ഇന്ത്യ-പാകിസ്താൻ താരങ്ങളുടെ സാഹോദര്യവും പരസ്പര ബഹുമാനവുമൊക്കെ നേരത്തെതന്നെ വാർത്തകളിൽ നിറഞ്ഞിട്ടുണ്ട്. പുറത്ത് ബദ്ധശത്രുക്കളായ ഇന്ത്യയും പാകിസ്ഥാനും ക്രിക്കറ്റിൽ എന്നും ഒരു സൗഹൃദം കാത്തുവയ്ക്കുന്നുണ്ട്. 2022 ഏഷ്യാകപ്പ് മത്സരത്തിന് മുമ്പ് തന്നെ താരങ്ങളുടെ സൗഹൃദം പുറത്തുകാട്ടുന്ന ഒരുപാട് വീഡിയോകളിൽ ഇരു ക്രിക്കറ്റ്ബോർഡുകളും പുറത്തുവിട്ടിരുന്നു. ഇപ്പോൾ ഇതിന് മറ്റൊരു ഉദാഹരണം കൂടി പുറത്തുവന്നിരിക്കുന്നു. പാകിസ്ഥാൻ ഫാസ്റ്റ് ബോളർ ഹാരിസ് റോഫിന് കോഹ്ലി, സൈൻ ചെയ്ത ജഴ്സി സമ്മാനമായി കൊടുക്കുന്ന വീഡിയോയാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.
മത്സരശേഷം കോഹ്ലിയുമായി സൗഹൃദസംഭാഷണത്തിൽ ഏർപ്പെടുന്ന റോഫിനെയാണ് വീഡിയോയിൽ കാണാനാവുന്നത്. സംഭാഷണത്തിനുശേഷം കോഹ്ലി തന്റെ ജേഴ്സിയിൽ ഒപ്പിട്ട് ഹസൻ റോഫിന് സമ്മാനമായി നൽകുന്നു. ബിസിസിഐയാണ് ഈ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. “മത്സരം അവസാനിച്ചിരിക്കാം, പക്ഷേ ഇത്തരം നിമിഷങ്ങൾ ഉദിച്ചുനിൽക്കുക തന്നെചെയ്യും” എന്നാണ് വീഡിയോയ്ക്ക് നൽകിയിരുന്ന ശീർഷകം.
തന്റെ നൂറാം ട്വന്റി20 മത്സരമായിരുന്നു കോഹ്ലി പാകിസ്ഥാനെതിരെ കളിച്ചത്. ഇന്ത്യയ്ക്കായി എല്ലാ ഫോർമാറ്റിലും 100 മത്സരങ്ങൾ കളിക്കുന്ന ആദ്യ ക്രിക്കറ്ററാണ് വിരാട് കോഹ്ലി. എന്നാൽ മത്സരത്തിൽ ഒരു നാഴികക്കല്ല് നേടാൻ കോഹ്ലിയ്ക്ക് സാധിച്ചില്ല. 34 പന്തുകൾ നേരിട്ട കോഹലിയ്ക്ക് 35 റൺസ് മാത്രം നേടാനേ സാധിച്ചുള്ളു. എന്നാൽ കോഹ്ലി തിരിച്ച് ഫോമിലേക്ക് വരുന്നതിന്റെ സൂചനകൾ ലഭിക്കുകയുണ്ടായി.
ലോകക്രിക്കറ്റ് ആകാംഷയോടെ കാത്തിരുന്ന മത്സരത്തിൽ ഹർദിക് പാണ്ട്യയുടെ മികവിലായിരുന്നു ഇന്ത്യ വിജയം കണ്ടത്. വലിയ പ്രതീക്ഷയുണ്ടായിരുന്നു പാകിസ്താൻ ക്യാപ്റ്റൻ ബാബർ ആസമും ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയും ബാറ്റിംഗിൽ പൂർണമായും പരാജയപ്പെട്ടതും മത്സരത്തിന്റെ പ്രത്യേകതയാണ്.
The match may be over but moments like these shine bright ✨👌
A heartwarming gesture by @imVkohli as he hands over a signed jersey to Pakistan’s Haris Rauf post the #INDvPAK game 👏👏#TeamIndia | #AsiaCup2022 pic.twitter.com/3qqejMKHjG
— BCCI (@BCCI) August 29, 2022