കിഷനെപ്പോലെ 200 നേടാൻ സാധിക്കുന്ന ബാറ്ററാണ് സഞ്ജു സംസണും!! അയാൾക്ക് അവസരങ്ങൾ നൽകണം – കനേറിയ

   

ഇന്ത്യയുടെ ബംഗ്ലാദേശിനെതിരായ മൂന്നാം ഏകദിനത്തിൽ അതിവേഗ ഇരട്ടസെഞ്ചുറി നേടി ഇഷാൻ കിഷൻ എല്ലാവരെയും അത്ഭുതപ്പെടുത്തിയിരുന്നു. മത്സരത്തിൽ 131 പന്തുകളിൽ 210 റൺസായിരുന്നു കിഷൻ നേടിയത്. കിഷന്റെ ഈ നിലവാരം തന്നെയാണ് ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് അയാളെ 15 കോടി രൂപയ്ക്ക് സ്വന്തമാക്കാൻ കാരണമെന്ന് മുൻ പാക്കിസ്ഥാൻ തരം ഡാനിഷ് കനേറിയ പറയുന്നു. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് കനേറിയ ഇക്കാര്യം അറിയിച്ചത്.

   

“അതൊരു അത്ഭുതകരമായ ഇന്നിങ്സായിരുന്നു. മാസ്മരികം തന്നെയായിരുന്നു. ഇതുകൊണ്ടൊക്കെ തന്നെയാണ് മുംബൈ ഇന്ത്യൻസ് ഇഷാൻ കിഷനെ അത്ര വലിയ തുകയ്ക്ക് ടീമിൽ എടുത്തതും. അയാളുടെ നിലവാരവും ക്ലാസ്സുമാണ് മത്സരത്തിൽ കാണാനായത്. താൻ സൈഡ് വെഞ്ചിലിരിക്കേണ്ട ആളല്ല എന്നാണ് സെലക്ടർമാരെയും മാനേജ്മെന്റിനെയും ഈ ഇന്നിങ്സിലൂടെ കിഷൻ അറിയിച്ചിരിക്കുന്നത്.”- ഡാനിഷ് കനേറിയ പറയുന്നു.

   

ഇതേപോലെ തന്നെ ഏകദിനത്തിൽ 200 നേടാൻ സാധ്യതയുള്ള ഒരു വിക്കറ്റ് കീപ്പർ ബാറ്ററാണ് സഞ്ജു സാംസൺ എന്നും കനേറിയ പറയുകയുണ്ടായി. “സ്ഥിരമായി ടീമിൽ കളിക്കുന്നത് കാണാൻ ആഗ്രഹിക്കുന്ന മറ്റൊരു വിക്കറ്റ് കീപ്പറുണ്ട് – സഞ്ജു സാംസൺ. സഞ്ജുവും ഇങ്ങനെ 200 നേടാൻ സാധിക്കുന്ന ഒരു ക്രിക്കറ്റർ തന്നെയാണ്. നമ്മൾ കളിക്കാർക്ക് അവസരങ്ങൾ നൽകിയാൽ മാത്രമേ അവർ ഇത്തരം മികവാർന്ന പ്രകടനങ്ങൾ കാഴ്ചവെക്കൂ.”- കനേറിയ പറയുന്നു.

   

2022ൽ മികച്ച പ്രകടനങ്ങൾ തന്നെയാണ് സഞ്ജു സാംസനും ഇഷാൻ കിഷനും ഇന്ത്യയ്ക്കായി കാഴ്ചവച്ചിട്ടുള്ളത്. ഈ വർഷം 8 ഏകദിനങ്ങൾ ഇന്ത്യക്കായി കളിച്ച കിഷൻ 59 റൺസ് ശരാശരിയിൽ 417 റൺസ് നേടിയിട്ടുണ്ട്. പത്തു മത്സരങ്ങളിൽ നിന്ന് 71 റൺസ് ശരാശരിയിൽ 284 റൺസാണ് സഞ്ജുവിന്റെ സമ്പാദ്യം.

Leave a Reply

Your email address will not be published. Required fields are marked *