ഇന്ത്യൻ ടീമിന്റെ ഏഷ്യകപ്പിലെ ചില തീരുമാനങ്ങൾ പലരെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. രവീന്ദ്ര ജഡേജയ്ക്ക് പകരക്കാരനായി അക്ഷർ പട്ടേലിനെ ഉൾപെടുത്തിയതടക്കം പല തീരുമാനങ്ങളും ഒരു വശത്തുകൂടി ചിന്തിക്കുമ്പോൾ അത്ര അനുയോജ്യമായി തോന്നിയിരുന്നില്ല. അതുപോലെ തന്നെ ഇന്ത്യ പ്ലെയിങ് ഇലവനിൽ വരുത്തുന്ന മാറ്റങ്ങൾ പല മുൻ ക്രിക്കറ്റര്മാരെയും അത്ഭുതപ്പെടുത്തിയിരുന്നു. ഇത്തരം മാറ്റങ്ങളെ ചോദ്യം ചെയ്തുകൊണ്ടാണ് പാക് മുൻ താരം ഇൻസമാം ഉൾ ഹക് ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്.
2022ലെ ഏഷ്യാക്കപ്പിൽ 3 മത്സരങ്ങളിലും മാറ്റങ്ങൾ വരുത്തിയായിരുന്നു ഇന്ത്യ ഇറങ്ങിയത്. പാകിസ്ഥാനതിരായ മത്സരത്തിൽ ഇന്ത്യ ദിനേശ് കാർത്തിക്കിനെയാണ് വിക്കെറ്റ് കീപ്പറായി ഉൾപെടുത്തിയിരുന്നത്. മത്സരത്തിൽ കേവലം ഒരു ബോൾ നേരിടേണ്ട ആവശ്യമേ കാർത്തിക്കിന് വന്നുള്ളൂ. ഹോങ്കോങ്ങനെതിരായ മത്സരത്തിൽ കാർത്തിക്കിന് ബാറ്റുചെയ്യേണ്ടിയും വന്നില്ല.
എന്നിട്ടും ഒരവസരം പോലും ലഭിക്കുന്നതിന് മുമ്പ് ഇന്ത്യയുടെ പാകിസ്ഥാനതിരായ മത്സരത്തിൽ നിന്നും ദിനേശ് കാർത്തിക്കിനെ ഒഴിവാക്കി. ഇതിനെ ചോദ്യം ചെയ്യുകയാണ് ഇൻസമം ഉൾ ഹഖ് ഇപ്പോൾ. ” കഴിഞ്ഞ മത്സരങ്ങളിൽ ഇന്ത്യ വരുത്തിയ മാറ്റങ്ങൾ സൂചിപിയ്ക്കുന്നത് അവർ സമ്മർദ്ദത്തിലാണ് എന്നുതന്നെയാണ്. ഇന്ത്യ ഇത്രയും മാറ്റങ്ങൾ വരുത്തേണ്ട ആവിശ്യമേ ഇല്ല. ടീമിലുണ്ടായിരുന്നപ്പോൾ ഒരു ബോൾ പോലും നേരിടാൻ ദിനേശ് കാർത്തിക്കിന് സാധിച്ചിരുന്നില്ല.
എന്നിട്ടും ടീമിൽ നിന്ന് അയാൾക്ക് സ്ഥാനം നഷ്ടപ്പെട്ടു. ഇന്ത്യയുടെ നിലവിലെ ടീം സെലെക്ഷൻ കാണുമ്പോൾ, അവർ സമ്മർദ്ദത്തിലാണ് എന്നുതന്നെയാണ് എനിക്ക് തോന്നുന്നത്. “- ഇൻസമാം പറഞ്ഞു. കഴിഞ്ഞ 10 മാസങ്ങളിലായി ഒരുപാട് പരീക്ഷണങ്ങൾ ഇന്ത്യൻ ടീം നടത്തുകയുണ്ടായി. എന്നാൽ ഏഷ്യാക്കപ്പിൽ ഇത്തരം ഒന്നും തന്നെ കണ്ടിരുന്നില്ല. പലപ്പോഴും ഇന്ത്യൻ ടീമിന്റെ പോരായ്മകൾ എടുത്തുകാട്ടുന്ന പ്ലെയിങ് ഇലവനെ തന്നെയാണ് കാണാനാവുന്നത്.