ഊർജ്ജത്തിന്റെ ഒരു കലവറയാണ് ഈന്തപ്പഴം. അന്നജത്തിന് പുറമേ വിറ്റമലുകൾ പ്രോട്ടീൻസ് മിനറൽസ് തുടങ്ങിയവ ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് ഈന്തപ്പഴം . ഈന്തപ്പഴം പെട്ടെന്ന് തന്നെ ദഹിച്ച് ശരീരത്തിൽ ചേരുന്നതിനാൽ ഇതിന്റെ വൈറ്റമിനുകളും മറ്റും നമുക്ക് പെട്ടെന്ന് തന്നെ ശരീരത്തിലേക്ക് ലഭിക്കുന്നു. നോമ്പ് തുറയുടെ സമയത്ത് ഏറ്റവും കൂടുതൽ കഴിക്കുന്ന ഒന്നാണ് നമ്മുടെ ഈന്തപ്പഴം.
ഇതിലെ നാരുകൾ കൂടുതൽ അടങ്ങിയിരിക്കുന്നതിനാൽ ദഹനത്തിനും അതുപോലെതന്നെ നമ്മുടെ ശരീരത്തിന് വളരെയധികം നല്ലതാണ് . പ്രധാനമായും ഈന്തപ്പഴം മലബന്ധം സംബന്ധമായ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാണ് ഈന്തപ്പഴം . ഇങ്ങനെയുള്ളവർ ഈന്തപ്പഴം കഴിക്കേണ്ടത് തലേദിവസം അല്പം ചൂടുവെള്ളത്തിൽ ഇട്ടുവെച്ച് പിറ്റേദിവസം രാവിലെ എടുത്തു വെറും വയറ്റിൽ കഴിക്കുക.
ശോധനയ്ക്ക് വളരെയധികം നല്ലതാണ് . ഈന്തപ്പഴം മിനറൽസനാല്‍ സമ്പുഷ്ടമായതിനാൽ എല്ലുകൾക്ക് വളരെയധികം നല്ലതാണ് . ഉയർന്ന അളവിൽ അയോൺ ഉള്ളതിനാൽ രക്തക്കുറവ് മൂലം ഉണ്ടാകുന്ന അനീമിയ പോലെയുള്ള അസുഖങ്ങളിൽ നിന്ന് ഈന്തപ്പഴം നമ്മളെ സംരക്ഷിക്കുന്നു. ഒരു അനീമിയ പേഷ്യന്റ് ആവുന്നുണ്ടെങ്കിൽ ദിവസം ഒന്ന് വെച്ച് കഴിക്കുകയാണെങ്കിൽ ഈ രോഗം മാറുന്നതായി നിങ്ങൾക്ക് കാണാം.
അതേപോലെതന്നെ നമുക്ക് സീസണലായി വരുന്ന അലർജി പോലെയുള്ള അസുഖങ്ങൾ നമുക്ക് തടയാനായിട്ട് ഈന്തപ്പഴം കഴിക്കുന്നതിലൂടെ നമ്മളെ സഹായിക്കും. ആമാശയ അർബുദം തടയാനായി ഈന്തപ്പഴo വളരെയധികം സഹായിക്കും . കൂടുതൽ വിവരങ്ങൾക്കായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : MALAYALAM TASTY WORLD