ധോണിയ്ക്ക്, ഞാൻ തെറ്റുകൾ ചെയ്യുകയും ഞാൻ തന്നെ തിരുത്തുകയും വേണമായിരുന്നു!! പാണ്ട്യ പറയുന്നു

   

ശ്രീലങ്കയ്ക്കെതിരായ ഇന്ത്യയുടെ ട്വന്റി20 ടീമിനെ നയിക്കുന്നത് ഹർദിക് പാണ്ഡ്യയാണ്. ഇന്ത്യൻ ടീമിന്റെ നിലവിലെ പ്രൈം കളിക്കാരനായുള്ള പാണ്ഡ്യ ഇന്ത്യയെ നയിക്കാൻ പ്രാപ്തിയുള്ള ക്രിക്കറ്റർ തന്നെയാണ്. 2022ലെ ഐപിഎല്ലിൽ ഗുജറാത്ത് ടീമിന്റെ നായകനായിരുന്ന പാണ്ഡ്യ അവരെ ജേതാക്കളാക്കിയിരുന്നു. അതിനാൽതന്നെ 2024ലെ ട്വന്റി20 ലോകകപ്പിൽ ഇന്ത്യ പാണ്ഡ്യയുടെ കീഴിൽ കളിക്കാനാണ് സാധ്യത. ഇന്ത്യൻ ടീമിലെ തന്റെ വളർച്ചയെപ്പറ്റി ഹർദ്ദിക് പാണ്ഡ്യ മുൻപു പറയുകയുണ്ടായി.

   

തന്റെ കരിയറിൽ താൻ ഏറ്റവുമധികം പഠിച്ചിട്ടുള്ളത് ഇന്ത്യയുടെ മുൻനായകനായ ധോണിയിൽ നിന്നാണെന്നാണ് പാണ്ഡ്യ പറയുന്നത്. “ഞാൻ എല്ലാവരിൽ നിന്നും ഒരുപാട് പഠിച്ചു. പ്രത്യേകിച്ച് മഹി ഭായിയിൽ നിന്ന്. ഇന്ത്യൻ ടീമിലെത്തുമ്പോൾ ഞാൻ ഒരു അസംസ്കൃത വസ്തു മാത്രമായിരുന്നു. എന്നെ മെച്ചപ്പെട്ട ക്രിക്കറ്ററാക്കിയത് മഹി ഭായാണ്. എനിക്ക് ടീമിൽ ഒരുപാട് സ്വാതന്ത്ര്യം നൽകി. ധോണി ഭായ്ക്ക് ഞാൻ തെറ്റുകൾ ചെയ്യുകയും, ഞാൻ തന്നെ അത് തിരുത്തുകയും ചെയ്യണമായിരുന്നു.”- പാണ്ഡ്യ പറയുന്നു.

   

“ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ നമ്മളെ വഴികാട്ടാൻ ഒരു സീനിയർ കളിക്കാരൻ ഉണ്ടാവും. ആ ഒരു രീതിയിലാണ് 99% ക്രിക്കറ്റർമാരും ടീമിൽ എത്തിയിട്ടുള്ളത്. എന്നാൽ ഞാൻ ഇന്ത്യൻ ടീമിലേക്കെത്തുമ്പോൾ “ധോണി ഭായിയുണ്ടല്ലോ, എല്ലാം അദ്ദേഹം നോക്കിക്കൊള്ളും” എന്ന് പ്രതീക്ഷിച്ചു. എന്നാൽ അദ്ദേഹം എന്നോട് ഒരുപാട് കാര്യങ്ങളൊന്നും പറയുമായിരുന്നില്ല. ഞാൻ കരുതിയത് എവിടെ ബോൾ ചെയ്യണമെന്നൊക്കെ അദ്ദേഹം പറഞ്ഞുതരുമെന്നാണ്. “- പാണ്ഡ്യ കൂട്ടിച്ചേർക്കുന്നു.

   

“എന്നാൽ വർഷങ്ങൾ കഴിഞ്ഞപ്പോൾ ഞാൻ മനസ്സിലാക്കിയ ഒരു കാര്യമുണ്ട്. അദ്ദേഹത്തിന് ഞാൻ സ്വയമായി പഠിക്കുകയായിരുന്നു വേണ്ടത്. അങ്ങനെ എന്നിൽ കൂടുതൽ കഴിവുകളുണ്ടാകും എന്ന് അദ്ദേഹം വിശ്വസിച്ചു. എനിക്ക് സ്വയമായി പഠിക്കാൻ സാധിച്ചു.”- പാണ്ഡ്യ പറഞ്ഞുവെക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *