മൂക്കിലൂടെ രക്തം വാർന്നോലിക്കുമ്പോഴും, തന്റെ രാജ്യത്തിനായി ഫീൽഡ് സെറ്റ് ചെയ്യുന്ന ക്യാപ്റ്റൻ വേറെ ആർക്കുണ്ടടാ

   

കഴിഞ്ഞ സമയങ്ങളിൽ ഇന്ത്യൻ ടീമിന്റെ നെടുംതൂണായിരുന്ന ക്രിക്കറ്ററാണ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ. ധോണിക്കും കോഹ്ലിയ്ക്കും ശേഷം ഇന്ത്യയുടെ നായക പദവി ഏറ്റെടുത്ത രോഹിത് വളരെ മികച്ച രീതിയിൽ തന്നെ ഇന്ത്യയെ നയിക്കുകയുണ്ടായി. ട്വന്റി20 മത്സരങ്ങളിൽ ഇന്ത്യയ്ക്കായി ഏറ്റവും വേഗത്തിൽ 30 വിജയങ്ങൾ നേടിയ ക്യാപ്റ്റനും രോഹിത് ശർമയാണ്. ഇന്ത്യയുടെ ദക്ഷിണാഫ്രിക്കക്കെതിരായ ട്വന്റി20 മത്സരത്തിനിടെ, രോഹിതിന് ഇന്ത്യൻ ടീമിനോടുള്ള കർത്തവ്യബോധം വിളിച്ചോതുന്ന ഒരു സംഭവം ഉണ്ടായി.

   

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യൻ ടീമിന് ഭേദപ്പെട്ട തുടക്കം തന്നെയായിരുന്നു രോഹിത് നൽകിയത്. ഓപ്പണറായിറങ്ങി 37 പന്തുകൾ നേരിട്ട രോഹിത് 43 റൺസാണ് നേടിയത്. ഇന്നിങ്സിൽ 7 ബൗണ്ടറികളും ഒരു സിക്സറും ഉൾപ്പെട്ടു. ശേഷം ഇന്ത്യയുടെ ഫീൽഡിങ് സമയത്താണ് സംഭവം അരങ്ങേറിയത്. ഗുവഹത്തിയിലെ കാലാവസ്ഥമൂലം ഫീൽഡിങ്ങിനിടെ രോഹിത്തിന്റെ മൂക്കിൽ നിന്ന് രക്തം വരികയുണ്ടായി. മത്സരത്തിനിടെ ഇത് തിരിച്ചറിഞ്ഞ രോഹിത് മൈതാനത്ത് നിന്നെ വിട്ടുപോകാൻ തയ്യാറായി.

   

അംപയറും ഇന്ത്യൻ ടീമംഗം ദിനേശ് കാർത്തിക്കും രോഹിത്തിന് അടുത്തെത്തി. രക്തം തുടയ്ക്കാൻ കാർത്തിക്ക് ടവൽ നൽകി. അതിനുശേഷം മൈതാനത്ത് നിന്ന് പോവാൻ രോഹിത്തിനോട് ആവശ്യപ്പെട്ടു. എന്നാൽ അതിനെ മറികടന്ന്, ബൗളറായ ഹർഷൽ പട്ടേലിന്റെ അടുത്തുചെന്ന്, കൃത്യമായി ഫിൽഡിങ് സെറ്റ് ചെയ്തു നൽകിയ ശേഷമാണ് രോഹിത് മൈതാനം വിട്ടത്. സാമൂഹ്യ മാധ്യമങ്ങളിലടക്കം ഈ വീഡിയോ വളരെയധികം ശ്രദ്ധ ആകർഷിച്ചു.

   

രോഹിത്തിന് ഇന്ത്യൻ ടീമിനോടുള്ള കടപ്പാടാണ് ഈ വീഡിയോയിൽ പ്രതിഫലിച്ചത്. മുൻപും രോഹിത്തും കോഹ്‌ലിയും പോലുള്ള താരങ്ങൾ തങ്ങളുടെ ആരോഗ്യസ്ഥിതി കണക്കിലെടുക്കാതെ ഇന്ത്യയ്ക്കായി മൈതാനത്ത് ഇറങ്ങിയിട്ടുണ്ട്. രോഹിത്തിന്റെ ഈ ചേഷ്ടകൾ പല യുവ കളിക്കാർക്കും മാതൃക കൂടിയാണ്.

Leave a Reply

Your email address will not be published. Required fields are marked *