ആർക്കാടാ സ്ട്രൈക്ക് റേറ്റ് ഇല്ലാത്തത് വിമർശകരെ, മെയ്ക് സം നോയ്സ് : ബാബർ 2.0

   

കഴിഞ്ഞ ദിവസങ്ങളിൽ ഏറ്റവുമധികം വിമർശനങ്ങൾ കേട്ട ക്രിക്കറ്റർമാരിൽ ഒരാളായിരുന്നു പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ ആസാം. വലിയ പ്രതീക്ഷയോടെ ഏഷ്യാകപ്പിലെത്തി മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിക്കാതെ വന്നത് ആസാമിനെ ഒരുപാട് വിമർശനങ്ങൾ കേൾക്കാൻ ഇടയാക്കിയിട്ടുണ്ട്. ഇതിനുപുറമേ ബാബറിന്റെ ബാറ്റിംഗ് സ്ട്രൈക്ക് റേറ്റ് സംബന്ധിച്ചും മുൻ ക്രിക്കറ്റർമാരിൽ പലരും ചർച്ച ചെയ്യുകയും ചെയ്തു. പലപ്പോഴും ട്വന്റി20യ്ക്ക് യോജിച്ച ക്രിക്കറ്ററല്ല ആസാം എന്ന് പോലും പലരും പറഞ്ഞു. എന്നാൽ ഈ വിമർശനങ്ങൾക്ക് എല്ലാമുള്ള ഉത്തരം ബാറ്റുകൊണ്ട് നൽകിയിരിക്കുകയാണ് ബാബർ ആസം.

   

ഇപ്പോൾ ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വന്റി20യിൽ ഒരു തകർപ്പൻ സെഞ്ചുറി നേടി ആസാം എല്ലാവരുടെയും വായ അടപ്പിച്ചിരിക്കുകയാണ്. മത്സരത്തിൽ 51 പന്തുകളിൽ 110 റൺസ് നേടിയ ആസം പുറത്താവാതെ നിന്നു. ബാബർ ആസ്സാമിന്റെ ഈ ഇന്നിംഗ്സിന് പ്രശംസകൾ അറിയിച്ച് ഒരുപാട് ആരാധകർ സാമൂഹ്യ മാധ്യമങ്ങളിൽ എത്തുകയുണ്ടായി. വിരോധികൾക്കുള്ള ബാബറിന്റെ മറുപടിയാണ് ഈ ഇന്നിങ്സ് എന്നായിരുന്നു പലരും വിലയിരുത്തിയത്.

   

ബാബറിന്റെ തിരിച്ചുവരവാണിത് എന്ന അഭിപ്രായവും ആരാധകർക്കുണ്ട്. ഈ വെടിക്കെട്ട് ഇനിങ്സോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 8000 റൺസ് നേടുന്ന രണ്ടാമത്തെ ക്രിക്കറ്ററായി ബാബർ മാറി. 218 ഇന്നിംഗ്സുകളിൽ നിന്നാണ് ബാബർ 8000 റൺസ് തികച്ചത്. യൂണിവേഴ്സൽ ബോസ് ക്രിസ് ഗെയ്ൽ മാത്രമാണ് ബാബറുടെ മുൻപിലുള്ളത്. മത്സരത്തിൽ 200 റൺസ് എന്ന ലക്ഷ്യമായിരുന്നു ഇംഗ്ലണ്ട് ടീം പാകിസ്ഥാന് മുൻപിലേക്ക് വെച്ചത്.

   

എന്നാൽ തെല്ലും ഭയമില്ലാതെ ബാറ്റ് വീശിയ പാക് ഓപ്പണർമാർ മുഹമ്മദ് റിസ്വാനും ബാബർ ആസമും ചേർന്ന് പാക്കിസ്ഥാനെ റെക്കോർഡ് വിജയത്തിലെത്തിച്ചു. 51 പന്തുകളിൽ 88 റൺസെടുത്ത മുഹമ്മദ് റിസ്വാൻ പുറത്താകാതെനിന്നു. 10 വിക്കറ്റുകൾക്കാണ് പാകിസ്ഥാൻ മത്സരത്തിൽ വിജയം കണ്ടത്. കഴിഞ്ഞ ഏഷ്യാകപ്പിൽ 6 ഇന്നിംഗ്സുകളിൽ നിന്ന് വെറും 68 റൺസ് നേടാനേ ബാബർ ആസാമിന്റെ സാധിച്ചിരുന്നുള്ളൂ. അതും 107 എന്ന കുറഞ്ഞ സ്ട്രൈക്ക് റേറ്റിലായിരുന്നു ആസാം കളിച്ചത്. അതിനെതിരെയാണ് വലിയ വിമർശനങ്ങൾ ഉണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *