നമിച്ചണ്ണാ, ഫിഞ്ച് വരെ കയ്യടിച്ചുപോയി ഫിഞ്ചിന്റെ കുട്ടിപിഴുത ബുമ്രയുടെ ബനാനാ യോർക്കർ കണ്ട് നോക്ക്

   

ഇന്ത്യയുടെ ഓസീസിനെതിരെ രണ്ടാം ട്വന്റി20യിൽ കണ്ടത് ഇന്ത്യയുടെ സ്റ്റാർ പേസ് ബോളർ ജസ്പ്രിറ്റ് ബുമ്രയുടെ ഒരു മടങ്ങി വരവായിരുന്നു. കഴിഞ്ഞ കുറച്ചധികം മത്സരങ്ങളിൽനിന്ന് പരിക്കുമൂലം വിട്ടുനിന്ന ബുമ്രയുടെ തിരിച്ചുവരവ് ലോകകപ്പിൽ ഇന്ത്യയ്ക്ക് പ്രാധാന്യമുള്ളതാവും എന്നതുറപ്പാണ്. മത്സരത്തിൽ രണ്ട് ഓവറാണ് ബുമ്ര എറിഞ്ഞത്. ഇതിൽ നിന്ന് 23 റൺസ് വഴങ്ങി ഒരു വിക്കറ്റ് ബുമ്ര സ്വന്തമാക്കി. ഓസ്ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ചിന്റെ നിർണായകമായ വിക്കറ്റായിരുന്നു ബുമ്ര മത്സരത്തിൽ വീഴ്ത്തിയത്. ഓപ്പണിങ്ങിറങ്ങിയ ആരോൺ ഫിഞ്ച് ഓസ്ട്രേലിയയ്ക്കായി 31 റൺസ് നേടി നിൽക്കുമ്പോഴായിരുന്നു ബുമ്രയുടെ ഒരു കിടിലൻ യോർക്കർ അദ്ദേഹത്തിന്റെ കുറ്റിപിഴുതത്.

   

മത്സരത്തിൽ ഓസീസ് ഇന്നിങ്സിന്റെ അഞ്ചാം ഓവറിലെ അഞ്ചാം ബോളിലായിരുന്നു ബുംറയുടെ തട്ടുപൊളിപ്പൻ യോർക്കർ ആരോൺ ഫിഞ്ചിന്റെ കുറ്റിപിഴുതത്. ആ സമയത്ത് 14 പന്തുകൾ നേരിട്ട് ഫീഞ്ച് നാല് ബൗണ്ടറികളും നേടിയിരുന്നു. ബുമ്രയുടെ കിടിലൻ യോർക്കറിൽ സ്റ്റമ്പ് നഷ്ടമായ ശേഷം ഫിഞ്ച് ബുമ്രയെ പ്രശംസിക്കുകയുണ്ടായി. ഈ വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങളിൽ വളരെയേറെ ശ്രദ്ധ പിടിച്ചുപറ്റിയത്.

   

ഇതിനുശേഷം മത്സരത്തിൽ ബുമ്ര ഒരോവർ കൂടി എറിയുകയുണ്ടായി. ആ ഓവറിൽ സ്റ്റീവൻ സ്മിത്തും മാത്യു വെയ്ഡും ചേർന്ന് 12 റൺസ് അടിച്ചു കൂട്ടുകയും ചെയ്തു. എന്നിരുന്നാലും മൂന്നു മാസങ്ങൾക്ക് ശേഷം ഇന്ത്യൻ ടീമിൽ കളിക്കുന്ന ബുമ്രയുടെ പ്രകടനം ഇന്ത്യയ്ക്ക് ലോകകപ്പിലേക്ക് പ്രതീക്ഷകൾ നൽകുന്നതാണ്. പക്ഷേ സീം ബോളിംഗ് മേഖലയിൽ ഇന്ത്യയുടെ മോശം പ്രകടനം തുടരുന്ന കാഴ്ചയാണ് രണ്ടാം ട്വന്റി20യിലും ദൃശ്യമായത്.

   

മത്സരത്തിന്റെ അവസാന ഓവറിൽ ഹർഷൽ പട്ടേലിനെ മൂന്ന് സിക്സറുകൾക്ക് തൂക്കിയായിരുന്നു മാത്യു വെയ്ഡ് ഇന്നിംഗ്സ് ഫിനിഷ് ചെയ്തത്. ഇത് സൂചിപ്പിക്കുന്നത് ഇന്ത്യയുടെ ഡെത്ത് ഓവറിലെ പ്രശ്നങ്ങൾ തന്നെയാണ്. അതിനാൽതന്നെ ബുമ്ര അടുത്ത മത്സരങ്ങളിലും കൃത്യമായി തന്റെ താളം കണ്ടെത്തിയാൽ മാത്രമേ ഇന്ത്യയ്ക്ക് ബോളിംഗ് വിഭാഗത്തിൽ കൂടുതൽ പ്രതീക്ഷകൾ കൈവരൂ. രണ്ടാം ട്വന്റി20യിൽ ഇന്ത്യ വിജയിച്ചതോടെ പരമ്പര സമനിലയിലായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *