കണ്ണുംപൂട്ടിയടി, സഞ്ജുവിന്റെ ഏഴയലത്ത് വേറൊരാളില്ല!! സഞ്ജു അടിച്ചുകൂട്ടിയ റെക്കോർഡ് നോക്ക്

   

ഇന്ത്യയുടെ സിംബാബ്വെ പര്യടനം അവസാനിച്ചിരിക്കുന്നു. ഒരു ബാറ്റർ എന്ന നിലയിലും വിക്കറ്റ് കീപ്പർ എന്ന നിലയിലും പരമ്പരയിൽ ഒരുപാട് മെച്ചം സഞ്ജുവിന് ഉണ്ടായിട്ടുണ്ട്. രണ്ടാം ഏകദിനത്തിലെ മികച്ച ബാറ്റിംഗ് പ്രകടനം സഞ്ജുവിന് ഒരുപാട് ആശ്വാസകരവുമായിട്ടുണ്ട്. പരമ്പരയിലെ റെക്കോർഡുകൾ പരിശോധിക്കുമ്പോൾ സഞ്ജുവാണ് പലതിലും മുമ്പൻ.

   

പരമ്പരയിലെ മൂന്ന് മത്സരങ്ങളിലും കളിക്കാൻ സാധിച്ച സഞ്ജുവാണ് പരമ്പരയിൽ ഏറ്റവുമധികം സിക്സർ നേടിയ ബാറ്റർ. ഇന്ത്യ-സിംബാബ്‌വെ നിരയിലെ മറ്റൊരാൾക്കും സിക്സർ വേട്ടയിൽ സഞ്ജുവിന്റെ അടുത്തെത്താൻപോലും സാധിച്ചില്ല എന്നതാണ് വസ്തുത. മൂന്ന് മത്സരങ്ങളിൽ രണ്ടു ഇന്നിങ്സുകളിൽ മാത്രമേ ബാറ്റ് ചെയ്യാൻ സാധിച്ചുള്ളൂവെങ്കിലും, ആ രണ്ട് ഇന്നിംഗ്സുകളിൽ സഞ്ജു സാംസൺ സിക്സെർ വേട്ട നടത്തി. രണ്ടാം മത്സരത്തിൽ നാലു സിക്സറുകളാണ് സഞ്ജു അടിച്ചുകൂട്ടിയത്. മൂന്നാം മത്സരത്തിൽ രണ്ടും. അങ്ങനെ പരമ്പരയിലുടനീളം ആറു സിക്സറുകൾ സഞ്ജു അടിച്ചു.

   

സിക്സർ വേട്ടയിൽ സഞ്ജുവിന്റെ അരികിലെത്താൻ പോലും മറ്റാർക്കും കഴിഞ്ഞില്ല. സഞ്ജു കഴിഞ്ഞാൽ സിക്സർവീരന്മാരുടെ പട്ടികയിൽ ശുഭമാൻ ഗിൽ ആണുള്ളത്. എന്നാൽ ഗിൽ നേടിയിരിക്കുന്നത് വെറും രണ്ട് സിക്സറുകൾ മാത്രമാണ്. മറ്റു ബാറ്റർമാർ ബൗണ്ടറികൾ കണ്ടെത്താൻ വിഷമിച്ച പരമ്പരയിലാണ് സഞ്ജുവിന്റെ ഈ വെടിക്കെട്ട് എന്നതും ശ്രദ്ധേയമാണ്.

   

പരമ്പരയിൽ രണ്ട് ഇന്നിംഗ്സുകളിൽ നിന്ന് 58 റൺസാണ് സഞ്ജുവിന്റെ ശരാശരി. നിർണായകമായ രണ്ടാം മത്സരത്തിലായിരുന്നു സഞ്ജു 43 റൺസ് അടിച്ചുകൂട്ടിയത്. ആ മത്സരത്തിൽ 39 പന്തുകളിൽ 43 റൺസ് നേടിയ സഞ്ജു പ്ലെയർ ഓഫ് ദി മാച്ച് ആയിരുന്നു. മൂന്നാം മത്സരത്തിൽ തുടർച്ചയായ ബോളുകളിൽ സിക്സർ പായിച്ച സഞ്ജു സിംബാബ്വെയെ വിറപ്പിക്കുകയുണ്ടായി. എന്തായാലും പരമ്പരയിൽ വളരെ മികച്ച പ്രകടനങ്ങൾ തന്നെയാണ് സഞ്ജു നടത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *