക്കണം ലിംഗത്തിന്റെ നേരെ നോക്കുന്ന രീതിയിൽ വേണം നന്ദിയോടെ വിഗ്രഹം വയ്ക്കുവാൻ. അതുപോലെ ആ വിഗ്രഹത്തിനും എന്തെങ്കിലും കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ ഉടനെ മാറ്റേണ്ടതാണ്. ഇത് അടുത്തുള്ള ശിവക്ഷേത്രത്തിൽ വയ്ക്കുകയോ നദിയിൽ ഒഴുക്കി.

   

കളയുകയോ ചെയ്യാവുന്നതാണ്. അതുപോലെ എല്ലാദിവസവും നിലവിളക്ക് തെളിയിക്കേണ്ടത് വളരെ നല്ലതാണ്.പരമശിവന്റെ അംശമായിട്ടാണ് രുദ്രാക്ഷത്തെ കണക്കാക്കുന്നത് അതുകൊണ്ടുതന്നെ രുദ്രാക്ഷം നമ്മുടെ കയ്യിലുണ്ടെങ്കിൽ ദുഷ്ട ശക്തികൾക്ക് നമ്മുടെ അടുത്തേക്ക് വരാൻ സാധിക്കുന്നതല്ല അതുകൊണ്ട് രുദ്രാക്ഷം പൂജാമുറിയിൽ വയ്ക്കുന്നതും അല്ലെങ്കിൽ കയ്യിൽ സൂക്ഷിക്കുന്നത് എല്ലാം വളരെ നല്ലതാണ്.