ക്യാച്ചുകളും റണ്ണൗട്ടുകളും മത്സരത്തെ സംബന്ധിച്ച് വലിയൊരു കാര്യം തന്നെയാണ്. ഒരു അത്യുഗ്രൻ ക്യാച്ച് കൊണ്ട് മാത്രം പരാജയത്തിൽ നിന്ന് വിജയം കണ്ട ടീമുകൾ ഒരുപാടുണ്ട്. ഇന്ത്യയുടെ ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തിൽ കണ്ടതും ഇതായിരുന്നു. ഇന്ത്യൻ ടീം നഷ്ടപ്പെടുത്തിയ ക്യാച്ചിന്റെയും റൺഔട്ടിന്റെയും വിലയായിരുന്നു മത്സരത്തിലെ പരാജയം. ഇതിനെക്കുറിച്ച് ഇന്ത്യയുടെ പേസർ ഭുവനേശ്വർ കുമാർ മത്സരശേഷം പറയുകയുണ്ടായി.
“ഞങ്ങൾക്ക് ആ ക്യാച്ചുകൾ എടുക്കാൻ സാധിച്ചിരുന്നുവെങ്കിൽ കാര്യങ്ങൾ വളരെയേറെ വ്യത്യസ്തമായേനെ.”- ഭുവനേശ്വർ കുമാർ മത്സരശേഷം പറഞ്ഞത് ഇങ്ങനെയാണ്. മത്സരത്തിന്റെ നിർണായകമായ നിമിഷത്തിലായിരുന്നു വിരാട് കോഹ്ലി എയ്ഡൻ മാക്രത്തിന്റെ ക്യാച്ച് നഷ്ടപ്പെടുത്തിയത്. വളരെ അനായാസം കൈക്കുള്ളിലേക്ക് വന്ന ക്യാച്ച് എങ്ങനെയാണ് വിരാട് കോഹ്ലിയുടെ കൈപ്പിടിയിൽ ഒതുങ്ങാതെ പോയത് എന്നത് വലിയ അത്ഭുതമാണ്. ഇതിനുള്ള പ്രധാന കാരണം വിരാട് കോഹ്ലി ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ഫീൽഡർമാരിൽ ഒരാളാണ് എന്നതാണ്. ഇതിനുശേഷം ഒരു നിസ്സാര റൺഔട്ടും രോഹിത് ശർമ നഷ്ടപ്പെടുത്തുകയുണ്ടായി.
മത്സരത്തിൽ ഈ മോശം ഫീൽഡിങ്ങാണ് ഇന്ത്യക്ക് വിനയായത് എന്ന് പറയുമ്പോഴും, അർഷദീപ് സിംഗിന്റെ അവിസ്മരണീയമായ ബോളിങ്ങിനെ പറ്റി ഭുവനേശ്വരകുമാർ വാചാലനായി. “അർഷദീപ് സിഗിന്റേത് വളരെ മികച്ച സ്പെല്ലായിരുന്നു. തുടക്കത്തിലെ ആ രണ്ട് വിക്കറ്റുകളാണ് ഇന്ത്യയെ മത്സരത്തിലേക്ക് കൊണ്ടുവന്നത്. ടീമിന്റെ ദൃഷ്ടിയിൽ വളരെ മികച്ച രീതിയിൽ തന്നെയാണ് അർഷദീപ് ഈ ടൂർണമെന്റിൽ ബോൾ ചെയ്യുന്നത്.”- ഭുവനേശ് കുമാർ പറയുന്നു.
മത്സരത്തിൽ 25 റൺസ് മാത്രം വിട്ടുനൽകി രണ്ടു വിക്കറ്റുകളായിരുന്നു അർഷദ്വീപ് സിംഗ് നേടിയത്. ആദ്യ ഓവറുകളിൽ കൃത്യമായി സിംഗ് കണ്ടെത്തിയ അർഷദീപ് ദക്ഷിണാഫ്രിക്കയുടെ ബാറ്റർമാരെ അനായാസം വട്ടം കറക്കുകയായിരുന്നു.