പണ്ട് പണ്ട് ഒരുപാട് വർഷങ്ങൾക്ക് മുൻപ് കൊടുങ്ങല്ലൂർ അമ്മയുടെ ഒരു ഭക്തൻ കൊടുങ്ങല്ലൂർ ക്ഷേത്രം ലക്ഷ്യമാക്കി യാത്ര തുടങ്ങി. അദ്ദേഹം കൊടുങ്ങല്ലൂർ എത്തിപെട്ടത് അർദ്ധ രാത്രി സമയത്തായിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹത്തിന് താമസിക്കുവാനോ ആഹാരം കഴിക്കാനോ ഒന്നുമുള്ള സൗകര്യം ഉണ്ടായിരുന്നില്ല.
എവിടെ പോകും അഭയം തേടി എന്ന് അദ്ദേഹം വിഷമിച്ചു നിന്നു. അപ്പോഴാണ് അദ്ദേഹത്തിന് ഒരു ആശയം ഉദിച്ചത് അടുത്തുള്ള വീടുകളിലോ മനകളിലോ മറ്റോ അഭയം ചോദിക്കാം. അവിടെ കിടന്ന് രാവിലെ അമ്പലത്തിലേക്ക് വരാം എന്നുള്ളതായി അദ്ദേഹത്തിന്റെ തീരുമാനം. അങ്ങനെ ഓരോ വീടുകളായി അദ്ദേഹം കയറാൻ തുടങ്ങി. പലരും അദ്ദേഹത്തെ ആട്ടി പായ്ച്ചു.
മറ്റു പലർക്കും അദ്ദേഹത്തെ അവിടെ ഉൾകൊള്ളിക്കാൻ ഉള്ള സൗകര്യം ഉണ്ടായിരുന്നില്ല. മറ്റു ചിലർ അദ്ദേഹത്തെ പരിഹസിച്ചു പറഞ്ഞയച്ചു. അങ്ങനെ അവസാനം അദ്ദേഹം ഒരു വീട്ടിൽ ചെല്ലുകയുണ്ടായി. അവിടത്തെ കാരണവർ ചെന്ന് കയറിയപ്പോ തന്നെ ഇവടെ ഒന്നും പറ്റില്ല എന്ന് പറഞ്ഞു. കൂടാതെ അയാൾ ഈ ഭക്തനെ പരിഹസിക്കാൻ നീ ദൂരെ ആ വിളക്ക് കാണുന്നത് കണ്ടോ.
ആ വിളക്ക് ലക്ഷ്യം വെച്ചു നടക്കു അവിടെ ചെന്ന് കഴിയുമ്പോ അവിടെ ഒരു മുത്തശ്ശി ഇണ്ട് അവര് നിനക്ക് അഭയം തരുന്നതായിരിക്കും എന്ന് പറഞ്ഞു. അദ്ദേഹത്തിന്റെ ശല്യം ഒഴിവാക്കാൻ ആണ് അയാൾ അങ്ങനെ പറഞ്ഞത്. എന്നാൽ നിഷ്കളങ്കനായ അയാൾ അങ്ങോട്ടു നടന്നു. തുടർന്ന് വീഡിയോ കാണുക.