ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ ട്വന്റി20യിൽ മിന്നും പ്രകടനം തന്നെയാണ് ഇന്ത്യൻ ഓൾറൗണ്ടർ അക്ഷർ പട്ടേൽ കാഴ്ചവച്ചത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ 6.3 റൺസ് എക്കണോമിയിൽ എട്ടു വിക്കറ്റുകളായിരുന്നു അക്ഷർ പട്ടേൽ നേടിയത്. അതിനാൽ തന്നെ അക്ഷറായിരുന്നു ടൂർണ്ണമെന്റിലെ താരം. രവീന്ദ്ര ജഡേജയ്ക്ക് പകരമായി ഇന്ത്യയുടെ ഇന്ത്യയുടെ ഇലവനിലെത്തിയ അക്ഷർ പട്ടേലിന്റെ മികച്ച പ്രകടനങ്ങൾക്കുള്ള കാരണം വിശകലനം ചെയ്ത് സംസാരിക്കുകയാണ് മുൻ ഇന്ത്യൻ പേസർ ആശിഷ് നെഹ്റ ഇപ്പോൾ.
“അക്ഷർ പാട്ടേലിന്റെ ഏറ്റവും വലിയ ശക്തി അയാൾ സ്റ്റമ്പ് ലൈനിൽ ബോൾ എറിയുമെന്നത് തന്നെയാണ്. അയാൾ എപ്പോഴും ലൈൻ ടൈറ്റായി തന്നെ നിർത്തും. നമ്മൾ ബാറ്റർമാർക്ക് ഇറങ്ങി കളിക്കാനുള്ള അവസരം നൽകിയില്ലെങ്കിൽ അവർക്ക് പ്രയാസം തന്നെയാണ്. ഫ്ലാറ്റ് ആയിട്ടുള്ള പിച്ചുകളിൽ പോലും അവർ ബുദ്ധിമുട്ടും.”- നെഹ്റ പറയുന്നു.
“മാത്രമല്ല അക്ഷർ പട്ടേലിന് നല്ല നിയന്ത്രണവുമുണ്ട്. അയാൾക്കെതിരെ സ്വീപ്പ് ഷോട്ട് കളിക്കാനും കവറിനു മുകളിലൂടെ കളിക്കാനും നല്ല ബുദ്ധിമുട്ടാണ്. മാത്രമല്ല ജഡേജയെക്കാളും പൊക്കവും അക്ഷറിനുണ്ട്. അതുകൊണ്ടുതന്നെയാണ് ഇതുവരെയും താരതമ്യം ചെയ്യുമ്പോൾ അക്ഷർ പട്ടേൽ ബോളിങ്ങിൽ മികച്ച നിൽക്കുന്നതും.”- നെഹ്റ കൂട്ടിച്ചേർക്കുന്നു.
ഓസീസിനെതിരായ മൂന്നാം മത്സരത്തിലും അക്ഷർ പട്ടേൽ മികച്ച ബോളിങ് പ്രകടനമായിരുന്നു കാഴ്ചവച്ചിരുന്നത്. മത്സരത്തിന്റെ നാലാം ഓവറിൽ ഓസ്ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ചിനെ വീഴ്ത്തിയാണ് അക്ഷർ ആരംഭിച്ചത്. ഇന്ത്യയ്ക്കായി പവർപ്ലേയിലെ മൂന്ന് ഓവറുകൾ അക്ഷർ പട്ടേൽ എറിയുകണ്ടായി. പിന്നീട് ജോഷ് ഇംഗ്ലീസിനെയും മാത്യു വെയ്ഡിനെയും അക്ഷർ പട്ടേൽ വീഴ്ത്തി. മത്സരത്തിൽ 33 റൺസ് വഴങ്ങി മൂന്നു വിക്കറ്റുകളായിരുന്നു അക്ഷർ നേടിയത്. എന്തായാലും വരാനിരിക്കുന്ന ട്വന്റി 20 ലോകകപ്പിൽ ജഡേജയ്ക്ക് പകരക്കാരനായി അക്ഷർ പട്ടേൽ കളിക്കാൻ സാധ്യതകളേറെയാണ്.