വണ്ടർ ടീമുമായി ശ്രീലങ്കയെത്തി!! ചന്ദിമൽ പുറത്ത്, പകരം ഇവർ!! ഇന്ത്യ വെള്ളം കുടിക്കും?

   

ഇന്ത്യ-ശ്രീലങ്ക പരമ്പരയ്ക്ക് വേദി ഉണരുന്നു. ഇന്ത്യക്കെതിരായ പരമ്പരകൾക്കുള്ള ശ്രീലങ്കൻ ടീം ഇന്നലെ പുറപ്പെട്ടു. ജനുവരി മൂന്നിനാണ് പരമ്പരയിലെ ആദ്യ മത്സരം നടക്കുന്നത്. ഡാസുൻ ഷനകയാണ് പരമ്പരയിൽ ശ്രീലങ്കയെ നയിക്കുന്നത്. ട്വിറ്ററിലൂടെ ശ്രീലങ്കൻ ക്രിക്കറ്റ് തങ്ങൾ ഇന്ത്യയിലേക്ക് തിരിച്ച വിവരം ഇന്നലെ പങ്കുവെച്ചു. 3 ഏകദിനങ്ങളും 3 ട്വന്റി20കളുമടങ്ങുന്ന പരമ്പരയാണ് ശ്രീലങ്ക ഇന്ത്യയിൽ കളിക്കുന്നത്. ആദ്യം ട്വന്റി20 പരമ്പരയാണ് നടക്കുന്നത്.

   

“ശ്രീലങ്കയുടെ നിശ്ചിത ഓവർ സ്ക്വാഡ് കുറച്ചുസമയത്തിനുള്ളിൽ തന്നെ ഇന്ത്യക്കെതിരായ പരമ്പരയ്ക്കായി തിരിക്കുകയാണ്. പരമ്പരയിൽ ശ്രീലങ്കയെ നയിക്കുന്നത് ഷാനകയാണ്.”-ശ്രീലങ്കൻ ക്രിക്കറ്റ് ട്വിറ്ററിൽ കുറിച്ചു. 2022ലെ ഏഷ്യാകപ്പ് ചാമ്പ്യന്മാരായിരുന്നു ശ്രീലങ്ക. എന്നാൽ ട്വന്റി20 ലോകകപ്പിന്റെ സെമിഫൈനലിൽ പോലും എത്താൻ ശ്രീലങ്കയ്ക്ക് സാധിക്കാതെവന്നു. അഫ്ഗാനിസ്ഥാനെതിരെ 3 ഏകദിനങ്ങൾ അടങ്ങുന്ന ദ്വിരാഷ്ട്ര പരമ്പരയാണ് ശ്രീലങ്ക 2022ൽ അവസാനമായി കളിച്ചത്. പരമ്പര 1-1ന് സമനിലയിൽ ആവുകയായിരുന്നു.

   

അഫ്ഗാൻ സീരീസിൽ കളിച്ച ദിനേശ് ചന്ദിമൽ, അസിതാ ഫെർണാണ്ടൊ, ധനഞ്ജയ ലക്ഷൻ എന്നിവരെ ഇന്ത്യൻ പര്യടനത്തിൽ നിന്ന് മാറ്റിനിർത്തിയിട്ടുണ്ട്. ശ്രീലങ്കയുടെ പ്രീമിയർ ലീഗിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ച ദിനേശ് ചന്ദിമൽ ടീമിൽ ഇല്ലാത്തത് അത്ഭുതം തന്നെയാണ്.

   

ഇരുടീമുകളും തമ്മിൽ 3 ട്വന്റി20കളാണ് ആദ്യം കളിക്കുക. ജനുവരി 3,5,7 തീയതികളിൽ മുംബൈ, പൂനെ, രാജ്കോട്ട് എന്നിവിടങ്ങളിലാണ് ട്വന്റി20കൾ നടക്കുന്നത്. ശേഷം മൂന്ന് ഏകദിനങ്ങളടങ്ങുന്ന പരമ്പര ഗുവാഹത്തിൽ ജനുവരി 10ന് ആരംഭിക്കും. മൂന്നാം ഏകദിനം തിരുവനന്തപുരത്താണ് നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *