തന്റെ പരിക്കിനെ വകവെയ്ക്കാതെ പോരാടിയ വീരൻ!! ഒരു നിമിഷം തലകുനിയ്‌ക്കേണ്ട രോഹിത്തിന്റെ ഇന്നിങ്സ്!!

   

ചിതയിൽ നിന്നുയർന്നുവന്ന രോഹിത് എന്ന വീര്യം. കഥ കഴിഞ്ഞു എന്ന് പലരും വിധിയെഴുതിയിടത്ത് നിന്ന് തന്റെ പരിക്കിനെ പോലും വകവയ്ക്കാതെ, പൊരുതി തോറ്റ ഒരു നായകന്റെ കഥയാണ് രോഹിത്. തന്റെ ടീം ഒരു വലിയ പരാജയത്തിലേക്ക് കൂപ്പുകുത്തുന്നു എന്ന സൂചന ലഭിച്ച അയാൾ നിരാശനായി ഡഗൗട്ടിൽ ഇരുന്നില്ല. അവസാന ആയുധം താനാണെന്ന് മനസ്സിലാക്കി ഒൻപതാമനായി ക്രീസിലെത്തി. മത്സരത്തിൽ ഇന്ത്യയെ പരമാവധി അടുപ്പിച്ചു. എന്നാൽ അവസാനം അയാൾ കീഴടങ്ങി.

   

ബംഗ്ലാദേശ് ഉയർത്തിയ 272 എന്ന വിജയലക്ഷം തുടക്കം മുതൽ തന്നെ ഇന്ത്യയ്ക്ക് ബാലികേറാ മലയായിരുന്നു. ഓപ്പണിങ്ങിറങ്ങിയ കോഹ്ലിയും(5) ധവാനും(8) തുടക്കത്തിലെ കൂടാരം കയറിയതോടെ ഇന്ത്യ പതറി. 65ന് 4 എന്ന നിലയിൽ തകർന്ന ഇന്ത്യയെ കൈപിടിച്ചു കയറ്റിയത് ശ്രേയസ് അയ്യരും അക്ഷർ പട്ടേലും ചേർന്നായിരുന്നു. അഞ്ചാം വിക്കറ്റിൽ 107 റൺസിന്റെ കൂട്ടുകെട്ടാണ് ഇരുവരും മത്സരത്തിൽ ഉണ്ടാക്കിയത്. 102 പന്തുകളിൽ 82 റൺസായിരുന്നു ശ്രേയസ് നേടിയത്.

   

ശേഷമെത്തിയ ബാറ്റർമാരും പതറിയതോടെ ഇന്ത്യ 207ന് 7 എന്ന നിലയിലെത്തി. ആ സമയത്താണ് ഒമ്പതാമനായി രോഹിത് എത്തിയത്. തന്റെ പരിക്കിന്റെ പ്രശ്നങ്ങൾ രോഹിത്തിന്റെ ശാരീരികഭാഷ്യം തന്നെ കാട്ടിത്തന്നു. മറുവശത്തുനിന്ന് സഹായങ്ങൾ ലഭിച്ചില്ലെങ്കിലും രോഹിത് തനിക്ക് ലഭിച്ച അവസരങ്ങൾ വിനിയോഗിച്ചു. അവസാന രണ്ട് ഓവറുകളിൽ 40 റൺസ് വേണ്ടിയിരുന്നപ്പോൾ രോഹിത് മഹമ്മദുള്ളയെ അടിച്ചുതൂക്കി.

   

അവസാന ഓവറിൽ 20 റൺസായിരുന്നു ഇന്ത്യയ്ക്ക് വിജയിക്കാൻ വേണ്ടത്. മുസ്തഫിസൂറിനെ 2 ബൗണ്ടറികളും 1 സിക്സറും പായിച്ച രോഹിത് ഇന്ത്യയെ വിജയത്തിലേക്ക് അടുപ്പിച്ചു. അവസാന പന്തിൽ ആറ്‌ റൺസ് വേണ്ടിയിരിക്കെ മുസ്തഫിസുറിനെ അടിച്ചുതൂക്കാൻ രോഹിതിന് സാധിച്ചില്ല. അങ്ങനെ മത്സരത്തിൽ അഞ്ചു റൺസിന് ബംഗ്ലാദേശ് വിജയം കണ്ടു. മത്സരത്തിൽ 28 പന്തുകളിൽ 51 റൺസായിരുന്നു രോഹിത് നേടിയത്. എന്തുകൊണ്ടും ഒരു നായകന്റെ ഇന്നിംഗ്സ്.

 

View this post on Instagram

 

A post shared by Team India (@indiancricketteam)

Leave a Reply

Your email address will not be published. Required fields are marked *