ഇന്ത്യയുടെ ബംഗ്ലാദേശിനെതിരെ രണ്ടാം ഏകദിനത്തിലും ബാറ്റിംഗിൽ പരാജയപ്പെട്ട് ഓപ്പൺ ശിഖർ ധവാൻ. മത്സരത്തിൽ ബംഗ്ലാദേശ് പേസർ മുസ്തഫിസൂറിന്റെ പന്തിൽ മെഹദി ഹസന് ക്യാച്ച് നൽകി ധവാൻ പുറത്താക്കുകയായിരുന്നു. മത്സരത്തിൽ ഇന്ത്യൻ ഇന്നിങ്സിലെ മൂന്നാം ഓവറിലായിരുന്നു ധവാൻ പുറത്തായത്. 10 പന്തുകളിൽ 8 റൺസ് മാത്രമാണ് ധവാൻ നേടിയത്. തുടർച്ചയായി ധവാൻ ഇന്ത്യയ്ക്കായി ബാറ്റിംഗിൽ മോശം പ്രകടനങ്ങൾ ആവർത്തിക്കുകയാണ്.
ബംഗ്ലാദേശിനെതിരായ ആദ്യ ഏകദിനത്തിൽ ധവാൻ നേടിയത് 7 റൺസായിരുന്നു. മാത്രമല്ല ന്യൂസിലാൻഡിലും ധവാന് ഇന്ത്യക്കായി സ്ഥിരത കണ്ടെത്താൻ സാധിച്ചില്ല. ന്യൂസിലാൻഡിനേതരായ ആദ്യ ഏകദിനത്തിൽ 72 റൺസ് നേടിയ ധവാൻ അടുത്ത മത്സരങ്ങളിൽ 28, 3 എന്നിങ്ങനെയായിരുന്നു നേടിയത്. മുൻപ് ദക്ഷിണാഫ്രിക്കെതിരെയും ധവാൻ ഇതേ രീതിയിൽ മോശം പ്രകടനം തുടർന്നിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയിലും മൂന്ന് ഏകദിനങ്ങളിൽ നിന്ന് 25 റൺസ് മാത്രമായിരുന്നു ധവാന്റെ സമ്പാദ്യം.
ബംഗ്ലാദേശിനെതിരെയും ധവാൻ മോശം പ്രകടനം കാഴ്ചവച്ചതോടെ ആരാധകർ സാമൂഹ്യ മാധ്യമങ്ങളിൽ തങ്ങളുടെ പ്രതികരണം അറിയിച്ചിട്ടുണ്ട്. 2023ലെ 50 ഓവർ ലോകകപ്പിനു മുൻപ് ധവാൻ ഏകദിനങ്ങളിൽ നിന്ന് വിരമിക്കേണ്ടി വരും എന്നാണ് ചില ആരാധകർ പറയുന്നത്. ഒപ്പം മറ്റു പല താരങ്ങളും പുറത്തിരിക്കുമ്പോൾ ഇന്ത്യ വീണ്ടും ധവാന് അവസരങ്ങൾ നൽകുന്നതിനെയും ആരാധകർ ചോദ്യം ചെയ്യുന്നുണ്ട്.
ധവാനുപകരം ഏകദിനങ്ങളിൽ ഓപ്പണിങ്ങിനായി ഇന്ത്യ മറ്റേതെങ്കിലും യുവതാരത്തെ കണ്ടെത്തണമെന്നും ആരാധകർ പറയുന്നു. ഇത്തരത്തിൽ ധവാന്റെ കരിയർ അവസാനിക്കാൻ താങ്കൾ ആഗ്രഹിക്കുന്നില്ലയെന്നും എത്രയും വേഗം വിരമിക്കണമെന്നും ട്വീറ്റുകൾ പറയുന്നു. എന്തായാലും അടുത്ത മത്സരങ്ങളിൽ തന്നെ ധവാൻ മികച്ച പ്രകടനം പുറത്തെടുത്ത് തിരിച്ചുവരേണ്ടത് അത്യാവശ്യമാണ്.